യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ച് നാട്ടിലെത്തിക്കുവാനുള്ള ചെലവ് കേന്ദ്ര സർക്കാർ വഹിക്കും. നാല് രാജ്യങ്ങളുടെ സഹകരണത്തോടെ ആദ്യഘട്ടം 1000 വിദ്യാർഥികളെ തിരിച്ചെത്തിക്കാനാണ് ശ്രമിക്കുന്നത്. രണ്ട് എയർ ഇന്ത്യ വിമാനങ്ങൾ റൊമാനിയയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
ഇതുമായി ബന്ധപ്പെട്ട് വിദ്യാർഥികൾക്ക് എംബസി പുതിയ മാർഗനിർദേശങ്ങളും നൽകി. യുക്രൈൻ അതിർത്തികളിലെ ഹംഗറിയുടെയും റൊമാനിയയുടെയും ചെക് പോസ്റ്റുകളിൽ എത്തണമെന്നാണ് നിർദേശം.
ഇന്ത്യൻ രക്ഷാസംഘം ചോപ്പ് സഹണോയിലും ചെർവിവ്‌സികിലും എത്തും. വിദ്യാർഥികളോട് പാസ്പോർട്ട്‌കൈയിൽ കരുതാനും, ഇന്ത്യൻ പതാക വാഹനങ്ങളിൽ പതിക്കാനും നിർദേശം നൽകി.