Headlines

കേരളത്തിൽ നിന്നുള്ള യാത്രക്കാരെ കർണാടക, തമിഴ്‌നാട് അതിർത്തികളിൽ പരിശോധിക്കുന്നു

കേരളത്തിൽ നിന്ന് തമിഴ്‌നാട്ടിലേക്കും കർണാടകയിലേക്കും പോകുന്ന യാത്രക്കാർക്ക് പരിശോധന. ഇടുക്കി, തിരുവനന്തപുരം അതിർത്തികളിലാണ് പ്രധാന പരിശോധന. ഇടുക്കിയിൽ കുമളി, കമ്പംമെട്ട്, ബോഡിമെട്ട്, ചിന്നാർ എന്നിവിടങ്ങളിൽ പോലീസ്, റവന്യു, ആരോഗ്യ വകുപ്പ് അധികൃതർ ചേർന്നാണ് പരിശോധന നടത്തുന്നത് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ, രണ്ട് തവണ വാക്‌സിൻ എടുത്തതിന്റെ സർട്ടിഫിക്കറ്റോ ഉള്ളവരെ മാത്രമാണ് കടത്തിവിടുന്നത്. തിരുവനന്തപുരം അതിർത്തിയായ ഇഞ്ചിവിളയിലും തമിഴ്‌നാട് പരിശോധന തുടങ്ങി. വാളയാർ ചെക്ക് പോസ്റ്റിൽ അഞ്ചാം തീയതി മുതൽ പരിശോധന കർശനമാക്കിയിട്ടുണ്ട്. അഞ്ചാം തീയതിക്ക് ശേഷം ആർടിപിസിആർ…

Read More

മരംമുറിയില്‍ ഒരു അറസ്റ്റ് കൂടി; പിടിയിലായത് ഇടനിലക്കാരന്‍ ഷെമീര്‍

തൃശ്ശൂര്‍: മരംമുറിയില്‍ സംസ്ഥാനത്ത് ഒരാള്‍ കൂടി അറസ്റ്റില്‍. ഇടനിലക്കാരൻ ഷെമീർ ആണ് തൃശ്ശൂരില്‍ അറസ്റ്റിലായത്. മഞ്ചാട് വനമേഖലയിൽ നിന്നും തേക്കും ഈട്ടിയും മുറിച്ചു കടത്തിയത് ഷമീറെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. വനം വകുപ്പ് ഉദ്യോഗസ്ഥരെ സ്വാധീനിച്ച് ഇയാളാണ് പാസ് വാങ്ങിയതെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. മുറിച്ചു കടത്തിയ മരങ്ങൾ കെട്ടിട നിർമ്മാണത്തിന് ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു. അതേസമയം മുട്ടിൽ മരം മുറി കേസിലെ പ്രതികളുടെ കസ്റ്റഡി അപേക്ഷ ഇന്ന് കോടതി പരിഗണിക്കും. ബത്തേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ക്രൈംബ്രാഞ്ച്…

Read More

തൃശൂരില്‍ അമ്മയും മകനും വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

തൃശൂര്‍: തൃശൂര്‍ മണ്ണംപേട്ട പൂക്കോട് അമ്മയെയും മകനെയും വീടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പൂക്കോട് വെട്ടിയാട്ടില്‍ അനില, മകന്‍ 13 വയസ്സുള്ള അശ്വിന്‍ എന്നിവരെയാണ് രണ്ട് കിടപ്പുമുറിയിലായി മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ട് മാസം മുമ്പാണ് അനിലയുടെ ഭര്‍ത്താവ് സുമേഷ് കൊവിഡ് ബാധിച്ച് മരിച്ചത്. തുടര്‍ന്ന് അനിലയും മകനും മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്. സുമേഷിന്റെ മരണത്തോടെ ഇരുവരും കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. ജില്ലാ ആശുപത്രിയിലെ ലാബ് ടെക്‌നിഷ്യയാണ് അനില. വരാക്കര ഗുരുദേവ സ്‌കൂളിലെ എട്ടാം…

Read More

എസ്എൻസി ലാവ്‌ലിൻ കേസ് ആ​ഗസ്ത് 10 ന് സുപ്രിംകോടതി പരിഗണിക്കും

ന്യൂഡൽഹി: വിവാദമായ എസ് എൻ സി ലാവ്‌ലിൻ കേസ് ആ​ഗസ്ത് 10ന് സുപ്രിംകോടതി പരിഗണിക്കും. ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക. കഴിഞ്ഞ ഏപ്രിൽ ആറിനായിരുന്നു ഇതിന് മുമ്പ് കേസ് പരിഗണിച്ചത്. ബെഞ്ചിൽ ജസ്റ്റിസുമാരായ ഇന്ദിരാ ബാനര്‍ജി, കെ എം ജോസഫ് എന്നിവരുമുണ്ട്. പിണറായി വിജയനെയും രണ്ട് ഉദ്യോഗസ്ഥരെയും കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സിബിഐയും പ്രതിപ്പട്ടികയിൽ തുടരുന്ന ഉദ്യോഗസ്ഥരുമാണ് സുപ്രിംകോടതിയെ സമീപിച്ചിരിക്കുന്നത്. കേസിൽ ഇഡിക്ക് നൽകിയ പരാതിയിൽ ക്രൈം നന്ദകുമാർ മുഖ്യമന്ത്രി…

Read More

നെല്ലിയോട് വാസുദേവന്‍ നമ്പൂതിരി അന്തരിച്ചു; വിടവാങ്ങിയത് കേരളത്തിലെ കഥകളി അരങ്ങുകളെ സാര്‍ത്ഥകമാക്കിയ നടന്‍

തിരുവനന്തപുരം: വിഖ്യാത കഥകളി നടനും സംസ്‌കൃത പണ്ഡിതനുമായ നെല്ലിയോട് വാസുദേവന്‍ നമ്പൂതിരി(81) അന്തരിച്ചു. ചുവന്നതാടി, കലിവേഷങ്ങളിലൂടെ പ്രശസ്തനായ നെല്ലിയോട് ഗുരു പത്മശ്രീ വാഴേങ്കട കുഞ്ചുനായരുടെ പ്രിയപ്പെട്ട ശിഷ്യനുമായിരുന്നു. പൂജപ്പുര ചാടിയറയിലായിരുന്നു താമസം. അര്‍ബുദബാധിതനായിരുന്ന അദ്ദേഹത്തിന് ഇന്നലെ രാത്രി അസ്വസ്ഥതയുണ്ടാകുകയും മരണം സംഭവിക്കുകയുമായിരുന്നു. ദീര്‍ഘകാലം അട്ടക്കുളങ്ങര സെന്‍ട്രല്‍ സ്‌കൂളില്‍ കഥകളി അധ്യാപകനായി സേവനം അനുഷ്ഠിച്ചിരുന്നു. കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള കഥകളി അരങ്ങുകളെ സാര്‍ത്ഥകമാക്കിയ നടനാണ് നെല്ലിയോട് വാസുദേവന്‍ നമ്പൂതിരി. ചുവന്നതാടി, വട്ടമുടി, പെണ്‍കരി എന്നിങ്ങനെയുള്ള വേഷങ്ങളുടെ അവതരണത്തില്‍ സമാനതയില്ലാത്ത പ്രകടനമാണ്…

Read More

കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച് വീട്ടിലെത്തിയ മധ്യവയസ്‌ക മരിച്ചു

  മാള(തൃശ്ശൂര്‍): കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച വീട്ടിലെത്തിയ മധ്യവയസ്‌ക മരിച്ചു. എരവത്തൂര്‍ വെള്ളാനി ഔസേപ്പുട്ടിയുടെ മകള്‍ ഷീജ(49)യാണ് മരണപ്പെട്ടത്. കഴിഞ്ഞ ദിവസം ഐരാണിക്കുളത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തി കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച് വീട്ടിലെത്തിയ ഇവര്‍ക്ക് വയറുവേദന അനുഭവപ്പെടുകയായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഡിഎംഒയുടെ നിര്‍ദേശാനുസരണം തൃശ്ശൂര്‍ മെഡിക്കല്‍ കോളജിലെത്തിച്ച മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. തുടര്‍ന്ന് കുഴൂര്‍ മേരി ഇമ്മാക്കുലേറ്റ് ദേവാലയത്തില്‍ മൃതദേഹം സംസ്‌കരിച്ചു.

Read More

ഇന്ത്യൻ നിർമിത സ്പുട്‌നിക്-വി വാക്‌സിൻ സെപ്റ്റംബർ മാസത്തോടെ ലഭ്യമാകും

രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിൽ കോവിഡ് വാക്‌സിന് ക്ഷാമം നിലനിൽക്കുന്നതനിടെ ഫലപ്രാപ്തി കൂടിയ വാക്‌സിനുകളിലൊന്നായ റഷ്യയുടെ സ്പുടിനിക് വി യുടെ ഇന്ത്യൻ നിർമാണം ഉടൻ ആരംഭിക്കുമെന്ന് ഡോ. റെഡ്ഡീസ് ലാബ്. സ്പുട്‌നിക് വാക്‌സിൻ ഇന്ത്യയിൽ ലഭ്യമാക്കുന്ന കമ്പനിയാണ് ഡോ. റെഡ്ഡീസ് ലാബ്. സ്പുട്‌നിക് വി നിർമിക്കാനാവശ്യമായ ഘടകകങ്ങളിൽ ഒന്നിന്റെ 31.5 ലക്ഷം ഡോസും മറ്റൊന്നിന്റെ 4.5 ലക്ഷം ഡോസും ഇതുവരെ ലഭിച്ചെന്ന് കമ്പനി വ്യക്തമാക്കി. റഷ്യൻ സർക്കാരുമായി ബന്ധപ്പെട്ട് ഇറക്കുമതി വേഗത്തിലാക്കാനുള്ള നടപടികൾ സ്വീകരിച്ചു വരുന്നതായും അവർ വ്യക്തമാക്കി….

Read More

കോവിഡ് മൂന്നാംതരംഗം; ആശുപത്രികളിലെ മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ അവലോകന യോഗം ചേര്‍ന്നു

കോവിഡ് മൂന്നാംതരംഗത്തെ നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നു. മെഡിക്കല്‍ കോളജുകളുടെയും പ്രധാന ആശുപത്രികളുടേയും മേധാവികള്‍ യോഗത്തില്‍ പങ്കെടുത്തു. ദ്വിതീയ തലത്തിലെ ഐ.സി.യു.കള്‍ മെഡിക്കല്‍ കോളജുകളുമായി ഓണ്‍ലൈനായി ബന്ധിപ്പിക്കാനും ഓക്‌സിജന്‍ കിടക്കകളും ഐ.സി.യു.വും  വെന്റിലേറ്റര്‍ സൗകര്യങ്ങളും പരമാവധി വര്‍ധിപ്പിക്കാനും യോഗത്തില്‍ തീരുമാനമായി. ഇതുസംബന്ധിച്ച് വകുപ്പ് മേധാവികള്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. മൂന്നാം തരംഗമുണ്ടാകുമെന്ന വിദഗ്ധാഭിപ്രായം കണക്കിലെടുത്ത് എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു….

Read More

സംസ്ഥാനത്തെ വ്യവസായ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കണമെന്ന് ഐംഎഎ

  സംസ്ഥാനത്തെ കൊവിഡ് ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ മാറ്റം വരുത്തേണ്ടതുണ്ടെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. എല്ലാ മേഖലകളും തുറക്കണമെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അധ്യയനം വേണമെന്നും ഐഎംഎ കേരളാ ഘടകം ആവശ്യപ്പെട്ടു. നിയന്ത്രണങ്ങളിൽ സർക്കാർ നാളെ മാറ്റം വരുത്താനിരിക്കെയാണ് ഐഎംഎ നിലപാട് തിരുത്തുന്നത് 18 വയസ്സിന് മുകളിൽ പ്രായമുള്ള വിദ്യാർഥികൾ പഠിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കണം. വിദ്യാർഥികൾക്കും അധ്യാപകർക്കും വാക്‌സിൻ നൽകിയ ശേഷമാകണം അധ്യയനം ആരംഭിക്കാൻ. 18 വയസ്സിന് താഴെ പ്രായമുള്ളവർക്കും വാക്‌സിൻ നൽകുകയും വിദ്യാഭ്യാസ സ്ഥാപനങ്ങൾ…

Read More

24 മണിക്കൂറിനിടെ പരിശോധിച്ചത് 1.27 ലക്ഷം സാമ്പിളുകൾ; ടിപിആർ 10.93

  സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 15,923 പേർ ഇന്ന് രോഗമുക്തി നേടി. തിരുവനന്തപുരം 931, കൊല്ലം 1317, പത്തനംതിട്ട 445, ആലപ്പുഴ 1006, കോട്ടയം 884, ഇടുക്കി 354, എറണാകുളം 1521, തൃശൂർ 2313, പാലക്കാട് 1309, മലപ്പുറം 2653, കോഴിക്കോട് 1592, വയനാട് 237, കണ്ണൂർ 682, കാസർഗോഡ് 679 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,65,322 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 32,42,684 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി….

Read More