എല്‍ഡിഎഫിനെ തകര്‍ക്കാന്‍ എന്നെ ഉപയോഗിക്കരുത്; കാനത്തിന്റെ രാജി ആവശ്യത്തിന് മറുപടിയുമായി ഗവര്‍ണര്‍

 

തിരുവനന്തപുരം: രാജി ആവശ്യത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് മറുപടിയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തന്നെ നിയമിച്ചത് രാജി ആവശ്യം ഉന്നയിച്ചവരല്ല. ഇടത് മുന്നണിയെ തകര്‍ക്കാന്‍ തന്നെ ഉപയോഗിക്കരുത്. ഇടത് മുന്നണിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെന്നും ഗവര്‍ണര്‍ പ്രതികരിച്ചു.

ഗവര്‍ണര്‍ ബ്ലാക്ക്‌മെയില്‍ രാഷ്ട്രീയം കളിക്കുകയാണെന്നും തല്‍സ്ഥാനം രാജിവെക്കണമെന്നും കാനം രാജേന്ദ്രന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ഗവര്‍ണര്‍