Headlines

കൊട്ടിയൂർ പീഡനം: വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് പ്രതിയും ഇരയും നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

കൊട്ടിയൂർ പീഡനക്കേസിൽ പ്രതി റോബിൻ വടക്കുംചേരിയും ഇയാൾ പീഡിപ്പിച്ച ഇരയും നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. റോബിനെ വിവാഹം ചെയ്യാൻ അനുവദിക്കണമെന്ന് ഇരയും വിവാഹം ചെയ്യാൻ ജാമ്യം അനുവദിക്കണമെന്ന റോബിനും ആവശ്യപ്പെടുന്നു ഉഭയസമ്മത പ്രകാരമാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതെന്നാണ് കത്തോലിക്ക സഭ മുൻ വൈദികൻ കൂടിയായ റോബിൻ വടക്കുംചേരി പറയുന്നത്. വിവാഹിതരാകണമെന്ന ഇവരുടെ ആവശ്യം നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു.

Read More

കോഴിക്കോട് രാമനാട്ടുകരയിൽ പിതാവും മകളും തൂങ്ങിമരിച്ച നിലയിൽ

കോഴിക്കോട് രാമനാട്ടുകരയിൽ പിതാവിനെയും മകളെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വൈദ്യരങ്ങാടി പുല്ലുംകുന്ന് റോഡിൽ ഒയാസിസിൽ ആവേത്താൻ വീട്ടിൽ പീതാംബരൻ(61), ശാരിക(31) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ട് കിടപ്പുമുറികളിലായാണ് ഇരുവരും ഫാനിൽ കെട്ടിത്തൂങ്ങിയത്. ആത്മഹത്യക്കുറിപ്പ് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

Read More

ആള്‍മറയുടെ പണി നടന്നുകൊണ്ടിരിക്കുന്ന വീട്ടുകിണറ്റില്‍ അബദ്ധത്തില്‍ വീണ് വിദ്യാര്‍ഥി മരിച്ചു

ചെര്‍പ്പുളശ്ശേരി: ആള്‍മറയുടെ പണി നടന്നുകൊണ്ടിരിക്കുന്ന വീട്ടുകിണറ്റില്‍ അബദ്ധത്തില്‍ വീണ് വിദ്യാര്‍ഥി മരിച്ചു. വീരമംഗലം സ്വഫാ നഗര്‍ കരിമ്പന്‍ചോല മുഹമ്മദലിയുടെ മകനും അടക്കാ പുത്തൂര്‍ എയുപി സ്‌കൂള്‍ എട്ടാം തരം വിദ്യാര്‍ത്ഥിയുമായ മുഹമ്മദ് ശിബില്‍(13) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് 7.30ഓടെയാണ് സംഭവം. വീട്ടുമുറ്റത്ത് ആള്‍മറയുടെ പണി നടന്നുകൊണ്ടിരിക്കുന്ന കിണറില്‍ അബദ്ധത്തില്‍ വീഴുകയായിരുന്നു.രക്ഷിക്കാന്‍ നാട്ടുകാര്‍ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. അഗ്‌നിശമന സേനയെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. നാളെ ഒറ്റപ്പാലത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തിയശേഷം വീരമംഗലം ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ ഖബറടക്കും….

Read More

പോലീസ് സ്റ്റിക്കര്‍ പതിച്ച് കാറില്‍ യാത്ര; തിരുനെൽവേലി സ്വദേശികളായ ദമ്പതികള്‍ മാനന്തവാടിയിൽ പിടിയിൽ

  മാനന്തവാടി: വാഹനത്തിൽ പോലീസ് സ്റ്റിക്കർ പതിച്ച് യാത്ര ചെയ്ത ദമ്പതികൾക്കെതിരെ പോലീസ് കേസെടുത്തു. തിരുനെൽവേലി, സങ്കൻ കോവിൽ, പനവഡലിചത്രം, അമ്മൻകോവിൽ സ്ട്രീറ്റിൽ മഹേന്ത്രൻ (25), ഭാര്യ തിരുനെൽവേലി ചിന്ന കോവിലൻകുളം ശരണ്യ (23) എന്നിവർക്കെതിരെയാണ് മാനന്തവാടി പോലീസ് ആൾമാറാട്ടം, പോലീസ് വാഹനമെന്ന് തെറ്റിദ്ധരിപ്പിച്ച് ദുരുപയോഗം ചെയ്യൽ, എപ്പിഡമിക് ആക്ട് എന്നീ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തത്. തലശ്ശേരിയിൽ നിന്നും കോയമ്പത്തൂരിലേക്കുള്ള യാത്ര മധ്യേ ഇവർ സഞ്ചരിച്ചിരുന്ന കെ എൽ 10 എഡബ്ല്യു 7008 ഇന്നോവ…

Read More

കോട്ടയത്ത് കുളിക്കാനിറങ്ങിയ നാവിക ഉദ്യോഗസ്ഥന്‍ മുങ്ങി മരിച്ചു

കോട്ടയത്ത് നാവിക ഉദ്യോഗസ്ഥന്‍ പുഴയില്‍ മുങ്ങിമരിച്ചു. കോട്ടയം തീക്കോയി മാര്‍മല അരുവിയില്‍ കുളിക്കാനിറങ്ങിയ നാവിക ഉദ്യോഗസ്ഥൻ അഭിഷേകാണ് മുങ്ങിമരിച്ചത്. മഹാരാഷ്ട്ര സ്വദേശിയാണ് അഭിഷേക്. അഭിഷേക് ഉള്‍പ്പടെ 8 നാവികർ അടങ്ങുന്ന സംഘം വിനോദ സഞ്ചാരത്തിനെത്തിയതായിരുന്നു. നാലുപേർ കുളിക്കാൻ അരുവിയിൽ ഇറങ്ങി. ഇതിനിടെ ആണ് അഭിഷേകിനെ ചുഴിയിൽ പെട്ട് കാണാതായത്. ഈരാറ്റുപേട്ട ഫയര്‍ഫോഴ്‌സും, പോലീസും, ഈരാറ്റുപേട്ട നന്മകൂട്ടവും, നാട്ടുകാരും ചേര്‍ന്ന് ഊര്‍ജ്ജിതമായ തെരച്ചില്‍ നടത്തി. രണ്ടു മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിലാണ് അഭിഷേകിന്‍റെ മൃതദേഹം കണ്ടെത്തിയത്. ഹിമാചൽ പ്രദേശിലെ പരിശീലനത്തിനു…

Read More

വിഖ്യാത നോവൽ ആടുജീവിതത്തിന്റെ പ്രസാധകൻ കൃഷ്ണദാസ് അന്തരിച്ചു

  തൃശൂര്‍: എക്കാലവും മലയാള സാഹിത്യത്തിൽ ഓർത്തുവയ്ക്കാൻ പോന്ന അനേകം വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ പ്രസാധകന്‍ കൃഷ്ണദാസ് അന്തരിച്ചു. ഏറെ പ്രസിദ്ധമായ ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിന്റെ പ്രസാധകനാണ് കൃഷ്ണദാസ്. മലയാള പുസ്തക പ്രസാധക രംഗത്ത് വലിയ മാറ്റങ്ങൾ സൃഷ്ടിച്ച ഗ്രീന്‍ ബുക്ക്‌സിന്റെ സംഘാടകനാണ് കൃഷ്ണദാസ്. 150 പതിപ്പുകള്‍ പിന്നിട്ട് മലയാള നോവല്‍ സാഹിത്യത്തില്‍ ചരിത്രം സൃഷ്ടിച്ച ബെന്യാമിന്റെ ആടുജീവിതം തന്നെയായിരുന്നു കൃഷ്ണദാസിന്റെ പ്രസാധക ജീവിതത്തിലെ ഏറ്റവും വലിയ സംഭാവന. ‘ദുബായ്പുഴ’ എന്ന പുസ്തകത്തിന്റെ രചയിതാവും അബുദാബി…

Read More

മാനസയുടെ മരണം വേദനിപ്പിച്ചെന്ന് കുറിപ്പ്; മലപ്പുറത്ത് യുവാവ് ആത്മഹത്യ ചെയ്തു

കോതമംഗലത്തെ വെടിയേറ്റ് കൊല്ലപ്പെട്ട മാനസയുടെ മരണത്തിൽ മനം നൊന്ത് മലപ്പുറത്ത് യുവാവ് ആത്മഹത്യ ചെയ്തു. ചങ്ങരംകുളത്തിന് സമീപം വളയംകുളം സ്വദേശിയായ വിനീഷാണ് ആത്മഹത്യ ചെയ്തത്. വീടിന്റെ അടുക്കള ഭാഗത്ത് തൂങ്ങിയ നിലയിലാണ് വിനീഷിനെ കണ്ടെത്തിയത്. 33കാരനായ വിനീഷ് അവിവാഹിതനാണ്. തന്റെ മരണത്തിൽ ആർക്കും ഉത്തരവാദിത്വമില്ലെന്നും മാനസയുടെ മരണം തന്നെ വേദനിപ്പിച്ചെന്നും ഇയാളുടെ കുറിപ്പിലുണ്ട്. നിർമാണ തൊഴിലാളിയായിരുന്നു വിനീഷ്.

Read More

24 മണിക്കൂറിനിടെ പരിശോധിച്ചത് 1.70 ലക്ഷം സാമ്പിളുകൾ; ടിപിആർ 12.14

സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 17,792 പേർ ഇന്ന് രോഗമുക്തി നേടി. തിരുവനന്തപുരം 1044, കൊല്ലം 1841, പത്തനംതിട്ട 549, ആലപ്പുഴ 1192, കോട്ടയം 693, ഇടുക്കി 217, എറണാകുളം 1621, തൃശൂർ 2256, പാലക്കാട് 1284, മലപ്പുറം 2871, കോഴിക്കോട് 2147, വയനാട് 493, കണ്ണൂർ 836, കാസർഗോഡ് 748 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,67,379 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 32,26,761 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി. സംസ്ഥാനത്തെ…

Read More

സംസ്ഥാനത്ത് ഇന്ന് 20,728 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 20,728 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3770, തൃശൂര്‍ 2689, കോഴിക്കോട് 2434, എറണാകുളം 2246, പാലക്കാട് 1882, കൊല്ലം 1336, കണ്ണൂര്‍ 1112, തിരുവനന്തപുരം 1050, ആലപ്പുഴ 1046, കോട്ടയം 963, കാസര്‍ഗോഡ് 707, വയനാട് 666, ഇടുക്കി 441, പത്തനംതിട്ട 386 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,70,690 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.14 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍,…

Read More

കോട്ടയത്ത് അരുവിയിൽ കുളിക്കാനിറങ്ങിയ നേവി ഉദ്യോഗസ്ഥൻ മുങ്ങിമരിച്ചു

  കോട്ടയം മാർമല അരുവിയിൽ കുളിക്കാനിറങ്ങിയ നേവി ഉദ്യോഗസ്ഥൻ മുങ്ങിമരിച്ചു. മഹാരാഷ്ട്ര സ്വദേശിയായ അഭിഷേകാണ്(28) മരിച്ചത്. കൊച്ചിയിൽ നിന്നുള്ള നേവി സംഘം തീക്കോയി മാർമല അരുവിയിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. കൊച്ചി നേവൽ ബേസിൽ നിന്നുള്ള എട്ടംഗ സംഘമാണ് കോട്ടയത്ത് എത്തിയത്. ഇതിൽ നാല് പേരാണ് കുളിക്കാനിറങ്ങിയത്. അഭിഷേക് ചുഴിയിൽ അകപ്പെടുകയായിരുന്നു.

Read More