കോഴിക്കോട് നഗരത്തിൽ പേപ്പട്ടി ആക്രമണത്തിൽ 36 പേർക്ക് പരുക്കേറ്റു. മാങ്കാവ്, പൊറ്റമ്മൽ, കൊമ്മേരി എന്നിവിടങ്ങളിലാണ് ആളുകൾക്ക് പേപ്പട്ടിയുടെ കടിയേറ്റത്. വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം. വെള്ള നിറത്തിലുള്ള പേപ്പട്ടിയാണ് ആക്രമിച്ചതെന്ന് നാട്ടുകാർ പറയുന്നു
പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. നഗരത്തിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് കോഴിക്കോട് മേയർ ആവശ്യപ്പെട്ടു.