മലപ്പുറത്ത് ഷിഗല്ലയെന്ന് സംശയം. പുത്തനത്താണിയിൽ ഏഴു വയസുകാരൻ മരിച്ച് ഷിഗല്ല ബാധിച്ചാണെന്നാണ് സംശയം. ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ദ്രുത പ്രതികരണ സംഘം മലപ്പുറത്ത് പ്രതിരോധ നടപടികൾ ശക്തമാക്കി.
ഇന്നലെയാണ് ഏഴുവയസുകാരൻ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വച്ച് മരിച്ചത്. വയറിളക്കത്തെ തുടർന്നാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്നാണ് മരണം സംഭവിച്ചത്.