തലശ്ശേരി പുന്നോലിലെ സിപിഎം പ്രവർത്തകൻ ഹരിദാസിനെ വെട്ടിക്കൊന്ന കേസിൽ നാല് ആർഎസ്എസ്, ബിജെപി പ്രവർത്തകർ കൂടി അറസ്റ്റിലായി. ഗൂഢാലോചന നടത്തിയ നാല് പേരാണ് അറസ്റ്റിലായത്. വിമൽ, അമൽ മനോഹരൻ, സുമേഷ്, ലിജേഷ് എന്നിവരാണ് അറസ്റ്റിലായത്. ഇതിൽ ലിജേഷ് ബിജെപി മണ്ഡലം പ്രസിഡന്റും കൊമ്മൽ വാർഡ് കൗൺസിലറുമാണ്
കൊലപാതകത്തിൽ ഇവർക്ക് നേരിട്ട് പങ്കുണ്ടോയെന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്. ഇന്നലെ പുലർച്ചെയാണ് ബൈക്കിലെത്തിയ സംഘം ഹരിദാസിനെ വെട്ടിക്കൊന്നത്. ഇടത് കാൽ മുട്ടിന് താഴെ വെച്ച് മുറിച്ച് മാറ്റുകയും ചെയ്തിരുന്നു.