യുക്രൈൻ ആയുധം വെച്ച് കീഴടങ്ങണം, എന്നാൽ ചർച്ചയാകാമെന്ന് റഷ്യ; സൈന്യം പാർലമെന്റിന് അടുത്തെത്തി

ആയുധം താഴെ വെച്ചാൽ യുക്രൈനുമായി ചർച്ചയാകാമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജിയോ ലാവ്‌റോവ്.  യുക്രൈൻ ആയുധം താഴെ വെച്ച് കീഴടങ്ങണമെന്നും റഷ്യ ആവശ്യപ്പെട്ടു. റഷ്യൻ സൈന്യം യുക്രൈൻ പാർലമെന്റിന് സമീപത്ത് എത്തിയതോടെയാണ് റഷ്യ ഇക്കാര്യം അറിയിച്ചത്.

പാർലമെന്റ് മന്ദിരത്തിന് ഒമ്പത് കിലോമീറ്റർ അകലെ മാത്രം റഷ്യൻ സൈന്യമെത്തിയെന്നാണ് റിപ്പോർട്ട്. കീവിലെ ഒബലോണിൽ വെടിയൊച്ചകൾ കേൾക്കുന്നുണ്ട്. സൈനിക ടാങ്കുകൾ ജനവാസ കേന്ദ്രങ്ങളിലടക്കം പ്രവേശിച്ചു. ജനങ്ങളോട് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാൻ ഭരണകൂടം നിർദേശിച്ചു

അതേസമയം റഷ്യൻ ആക്രമണത്തോട് ചെറുത്ത് നിൽക്കാനും ജനതയോടെ യുക്രൈൻ ഭരണകൂടം ആവശ്യപ്പെട്ടു. പൗരൻമാർക്കും പാർലമെന്റ് അംഗങ്ങൾക്കും ആയുധം വിതരണം ചെയ്തു.