പീഡനക്കേസ്: മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ബാലചന്ദ്രകുമാര്‍ ഹൈക്കോടതിയില്‍

 

ബലാത്സംഗക്കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. തനിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ഹര്‍ജിയില്‍ പറയുന്നു.

ബലാത്സംഗ ആരോപണത്തിന് പിന്നില്‍ നടന്‍ ദിലീപാണ്. ദിലീപിനെതിരെ ആരോപണം ഉന്നയിച്ചതിനെ പ്രതികാരമായിട്ടാണ് തനിക്കെതിരെ ബലാല്‍സംഗ പരാതി നല്‍കിയത്. തന്നെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്നും ബാലചന്ദ്രകുമാര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു. കേസില്‍ തിരുവനന്തപുരം സൈബര്‍ സെല്‍ ചോദ്യംചെയ്യാന്‍ വിളിച്ചതിന് പിന്നാലെയാണ് ബാലചന്ദ്രകുമാര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.