Headlines

24 മണിക്കൂറിനിടെ പരിശോധിച്ചത് 62,301 സാമ്പിളുകൾ; ഇനി ചികിത്സയിലുള്ളത് 75,017 പേർ

സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 17,086 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 2554, കൊല്ലം 1074, പത്തനംതിട്ട 751, ആലപ്പുഴ 995, കോട്ടയം 1530, ഇടുക്കി 1054, എറണാകുളം 3145, തൃശൂർ 1532, പാലക്കാട് 665, മലപ്പുറം 970, കോഴിക്കോട് 1405, വയനാട് 562, കണ്ണൂർ 597, കാസർഗോഡ് 252 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 75,017 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 63,23,697 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 62,301 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,80,392 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 1,76,266 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 4126 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 632 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 44 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 6314 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 349 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 50 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.