കോട്ടയത്ത് കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു

 

കോട്ടയത്ത് കാറും ടോറസ് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. മോനിപ്പള്ളിയിലാണ് അപകടമുണ്ടായത്. പത്തനംതിട്ട അടൂർ സ്വദേശികളായ മനോജ്, കുട്ടൻ എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ അഞ്ചരയോടെയായിരുന്നു അപകടം. ബന്ധുവിനെ വിമാനത്താവളത്തിലാക്കി മടങ്ങുകയായിരുന്നു മനോജും കുട്ടനും.

നിയന്ത്രണം വിട്ട കാർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. കാർ വെട്ടിപ്പൊളിച്ചാണ് മനോജിനെയും കുട്ടനെയും പുറത്തെടുത്തത്. അപ്പോഴേക്കും ഇരുവരും മരിച്ചിരുന്നു. ഇടിക്ക് പിന്നാലെ നിയന്ത്രണം വിട്ട ലോറി സമീപത്തെ തോട്ടിലേക്ക് വീഴുകയും ചെയ്തു.