യുദ്ധത്തിന് അന്ത്യം; യുക്രൈനുമായി ബലറൂസിൽ വെച്ച് നയതന്ത്ര ചർച്ചക്ക് സന്നദ്ധത പ്രകടിപ്പിച്ച് റഷ്യ

    റഷ്യൻ സൈന്യം യുക്രൈൻ തലസ്ഥാനമായ കിയവിന് തൊട്ടരികിലെത്തിയിരിക്കേ നയതന്ത്ര ചർച്ചക്ക് സന്നദ്ധത പ്രകടിപ്പിച്ച് റഷ്യൻ പ്രസിഡൻറ് പുടിൻ. ബലറൂസ് തലസ്ഥാനമായ മിൻസ്‌കിലേക്ക് നയതന്ത്രസംഘത്തെ അയക്കാമെന്നാണ് റഷ്യൻ പ്രസിഡൻറിന്റെ പുതിയ പ്രതികരണം. റഷ്യയുടെ ഔദ്യോഗിക വാർത്താ സംവിധാനമായ ആർ.ടി.യിലൂടെയാണ് വിവരം പുറത്തുവിട്ടത്. വിദേശകാര്യ, പ്രതിരോധ മന്ത്രാലയങ്ങളിലെ പ്രതിനിധികളും ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘമാണ് ബലറൂസിൽ നടക്കുന്ന ചർച്ചയിൽ പങ്കെടുക്കുക. യുക്രൈൻ പാർലമെന്റിൽനിന്ന് വെറും ഒൻപത് കി.മീറ്റർ അടുത്തുവരെ റഷ്യൻസൈന്യമെത്തിയിട്ടുണ്ട്. യുക്രൈൻ പ്രതിരോധ മന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചു. ശത്രുക്കൾ കിയവിലെ…

Read More

കാശ്മീരിലെ ഷോപിയാനിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ സൈന്യം വധിച്ചു

  ജമ്മു കാശ്മീരിലെ ഷോപിയാനിൽ ഭീകരരും സുരക്ഷാ ജീവനക്കാരും തമ്മിൽ ഏറ്റുമുട്ടൽ. രണ്ട് ഭീകരരെ സൈന്യം വധിച്ചു. അഷിംപോറ പ്രദേശത്ത് വെള്ളിയാഴ്ച രാവിലെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. ഭീകരരുടെ പക്കൽ നിന്ന് ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്. കൊല്ലപ്പെട്ടവർ ഏത് തീവ്രവാദ സംഘടനയിൽപ്പെട്ടവരാണെന്ന വിവരം ലഭ്യമല്ല. രഹസ്യാന്വേഷണ ഏജൻസികൾ നൽകിയ വിവരത്തിന്റെഅടിസ്ഥാനത്തിൽ പ്രദേശത്ത് തെരച്ചിൽ നടത്തുകയും ഭീകരർ വെടിയുതിർക്കുകയുമായിരുന്നുവെന്ന് സൈന്യം പറയുന്നു.

Read More

കള്ളപ്പണ ഇടപാട് കേസിൽ അറസ്റ്റിലായ നവാബ് മാലികിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

  കള്ളപ്പണ ഇടപാട് കേസിൽ ഇഡി അറസ്റ്റ് ചെയ്ത മഹാരാഷ്ട്ര ന്യൂനപക്ഷകാര്യ മന്ത്രിയും മുതിർന്ന എൻസിപി നേതാവുമായ നവാബ് മാലിക് ആശുപത്രിയിൽ. ചില ആരോഗ്യ പ്രശ്‌നങ്ങളാൽ മാലിക്കിനെ മുംബൈയിലെ ജെ ജെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് നവാബ് മാലിക്കിന്റെ ഓഫീസ് അറിയിച്ചു. ഇ ഡി അറസ്റ്റ് ചെയ്ത നവാബ് മാലിക്കിനെ മാർച്ച് 3 വരെ റിമാൻഡിൽ വിട്ടിരിക്കുകയാണ്. ഇഡി കസ്റ്റഡി സമയത്ത്, മാലിക് ചില ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് കേന്ദ്ര ഏജൻസി ഉദ്യോഗസ്ഥരോട് പരാതിപ്പെട്ടിരുന്നെന്നും തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും റിപ്പോർട്ടുണ്ട്. മാലിക്കിനെ…

Read More

ഐപിഎൽ 15ാം സീസണ് മാർച്ച് 26ന് തുടക്കം; വേദിയും തീയതികളും പ്രഖ്യാപിച്ചു

  ഐപിഎൽ പതിനഞ്ചാം സീസൺ മത്സരങ്ങൾ മാർച്ച് 26ന് ആരംഭിക്കും. സ്റ്റാർ സ്‌പോർട്‌സിന്റെ അഭ്യർഥന മാനിച്ചാണ് പുതുക്കിയ തീയതി പ്രഖ്യാപിച്ചത്. നേരത്തെ മാർച്ച് 29ന് ലീഗ് ആരംഭിക്കാനായിരുന്നു ആലോചന. പുതുക്കി ഫിക്‌സർ പ്രകാരം മേയ് 29ന് ഫൈനൽ നടക്കും ഇത്തവണ രണ്ട് ടീമുകൾ കൂടി ലീഗിലേക്ക് എത്തുന്നതിനാൽ മത്സരങ്ങളുടെ എണ്ണം കൂടിയിട്ടുണ്ട്. 74 മത്സരങ്ങളാണ് ഉണ്ടാകുക. ഇതിൽ 70 മത്സരങ്ങളും മുംബൈയിലും പൂനെയിലുമായി നടക്കും. പ്ലേ ഓഫ് മത്സരങ്ങളുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല. ഫൈനൽ മേയ് 29ന് അഹമ്മദാബാദിൽ…

Read More

സംസ്ഥാനത്ത് ഇന്ന് 3581 പേർക്ക് കൊവിഡ്, 6 മരണം; 7837 പേർക്ക് രോഗമുക്തി

കേരളത്തിൽ 3581 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 637, തിരുവനന്തപുരം 523, കൊല്ലം 364, കോട്ടയം 313, കോഴിക്കോട് 273, തൃശൂർ 228, ആലപ്പുഴ 206, പത്തനംതിട്ട 186, മലപ്പുറം 176, പാലക്കാട് 171, ഇടുക്കി 169, കണ്ണൂർ 158, വയനാട് 129, കാസർഗോഡ് 48 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 44,054 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,18,975 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 1,16,378 പേർ…

Read More

യുക്രൈൻ ആയുധം വെച്ച് കീഴടങ്ങണം, എന്നാൽ ചർച്ചയാകാമെന്ന് റഷ്യ; സൈന്യം പാർലമെന്റിന് അടുത്തെത്തി

ആയുധം താഴെ വെച്ചാൽ യുക്രൈനുമായി ചർച്ചയാകാമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജിയോ ലാവ്‌റോവ്.  യുക്രൈൻ ആയുധം താഴെ വെച്ച് കീഴടങ്ങണമെന്നും റഷ്യ ആവശ്യപ്പെട്ടു. റഷ്യൻ സൈന്യം യുക്രൈൻ പാർലമെന്റിന് സമീപത്ത് എത്തിയതോടെയാണ് റഷ്യ ഇക്കാര്യം അറിയിച്ചത്. പാർലമെന്റ് മന്ദിരത്തിന് ഒമ്പത് കിലോമീറ്റർ അകലെ മാത്രം റഷ്യൻ സൈന്യമെത്തിയെന്നാണ് റിപ്പോർട്ട്. കീവിലെ ഒബലോണിൽ വെടിയൊച്ചകൾ കേൾക്കുന്നുണ്ട്. സൈനിക ടാങ്കുകൾ ജനവാസ കേന്ദ്രങ്ങളിലടക്കം പ്രവേശിച്ചു. ജനങ്ങളോട് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാൻ ഭരണകൂടം നിർദേശിച്ചു അതേസമയം റഷ്യൻ ആക്രമണത്തോട് ചെറുത്ത് നിൽക്കാനും…

Read More

യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ സൗജന്യമായി തിരികെ എത്തിക്കും; ചെലവ് കേന്ദ്രം വഹിക്കും

യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ച് നാട്ടിലെത്തിക്കുവാനുള്ള ചെലവ് കേന്ദ്ര സർക്കാർ വഹിക്കും. നാല് രാജ്യങ്ങളുടെ സഹകരണത്തോടെ ആദ്യഘട്ടം 1000 വിദ്യാർഥികളെ തിരിച്ചെത്തിക്കാനാണ് ശ്രമിക്കുന്നത്. രണ്ട് എയർ ഇന്ത്യ വിമാനങ്ങൾ റൊമാനിയയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് വിദ്യാർഥികൾക്ക് എംബസി പുതിയ മാർഗനിർദേശങ്ങളും നൽകി. യുക്രൈൻ അതിർത്തികളിലെ ഹംഗറിയുടെയും റൊമാനിയയുടെയും ചെക് പോസ്റ്റുകളിൽ എത്തണമെന്നാണ് നിർദേശം. ഇന്ത്യൻ രക്ഷാസംഘം ചോപ്പ് സഹണോയിലും ചെർവിവ്‌സികിലും എത്തും. വിദ്യാർഥികളോട് പാസ്പോർട്ട്‌കൈയിൽ കരുതാനും, ഇന്ത്യൻ പതാക വാഹനങ്ങളിൽ പതിക്കാനും നിർദേശം നൽകി.

Read More

വയനാട് ജില്ലയില്‍ 129 പേര്‍ക്ക് കൂടി കോവിഡ്

വയനാട് ജില്ലയില്‍ 129 പേര്‍ക്ക് കൂടി കോവിഡ് വയനാട് ജില്ലയില്‍ ഇന്ന് (25.02.22) 129 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 321 പേര്‍ രോഗമുക്തി നേടി. 8 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 166761 ആയി. 164097 പേര്‍ രോഗമുക്തരായി. നിലവില്‍ 1623 പേര്‍ ചികിത്സയിലുണ്ട്. ഇവരില്‍ 1543 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 912 കോവിഡ് മരണം ജില്ലയില്‍ ഇതുവരെ സ്ഥിരീകരിച്ചു. പുതുതായി നിരീക്ഷണത്തിലായ…

Read More

കൊച്ചിയിൽ ഗുരുതരമായി പരുക്കേറ്റ രണ്ടര വയസ്സുകാരിയെ സി ഡബ്ല്യു സി ഏറ്റെടുക്കും

  കൊച്ചിയിൽ ദുരൂഹ സാഹചര്യത്തിൽ ഗുരുതരമായി പരുക്കേറ്റ രണ്ടര വയസ്സുകാരിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റി ഏറ്റെടുക്കും. കുട്ടിയുടെ സംരക്ഷണം ഉറപ്പാക്കുന്നതിൽ അമ്മയ്ക്ക് വീഴ്ച പറ്റിയെന്ന് വ്യക്തമായ സാഹചര്യത്തിലാണ് തീരുമാനം. കുട്ടിയെ വേണമെന്ന അച്ഛന്റെ ആവശ്യം വിശദമായ അന്വേഷണം നടത്തി തീരുമാനിക്കും നിലവിൽ കുട്ടിയുടെ മാതൃസഹോദരിയുടെ മകനും സിഡബ്ല്യുസി സംരക്ഷണത്തിലാണുള്ളത്. കൗൺസിലിംഗ് നൽകിയ ശേഷം കുട്ടിയുടെ മൊഴിയെടുക്കും. രണ്ടര വയസ്സുകാരിക്ക് സംഭവിച്ചത് ഗുരുതര പരുക്കാണ്. അപകടനില തരണം ചെയ്തിട്ടുണ്ടെങ്കിലും തലച്ചോറിനേറ്റ ക്ഷതം കാഴ്ചയെയും സംസാര ശേഷിയെയും ബുദ്ധിശക്തിയെയും സാരമായി…

Read More

അതിർത്തി രാജ്യങ്ങൾ വഴി രക്ഷാദൗത്യം: രണ്ട് വിമാനങ്ങൾ റുമാനിയയിലേക്ക്, ചെക്ക് പോസ്റ്റുകളിലെത്താൻ നിർദേശം

യുക്രൈനിൽ നിന്നും ഇന്ത്യൻ പൗരൻമാരെ നാട്ടിലെത്തിക്കുന്നതിനായി വിമാനങ്ങൾ യുക്രൈന്റെ അയൽരാജ്യമായ റുമാനിയയിലേക്ക് പുറപ്പെടും. യുക്രൈനിൽ വ്യോമപാത അടക്കുകയും തലസ്ഥാന നഗരമായ കീവിലടക്കം യുദ്ധം ശക്തമാകുകയും ചെയ്തതോടെയാണ് അയൽ രാജ്യങ്ങൾ കേന്ദ്രീകരിച്ചുള്ള രക്ഷാപ്രവർത്തനത്തിന് സാധ്യത തേടുന്നത് ഹംഗറി, പോളണ്ട്, സ്ലൊവാക്യ, റുമാനിയ അതിർത്തികൾ വഴി ഇവരെ ഒഴിപ്പിക്കാനാണ് നീക്കം. യുക്രൈനിലെ അതിർത്തി പ്രദേശങ്ങളിൽ കഴിയുന്ന ഇന്ത്യൻ പൗരൻമാർ, പ്രത്യേകിച്ച് വിദ്യാർഥികളെ ആദ്യം ഒഴിപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഇതിനായി യാത്രാ രേഖകൾ അടക്കം അതിർത്തി ചെക്ക് പോസ്റ്റുകളിൽ എത്താൻ നിർദേശം…

Read More