മാള(തൃശ്ശൂര്‍): കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച വീട്ടിലെത്തിയ മധ്യവയസ്‌ക മരിച്ചു. എരവത്തൂര്‍ വെള്ളാനി ഔസേപ്പുട്ടിയുടെ മകള്‍ ഷീജ(49)യാണ് മരണപ്പെട്ടത്. കഴിഞ്ഞ ദിവസം ഐരാണിക്കുളത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തി കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച് വീട്ടിലെത്തിയ ഇവര്‍ക്ക് വയറുവേദന അനുഭവപ്പെടുകയായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഡിഎംഒയുടെ നിര്‍ദേശാനുസരണം തൃശ്ശൂര്‍ മെഡിക്കല്‍ കോളജിലെത്തിച്ച മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. തുടര്‍ന്ന് കുഴൂര്‍ മേരി ഇമ്മാക്കുലേറ്റ് ദേവാലയത്തില്‍ മൃതദേഹം സംസ്‌കരിച്ചു.