Headlines

പുതിയ ബെൻസ് കാർ വേണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്ന് ഗവർണർ

  പുതിയ ബെൻസ് കാർ വേണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പുതിയ കാർ സർക്കാരിനോട് ആവശ്യപ്പെടണമെന്ന രാജ്ഭവൻ ഫയലിൽ താൻ നടപടിയെടുത്തിട്ടില്ല. ചുരുക്കം ചില യാത്രകളിലൊഴികെ ഒരു വർഷമായി ഉപയോഗിക്കുന്നത് ഭാര്യക്ക് അനുവദിച്ച വാഹനമാണ്. ഏത് വാഹനം വേണമെന്ന് സർക്കാരിന് തീരുമാനിക്കാമെന്നും ഗവർണർ പറഞ്ഞു പുതിയ ബെൻസ് കാർ വേണമെന്ന് സർക്കാരിനോട് ഗവർണർ ആവശ്യപ്പെട്ടതായി വാർത്തകൾ വന്നിരുന്നു. 85 ലക്ഷം രൂപയുടെ ബെൻസ് ആവശ്യപ്പെട്ട് ഗവർണർ കത്ത് നൽകിയിരുന്നു. രണ്ട് വർഷം മുമ്പ്…

Read More

സംസ്ഥാനത്ത് ഇന്ന് 5691 പേർക്ക് കൊവിഡ്, 10 മരണം; 10,896 പേർക്ക് രോഗമുക്തി

കേരളത്തിൽ 5691 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1041, കോട്ടയം 655, തിരുവനന്തപുരം 615, കൊല്ലം 496, തൃശൂർ 479, കോഴിക്കോട് 448, ആലപ്പുഴ 338, ഇടുക്കി 301, പത്തനംതിട്ട 293, മലപ്പുറം 264, പാലക്കാട് 247, വയനാട് 222, കണ്ണൂർ 206, കാസർഗോഡ് 86 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. നിലവിൽ 53,597 കോവിഡ് കേസുകളിൽ, 6.4 ശതമാനം വ്യക്തികൾ മാത്രമാണ് ആശുപത്രി/ഫീൽഡ് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 10 മരണങ്ങളാണ്…

Read More

തൃശ്ശൂരിലെ യുവതിയുടെ മരണം ഭർത്താവിന്റെ മാനസിക പീഡനത്തെ തുടർന്നെന്ന് ബന്ധുക്കൾ; കേസെടുത്തു

തൃശ്ശൂർ ആറ്റുപുറത്ത് യുവതി സ്വന്തം വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ കേസെടുത്തു. ഭർത്താവിന്റെ മാനസിക പീഡനത്തെ തുടർന്നാണ് ആറ്റുപുറം സ്വദേശി ഹൈറൂസ് മരിച്ചതെന്ന് ബന്ധുക്കൾ പരാതി നൽകിയിരുന്നു. ഈ മാസം എട്ടിനാണ് ഹൈറൂസിനെ മരിച്ച നിലയിൽ കണ്ടത് വിവാഹശേഷം ഭർത്താവ് ജാഫറിനൊപ്പം വിദേശത്തായിരുന്നു ഹൈറൂസ്. നാല് മാസം പ്രായമുള്ള പെൺകുഞ്ഞും ഇവർക്കുണ്ട്. ഗർഭിണിയായ ശേഷമാണ് ഹൈറൂസ് മാനസിക പീഡനത്തിന് ഇരയായതെന്ന് ബന്ധുക്കൾ പറയുന്നു. പെൺകുഞ്ഞ് ജനിച്ചതോടെയാണ് ജാഫറിന്റെയും കുടുംബത്തിന്റെയും പെരുമാറ്റം മോശമായി തുടങ്ങിയത് ഭർത്താവിന്റെ മാനസിക…

Read More

24 മണിക്കൂറിനിടെ 13,405 പേർക്ക് കൂടി കൊവിഡ്; 235 പേർ മരിച്ചു

  രാജ്യത്ത് 15,000ത്തിലും താഴെയെത്തി കൊവിഡ് പ്രതിദിന വർധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 13,405 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ മൂന്ന് ദിവസമായി ഇരുപതിനായിരത്തിൽ താഴെയാണ് രാജ്യത്ത് കൊവിഡ് പ്രതിദിന കേസുകൾ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.24 ശതമാനമായി കുറഞ്ഞു. 24 മണിക്കൂറഇനിടെ 34,226 പേർ രോഗമുക്തി നേടി. 235 പേർ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചു. നിലവിൽ 1,81,075 പേരാണ് ചികിത്സയിൽ കഴിയുന്നത് രാജ്യത്ത് ഇതിനോടകം 4,21,58,510 പേർ കൊവിഡിൽ നിന്ന് മുക്തി നേടിയിട്ടുണ്ട്….

Read More

ഡൽഹിയിൽ 14കാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തി; പ്രതികളിൽ ഒരാൾ അറസ്റ്റിൽ

  ഡൽഹിയിൽ വീണ്ടും കൂട്ടബലാത്സംഗ കൊല. നരേലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തി. സംഭവത്തിൽ പ്രതികളിലൊരാളെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റ് പ്രതികൾക്കായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കി. മാനസിക വൈകല്യമുള്ള പതിനാലുകാരിയെ ആണ് കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയത്. പെൺകുട്ടിയെ ഒരാഴച മുമ്പ് കാണാതായിരുന്നു. അന്വേഷണം നടക്കുന്നതിനിടയിലാണ് അഴുകിയ നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്. തുടർന്ന് നടന്ന പരിശോധനയിലാണ് പീഡന വിവരം അറിയുന്നത്.

Read More

തിരുവനന്തപുരത്ത് ഓട്ടോയും ബൈക്കും കൂട്ടിയിടിച്ചു; ഒരു യുവാവ് മരിച്ചു, മൂന്ന് പേർക്ക് പരുക്ക്

  തിരുവനന്തപുരം കടുവാപള്ളിക്ക് സമീപം ഓട്ടോയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. മൂന്ന് പേർക്ക് അപകടത്തിൽ പരുക്കേറ്റു. മേലേ കടയ്ക്കാവൂർ കുന്നുവിള സ്വദേശി മനു(24) ആണ് മരിച്ചത്. കൊല്ലം പേരൂർ സ്വദേശി ഉഭയേദ്രറാണ, കൊല്ലം ആശ്രാമം സ്വദേശി ആകാശ്, ചിറയിൻകീഴ് സ്വദേശി ശ്യാം എന്നിവർക്കാണ് പരുക്കേറ്റത്.

Read More

പുതിയ ബെൻസ് കാർ വേണമെന്ന് ഗവർണർ; 85 ലക്ഷം രൂപ അനുവദിക്കണമെന്ന് ആവശ്യം

  യാത്ര ചെയ്യാൻ പുതിയ ബെൻസ് കാർ വേണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. രാജ്ഭവൻ ഇക്കാര്യം രേഖാമൂലം സർക്കാരിനോട് ആവശ്യപ്പെട്ടു. ബെൻസ് കാറിനായി 85 ലക്ഷം രൂപ അനുവദിക്കണമെന്നാണ് ആവശ്യം. നിലവിലെ കാർ ഒന്നര ലക്ഷം കിലോമീറ്റർ സഞ്ചരിച്ചുകഴിഞ്ഞു. വിവിഐപി പ്രോട്ടോക്കോൾ പ്രകാരം ഒരു ലക്ഷം കിലോമീറ്റർ കഴിഞ്ഞാൽ വാഹനം മാറ്റണമെന്നും ഗവർണർ ചൂമ്ടിക്കാട്ടുന്നു ഗവർണറുടെ ആവശ്യം സർക്കാരിന്റെ പരിഗണനയിലാണ്. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വാഹനവും മാറ്റിയിരുന്നു. ഈ വർഷം തുടക്കത്തിലാണ് മുഖ്യമന്ത്രി…

Read More

കണ്ണൂരിനെ കലാപ കേന്ദ്രമാക്കാൻ ശ്രമം നടക്കുന്നുവെന്ന് മുഖ്യമന്ത്രി; യോഗി ആദിത്യനാഥിനും മറുപടി

  ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കേരളാ വിരുദ്ധ പരാമർശത്തിന് നിയമസഭയിൽ മറുപടി നൽകി മുഖ്യമന്ത്രി. കേരളത്തിന്റെ മികവ് യുപിയിലെ മറ്റ് നേതാക്കൾ അംഗീകരിച്ചതാണ്. അഖിലേഷ് യാദവ് അടക്കമുള്ള നേതാക്കൾ കേരളത്തെ അംഗീകരിച്ചിട്ടുണ്ട്. യോഗി നടത്തിയത് രാഷ്ട്രീയമായി ശരിയല്ലാത്ത വിമർശനമാണ് രണ്ട് സംസ്ഥാനങ്ങൾ തമ്മിലുള്ള താരതമ്യത്തിന് ഇപ്പോൾ മുതിരുന്നില്ല. സമാനതകളിൽ ഇല്ലാത്ത വിധം വിവിധ മേഖലകളിൽ കേരളം മുന്നിട്ട് നിൽക്കുയാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. തലശ്ശേരിയിലെ സിപിഎം പ്രവർത്തകൻ ഹരിദാസിന്റെ കൊലപാതകത്തിലും മുഖ്യമന്ത്രി സഭയിൽ പ്രതികരിച്ചു നമ്മുടെ നാട്…

Read More

കോട്ടയത്ത് കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു

  കോട്ടയത്ത് കാറും ടോറസ് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. മോനിപ്പള്ളിയിലാണ് അപകടമുണ്ടായത്. പത്തനംതിട്ട അടൂർ സ്വദേശികളായ മനോജ്, കുട്ടൻ എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ അഞ്ചരയോടെയായിരുന്നു അപകടം. ബന്ധുവിനെ വിമാനത്താവളത്തിലാക്കി മടങ്ങുകയായിരുന്നു മനോജും കുട്ടനും. നിയന്ത്രണം വിട്ട കാർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. കാർ വെട്ടിപ്പൊളിച്ചാണ് മനോജിനെയും കുട്ടനെയും പുറത്തെടുത്തത്. അപ്പോഴേക്കും ഇരുവരും മരിച്ചിരുന്നു. ഇടിക്ക് പിന്നാലെ നിയന്ത്രണം വിട്ട ലോറി സമീപത്തെ തോട്ടിലേക്ക് വീഴുകയും ചെയ്തു.

Read More

ഹരിദാസിനെ കൊലപ്പെടുത്തിയതിൽ മുഖ്യ സൂത്രധാരൻ ലിജേഷ്; തെളിവായി വാട്‌സാപ്പ് കോൾ

  തലശ്ശേരി പുന്നോലിൽ സിപിഎം പ്രവർത്തകൻ ഹരിദാസിനെ കൊലപ്പെടുത്തിയ സംഭവത്തിൽ മുഖ്യ സൂത്രധാരൻ ബിജെപി മണ്ഡലം പ്രസിഡന്റും നഗരസഭാ കൗൺസിലറുമായ ലിജേഷ് എന്ന് പോലീസ്. കേസിൽ ലിജേഷ് അടക്കം നാല് പേരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ലിജീഷിന് പുറമെ കെ വി വിമിൻ, അമൽ മനോഹരൻ, സുമേഷ് എന്നിവരാണ് അറസ്റ്റിലായത്. സംഭവദിവസം പുലർച്ചെ ഒരു മണിക്ക് ലിജേഷ് നടത്തിയ വാട്‌സാപ്പ് കോളാണ് നിർണായക തെളിവായി പോലീസിന് ലഭിച്ചത് അറസ്റ്റിലായ സുമേഷിനെയാണ് ലിജീഷ് വിളിച്ചത്. ഇയാളാണ് ഹരിദാസൻ ഹാർബറിൽ…

Read More