Headlines

സംസ്ഥാനത്ത് ഇന്ന് 13,984 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 13,984 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 2350, മലപ്പുറം 1925, കോഴിക്കോട് 1772, പാലക്കാട് 1506, എറണാകുളം 1219, കൊല്ലം 949, കണ്ണൂര്‍ 802, കാസര്‍ഗോഡ് 703, കോട്ടയം 673, തിരുവനന്തപുരം 666, ആലപ്പുഴ 659, പത്തനംതിട്ട 301, വയനാട് 263, ഇടുക്കി 196 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,27,903 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.93 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍,…

Read More

ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെട്ട് സഭയില്‍ ഇന്നും പ്രതിപക്ഷ ബഹളം

  മന്ത്രി വി ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ ഇന്നും പ്രതിപക്ഷ പ്രതിഷേധം. വൈറല്‍ പനിക്ക് ചികിത്സയിലായിരുന്നതിന് ശേഷം ശിവന്‍കുട്ടി ഇന്ന് സഭയില്‍ എത്തിയിരുന്നു. നിയമസഭാ കയ്യാങ്കളി കേസില്‍ സുപ്രീം കോടതി വിധി വന്നതിന് ശേഷം ഇന്നാദ്യമായാണ് ശിവന്‍കുട്ടി സഭയിലെത്തുന്നത്. ചോദ്യോത്തര വേളയില്‍ മന്ത്രി മറുപടി പറയാന്‍ എഴുന്നേറ്റപ്പോള്‍ തന്നെ പ്രതിപക്ഷം ബാനര്‍ ഉയര്‍ത്തി പ്രതിഷേധിക്കുകയായിരുന്നു. മന്ത്രിയുടെ പ്രസംഗവും പ്രതിപക്ഷം തടസ്സപ്പെടുത്തി. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകള്‍ വിവിധയിടങ്ങളില്‍ നടത്തിയ മാര്‍ച്ചും സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു.

Read More

പീഡനക്കേസ് കുറ്റവാളി റോബിന് ജാമ്യം നൽകില്ല; വിവാഹ ആവശ്യമുന്നയിച്ച ഇരയുടെ ഹർജിയും സുപ്രീം കോടതി തള്ളി

  കൊട്ടിയൂർ പീഡനക്കേസിൽ ജാമ്യം ലഭിക്കാനുള്ള കത്തോലിക്ക സഭ മുൻ വൈദികൻ റോബിൻ വടക്കുംചേരിയുടെ മറ്റൊരു ശ്രമം കൂടി പരാജയപ്പെട്ടു. താൻ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ഇരയെ വിവാഹം ചെയ്യാൻ ജാമ്യം നൽകണമെന്നാവശ്യപ്പെട്ട് റോബിൻ നൽകിയ ഹർജി സുപ്രീം കോടതി തള്ളി. കേസിലെ പ്രതിയായ റോബിന് ജാമ്യം അനുവദിക്കാനാകില്ല. വിവാഹം കഴിക്കാനുള്ള അവകാശം അംഗീകരിക്കണമെന്ന പെൺകുട്ടിയുടെ ഹർജിയും സുപ്രീം കോടതി തള്ളി. ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധമാണ് നടന്നതെന്ന പെൺകുട്ടിയുടെ വാദവും സുപ്രീം കോടതി വിലക്കെടുത്തില്ല

Read More

രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം രൂക്ഷമാകാൻ സാധ്യതയെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്

രാജ്യത്ത് കോവിഡ് മൂന്നാം തരംഗം രൂക്ഷമാകാൻ സാധ്യതയെന്ന് മുന്നറിയിപ്പ്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഹൈദരാബാദ്, കാൺപൂർ എന്നിവിടങ്ങളിലെ ഗവേഷകരാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം മുതൽ 1,50,000 വരെ എത്താനുമാണ് സാധ്യത. ഈ മാസത്തോടെ ആരംഭിക്കുന്ന മൂന്നാം തരംഗം ഒക്ടോബറിൽ രൂക്ഷമാകും. എന്നാൽ രണ്ടാം തരംഗത്തോളം മൂന്നാം തരംഗം രൂക്ഷമാകില്ലെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടി.

Read More

റാങ്ക് ലിസ്റ്റ് നീട്ടില്ലെന്ന് മുഖ്യമന്ത്രി; സെക്രട്ടേറിയറ്റിന് മുന്നിൽ മുടി മുറിച്ച് ഉദ്യോഗാർഥികളുടെ പ്രതിഷേധം

  പി എസ് സി റാങ്ക് ലിസ്റ്റ് നീട്ടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കിയതോടെ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിന് മുന്നിൽ ഉദ്യോഗാർഥികൾ. വനിതാ സിവിൽ പോലീസ് ഓഫീസർ ലിസ്റ്റിലുള്ള ഉദ്യോഗാർഥികൾ മുടി മുറിച്ചാണ് പ്രതിഷേധിച്ചത്. ലാസ്റ്റ് ഗ്രേഡ്, എൽ ഡി സി, സ്റ്റാഫ് നഴ്‌സ്, സിവിൽ പോലീസ് ഓഫീസർ ലിസ്റ്റിലുള്ളവരാണ് പ്രതിഷേധിക്കുന്നത്. മറ്റ് ലിസ്റ്റുകളിൽ കൂടുതൽ നിമയനം നടക്കാൻ സാധ്യതയുണ്ടെന്നും എന്നാൽ ഒഴിവുകൾ കുറവായ തങ്ങളുടെ ലിസ്റ്റിൽ നിയമന കാലാവധി നീട്ടിയില്ലെങ്കിൽ കഷ്ടപ്പെട്ട് പരീക്ഷയെഴുതിയതും ലിസ്റ്റിൽ ഉൾപ്പെട്ടതും വെറുതെയാകുമെന്ന് വനിതാ…

Read More

പി എസ് സി റാങ്ക് പട്ടികകൾ നീട്ടാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

മറ്റന്നാൾ കാലാവധി അവസാനിക്കുന്ന പി എസ് സി റാങ്ക് പട്ടികകൾ നീട്ടാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് കാലമായിട്ടും ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ കാലതാമസമുണ്ടായിട്ടില്ല. മൂന്ന് വർഷത്തെ കാലാവധി കഴിഞ്ഞ പട്ടികയാണ് റദ്ദാക്കുന്നത്. ഇതിൽ കൂടുതൽ റാങ്ക് ലിസ്റ്റ് നീട്ടണമെങ്കിൽ പ്രത്യേക നിബന്ധനകളുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു റാങ്ക് പട്ടികകൾ നീട്ടണമെന്ന അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ വിധി നിയമപരമായ വിഷയമാണ്. റാങ്ക് പട്ടികയിലെ എല്ലാവരെയും എടുക്കണമെന്ന വാദം ശരിയല്ല. നിയമനം പരമാവധി നടത്തുകയാണ് സർക്കാരിന്റെ നയം. പ്രതിപക്ഷത്തിന്റേത് പി…

Read More

പി എസ് സി റാങ്ക് പട്ടികകൾ നീട്ടാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

മറ്റന്നാൾ കാലാവധി അവസാനിക്കുന്ന പി എസ് സി റാങ്ക് പട്ടികകൾ നീട്ടാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് കാലമായിട്ടും ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ കാലതാമസമുണ്ടായിട്ടില്ല. മൂന്ന് വർഷത്തെ കാലാവധി കഴിഞ്ഞ പട്ടികയാണ് റദ്ദാക്കുന്നത്. ഇതിൽ കൂടുതൽ റാങ്ക് ലിസ്റ്റ് നീട്ടണമെങ്കിൽ പ്രത്യേക നിബന്ധനകളുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു റാങ്ക് പട്ടികകൾ നീട്ടണമെന്ന അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ വിധി നിയമപരമായ വിഷയമാണ്. റാങ്ക് പട്ടികയിലെ എല്ലാവരെയും എടുക്കണമെന്ന വാദം ശരിയല്ല. നിയമനം പരമാവധി നടത്തുകയാണ് സർക്കാരിന്റെ നയം. പ്രതിപക്ഷത്തിന്റേത് പി…

Read More

കോട്ടയം കടുവാക്കുളത്ത് ഇരട്ട സഹോദരങ്ങൾ വീടിനുള്ളിൽ മരിച്ച നിലയിൽ

  കോട്ടയം കടുവാക്കുളത്ത് ഇരട്ട സഹോദരങ്ങളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കടുവാക്കുളം സ്വദേശികളായ നസീർ, നിസാർ എന്നിവരാണ് മരിച്ചത്. ആത്മഹത്യയെന്നാണ് സൂചന ക്രെയിൻ സർവീസ് നടത്തിയിരുന്നവരാണ് ഇരുവരും. സാമ്പത്തിക പ്രതിസന്ധിയാണ് മരണകാരണമെന്നാണ് സൂചന.

Read More

കൊട്ടിയൂർ പീഡനക്കേസ് പ്രതി റോബിന്റെ ജാമ്യാപേക്ഷയെ കേരളം എതിർക്കും

  കൊട്ടിയൂർ പീഡനക്കേസ് പ്രതി റോബിൻ വടക്കുംചേരി സുപ്രീം കോടതിയിൽ ജാമ്യാപേക്ഷയെ കേരളം എതിർക്കും. സംസ്ഥാന സർക്കാരിന് വേണ്ടി മുൻ അഡീഷണൽ സോളിസിറ്റർ ജനറൽ ഹരിൻ പി റാവൽ ഹാജരായേക്കും. അതേസമയം റോബിനെ വിവാഹം കഴിക്കണമെന്ന ഇരയുടെ ആവശ്യത്തെ കേരളാ സർക്കാർ എതിർത്തേക്കില്ല താൻ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പെൺകുട്ടിയെ വിവാഹം ചെയ്യാൻ ജാമ്യം നൽകണമെന്ന വാദമാണ് റോബിൻ വടക്കുംചേരി മുന്നോട്ടുവെക്കുന്നത്. ജാമ്യം ലഭിക്കാനുള്ള ഇയാളുടെ ഈ നടപടിയെ കേരളാ ഹൈക്കോടതി തള്ളിയിരുന്നു. പിന്നാലെയാണ് ഇരയും റോബിനെ വിവാഹം…

Read More

ദുരിതകാലത്ത് ഇരുട്ടിടയും: പാചക വാതക വില വീണ്ടുമുയർത്തി

  പാചക വാതക വില വീണ്ടും ഉയർത്തി. വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതകത്തിന്റെ വില സിലിണ്ടറിന് 72.50 രൂപ വർധിപ്പിച്ചു. ഇതോടെ വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന്റെ വില 1623 രൂപയായി. വീട്ടാവശ്യങ്ങൾക്കുള്ള വാചക വാതക സിലിണ്ടർ വിലയിൽ മാറ്റമില്ല. ഈ വർഷം മാത്രം 303 രൂപയുടെ വർധനവാണ് പാചകവാതകത്തിനുണ്ടായിരിക്കുന്നത്. ജുലൈ ഒന്നിനും നേരത്തെ പാചകവാതകത്തിന് വില വർധിപ്പിച്ചിരുന്നു.

Read More