സംസ്ഥാനത്ത് ഇന്ന് 4064 പേർക്ക് കൊവിഡ്, 15 മരണം; 9531 പേർക്ക് രോഗമുക്തി

കേരളത്തിൽ 4064 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 553, തിരുവനന്തപുരം 543, കോഴിക്കോട് 425, കോട്ടയം 399, കൊല്ലം 348, തൃശൂർ 315, മലപ്പുറം 270, ആലപ്പുഴ 229, ഇടുക്കി 220, പാലക്കാട് 198, പത്തനംതിട്ട 195, കണ്ണൂർ 174, വയനാട് 135, കാസർഗോഡ് 60 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 51,974 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,27,341 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 1,24,493 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 2848 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 391 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 15 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുൻ ദിവസങ്ങളിൽ മരണപ്പെടുകയും എന്നാൽ രേഖകൾ വൈകി ലഭിച്ചത് കൊണ്ടുള്ള 37 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 160 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 64,803 ആയി.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 9531 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 821, കൊല്ലം 120, പത്തനംതിട്ട 550, ആലപ്പുഴ 646, കോട്ടയം 1562, ഇടുക്കി 414, എറണാകുളം 2078, തൃശൂർ 912, പാലക്കാട് 428, മലപ്പുറം 471, കോഴിക്കോട് 602, വയനാട് 490, കണ്ണൂർ 357, കാസർഗോഡ് 80 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 41,675 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 63,80,561 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.