കൊവിഡ് നിയന്ത്രണങ്ങളിൽ മാറ്റത്തിനൊരുങ്ങി സർക്കാർ; ചൊവ്വാഴ്ചയോടെ തീരുമാനം

സംസ്ഥാനത്തെ കൊവിഡ് ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ചൊവ്വാഴ്ചയോടെ മാറ്റമുണ്ടായേക്കും. ടിപിആർ അടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങളാണ് മാറ്റുന്നത്. രോഗവ്യാപനം കൂടിയ വാർഡുകൾ മാത്രം അടച്ചുള്ള ബദൽ നടപടികളാണ് ആലോചിക്കുന്നത്. സംസ്ഥാനമാകെ അടച്ചുപൂട്ടിയിട്ടും കേസുകൾ കുറയാതെ തുടരുന്ന സാഹചര്യത്തിൽ നിലവിലെ നിയന്ത്രണങ്ങൾക്കെതിരെ വ്യാപക വിമർശനമുയർന്നിരുന്നു. കൂടുതൽ അടച്ചിടാനാകില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രിയും. പക്ഷേ മുഴുവൻ തുറക്കരുതെന്ന കർശന നിർദേശമാണ് കേന്ദ്രസർക്കാർ നൽകിയിരിക്കുന്നത്. ഇതോടെ സംസ്ഥാന സർക്കാരിന് മുകളിലാണ് സമ്മർദമേറെയും വിദ്ഗധ സമിതിയുടെ ബദൽ നിർദേശം ചൊവ്വാഴ്ച ചേരുന്ന അവലോകന യോഗം പരിശോധിക്കും. കേസ്…

Read More

വാക്‌സിനെടുക്കുന്നവരും എടുക്കാന്‍ പോകുന്നവരും ഒരാഴ്ചത്തേക്ക് ചിക്കന്‍ കഴിക്കാന്‍ പാടില്ലെന്ന വ്യാജസന്ദേശത്തിനെതിരെ ആരോഗ്യമന്ത്രി വീണാ ജോർജ്

  തിരുവനന്തപുരം: വാക്‌സിനെടുക്കുന്നവരും എടുക്കാന്‍ പോകുന്നവരും ഒരാഴ്ചത്തേക്ക് ചിക്കന്‍ കഴിക്കാന്‍ പാടില്ലെന്ന വ്യാജസന്ദേശത്തിനെതിരെ ആരോഗ്യമന്ത്രി വീണാ ജോർജ്. ചിക്കന്‍ കഴിച്ച രണ്ടുപേര്‍ മരിച്ചു. കാറ്ററിംഗുകാര്‍ ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കരുത് എന്നാണ് വ്യാജ ശബ്ദ സന്ദേശം. ആരോഗ്യവകുപ്പ് സ്‌പെഷ്യല്‍ ഡയറക്ടര്‍ ഗംഗാദത്തന്‍ എന്ന് പരിചയപ്പെടുത്തുന്ന ആളുടേതാണ് ശബ്ദ സന്ദേശം. എല്ലാ ആശാവര്‍ക്കര്‍മാരും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരും എല്ലാ ഗ്രൂപ്പുകളിലേക്കും അടിയന്തരമായി ഷെയര്‍ ചെയ്യണം എന്ന് പറഞ്ഞുകൊണ്ടാണ് ശബ്ദ സന്ദേശം തുടങ്ങുന്നത്. എന്നാലിത് തെറ്റാണെന്നും, പിന്നിലാരെന്ന് കണ്ടെത്തി പകർച്ചവ്യാധി നിരോധനനിയമപ്രകാരം കേസെടുക്കുമെന്നും…

Read More

പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ വിട പറഞ്ഞിട്ട് ഇന്നേക്ക് 12 വർഷം

  മലപ്പുറം :പുഞ്ചിരിക്കുന്ന മുഖം, പതിഞ്ഞ ശബ്ദം,രഷ്ട്രീയവും മതവും സാമൂഹ്യ സേവനവും ഒരാളിൽ സമ്മേളിച്ച അപൂർവ വ്യക്തിത്വം.പകരം വയ്ക്കാനാകാത്ത ചരിത്ര നിയോഗമായിരുന്നു പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ. ജനമനസുകളിൽ വ്യക്തി മുദ്രപതിപ്പിച്ച ശിഹാബ് തങ്ങളുടെ വിയോഗം ഇന്നും നികത്താനാവാത്ത വിടവാണ്. ബാബരി മസ്ജിദിന്റെ ധ്വംസന നാളിൽ മലയാളക്കരയിലെ സമാധാനത്തിന്റെ ശബ്ദ വീചികൾക് ശിഹാബ് തങ്ങളുടെ സ്വരമായിരുന്നു. കൊടപ്പനക്കൽ തറവാടിന്റെ വരാന്തയിലെ വട്ടമേശയ്ക്ക് അരികിൽ മാലോകർക്ക് മുഴുവൻ സ്വാന്തനവുമായി എന്നും തങ്ങളുണ്ടായിരുന്നു. മലർക്കെ തുറന്നിട്ട ആ കവാടം ആദ്യമായി…

Read More

കര്‍ണാടക നിയന്ത്രണം കര്‍ശനമാക്കി; കാസര്‍ഗോഡ് നിന്നും മംഗലാപുരം ഭാഗത്തേക്കുള്ള ബസുകള്‍ അതിര്‍ത്തിവരെ മാത്രം

തിരുവനന്തപുരം: കര്‍ണാടകയിലെ ദക്ഷിണ കനറാ ജില്ല കലക്ടര്‍ കേരളത്തില്‍ നിന്നുള്ള ബസുകള്‍ ഒരാഴ്ചക്കാലത്തേക്ക് കര്‍ണാടകത്തിലേക്ക് പ്രവേശിപ്പിക്കേണ്ടതില്ലെന്ന ഉത്തരവ് ഇറക്കിയതിന്റെ അടിസ്ഥാനത്തില്‍ കാസര്‍ഗോഡ് മംഗലാപുരം, കാസര്‍ഗോഡ് സുള്ള്യ, കാസര്‍ഗോഡ് പുത്തൂര്‍ എന്നിവടങ്ങളിലേക്ക് കെഎസ്ആര്‍ടിസി നടത്തുന്ന സര്‍വ്വീസുകള്‍ നാളെ മുതല്‍ ഒരാഴ്ചത്തേക്ക് അതിര്‍ത്തി വരെ മാത്രമേ സര്‍വ്വീസ് നടത്തുകയുള്ളൂവെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. അതേ സമയം ബംഗുളുരുവിലേക്കുള്ള സര്‍വ്വീസുകള്‍ സര്‍വ്വീസ് നടത്തുമെന്നും കെഎസ്ആര്‍ടിസി അറിയിച്ചു. മുത്തങ്ങ, മാനന്തവാടി വഴിയുമാണ് നിലവില്‍ ബംഗുളുരുവിലേക്ക് സര്‍വ്വീസ് നടത്തുന്നത്. തിരുവനന്തപുരം ബംഗുളുരു റൂട്ടില്‍ ഒരു സ്‌കാനിയ…

Read More

പാലക്കാട് യുവതി തീപ്പൊള്ളലേറ്റ് മരിച്ച സംഭവം കൊലപാതകം; ഭർത്താവ് കുറ്റം സമ്മതിച്ചു

  പാലക്കാട് കാരപ്പാടത്ത് ശ്രുതിയെന്ന യുവതി തീപ്പൊള്ളലേറ്റ് മരിച്ച സംഭവം കൊലപാതകമെന്ന് വ്യക്തമായി. ശ്രുതിയുടെ ഭർത്താവ് ശ്രീജിത്താണ് കൃത്യം നടത്തിയത്. മണ്ണെണ്ണ ഒഴിച്ച് ശ്രുതിയെ തീ കൊളുത്തി കൊല്ലുകയായിരുന്നു. ആത്മഹത്യ പ്രേരണക്കേസിൽ റിമാൻഡിലുള്ള ശ്രീജിത്ത് ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചു ശ്രീജിത്തിന്റെ പരസ്ത്രീബന്ധം ശ്രുതി ചോദ്യം ചെയ്തതാണ് കൊലപാതകത്തിന് കാരണമായത്. ജൂൺ 18നാണ് ശ്രുതിക്ക് തീപ്പൊള്ളലേറ്റത്. ജൂൺ 22ന് തൃശ്ശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ചികിത്സക്കിടെ യുവതി മരിച്ചു. ബന്ധുക്കൾ നൽകിയ പരാതിയിലാണ് പോലീസ് അന്വേഷണം നടത്തിയത്….

Read More

10 വയസ്സുകാരനെതിരെ ലൈംഗികാതിക്രമം; പാലക്കാട് 50കാരൻ അറസ്റ്റിൽ

  പാലക്കാട് പത്ത് വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ 50കാരൻ അറസ്റ്റിൽ. കുലുക്കല്ലൂർ സ്വദേശി പുല്ലാനിക്കാട്ടിൽ മുഹമ്മദ് ബഷീർ (50) നെയാണ് കൊപ്പം പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെ 11മണിയോടെയാണ് കേസിനാസ്പദമായ സംഭവം. നാട്യമംഗലത്ത് ബാർബർഷാപ്പ് നടത്തുന്ന മുഹമ്മദ് ബഷീർ മുടി വെട്ടിതരാം എന്നുപറഞ്ഞ് കുട്ടിയെ തന്റെ ബാർബർ ഷോപ്പിലേക്ക് വിളിച്ചു വരുത്തി ലൈംഗികാതിക്രമം നടത്തുകയായിരുന്നു. കുട്ടിയുടെ വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആണ് പോലീസ് കേസെടുത്തത്.

Read More

ശിവൻകുട്ടി രാജിവെക്കണം; സിപിഎം ധാർമികതയില്ലാത്ത പാർട്ടിയായി മാറിയെന്ന് കെ മുരളീധരൻ

നിയമസഭ കയ്യാങ്കളി കേസിൽ ധാർമികതയില്ലാത്ത പാർട്ടിയായി സിപിഐഎം മാറിയെന്ന് കെ മുരളീധരൻ. മന്ത്രി കോടതിയുടെ മുന്നിൽ കൈയ്യും കെട്ടി നിൽക്കുമ്പോൾ ധാർമികത ബാധകമല്ലേയെന്നും മുരളീധരൻ ചോദിച്ചു. ധാർമികതയുടെ പേരിൽ മന്ത്രി ശിവൻകുട്ടി രാജിവക്കണം. അല്ലെങ്കിൽ നാണം കെട്ട് പുറത്ത് പോകേണ്ടി വരും. ശിവൻകുട്ടിയെ മന്ത്രിസഭയിൽ എടുത്തത് തന്നെ തെറ്റ്. ശിവൻകുട്ടിക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് നൽകിയത് അതിലും വലിയ തെറ്റാണെന്നും കെ മുരളീധരൻ പറഞ്ഞു.

Read More

ശിവൻകുട്ടി രാജിവെക്കണം; സിപിഎം ധാർമികതയില്ലാത്ത പാർട്ടിയായി മാറിയെന്ന് കെ മുരളീധരൻ

  നിയമസഭ കയ്യാങ്കളി കേസിൽ ധാർമികതയില്ലാത്ത പാർട്ടിയായി സിപിഐഎം മാറിയെന്ന് കെ മുരളീധരൻ. മന്ത്രി കോടതിയുടെ മുന്നിൽ കൈയ്യും കെട്ടി നിൽക്കുമ്പോൾ ധാർമികത ബാധകമല്ലേയെന്നും മുരളീധരൻ ചോദിച്ചു. ധാർമികതയുടെ പേരിൽ മന്ത്രി ശിവൻകുട്ടി രാജിവക്കണം. അല്ലെങ്കിൽ നാണം കെട്ട് പുറത്ത് പോകേണ്ടി വരും. ശിവൻകുട്ടിയെ മന്ത്രിസഭയിൽ എടുത്തത് തന്നെ തെറ്റ്. ശിവൻകുട്ടിക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് നൽകിയത് അതിലും വലിയ തെറ്റാണെന്നും കെ മുരളീധരൻ പറഞ്ഞു.

Read More

അനർഹരായ ബിപിഎൽ കാർഡ് ഉടമകളെ കണ്ടെത്താനായി പ്രത്യേക സംഘം

  അനർഹരായ ബിപിഎൽ റേഷൻ കാർഡ് ഉടമകളെ കണ്ടെത്താനായി പ്രത്യേക സംഘം. റേഷനിംഗ് ഇൻസ്‌പെക്ടർ മുതൽ ജില്ലാ സപ്ലൈ ഓഫീസർമാർ വരെ സംഘത്തിലുണ്ടാകും. തിങ്കളാഴ്ച മുതലാണ് അനർഹരെ കണ്ടെത്താനുള്ള പരിശോധന റേഷൻ വാങ്ങുന്നതിനേക്കാൾ മറ്റാവശ്യങ്ങൾക്കായി ഇത്തരക്കാർ കാർഡ് ഉപയോഗിക്കുന്നതായി കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് പരിശോധന. ഓണക്കിറ്റ് വിതരണത്തോടൊപ്പമായിരിക്കും പരിശോധന നടക്കുക.  

Read More

കണ്ണൂർ പടിയൂരിൽ യുവാവ് സഹോദരനെ മദ്യലഹരിയിൽ കുത്തിക്കൊന്നു

  കണ്ണൂർ പടിയൂരിൽ യുവാവ് സഹോദരനെ കുത്തിക്കൊലപ്പെടുത്തി. പാലയോട് കോളനിയിലെ മഹേഷാണ് കൊല്ലപ്പെട്ടത്. ഇയാളുടെ ഇളയ സഹോദരനായ ബിനുവാണ് കൃത്യം നടത്തിയത്. വെള്ളിയാഴ്ച വൈകുന്നേരമാണ് മദ്യലഹരിയിലായിരുന്ന ബിനു മഹേഷിനെ മുഖത്ത് കത്തി കൊണ്ട് കുത്തിയത്. ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന മഹേഷ് ഇന്നാണ് മരിച്ചത്.

Read More