Headlines

സംസ്ഥാനത്ത് ഇന്ന് 22,414 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 22,414 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3691, തൃശൂര്‍ 2912, എറണാകുളം 2663, കോഴിക്കോട് 2502, പാലക്കാട് 1928, കൊല്ലം 1527, കണ്ണൂര്‍ 1299, കോട്ടയം 1208, തിരുവനന്തപുരം 1155, കാസര്‍ഗോഡ് 934, ആലപ്പുഴ 875, വയനാട് 696, പത്തനംതിട്ട 657, ഇടുക്കി 367 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,97,092 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.37 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍,…

Read More

നാടകകൃത്തും നടനുമായ സി ആര്‍ മനോജ് അന്തരിച്ചു

കൊല്ലം: പ്രഫഷനല്‍ നാടകകൃത്തും നടനുമായ സി ആര്‍ മനോജ് (45) അന്തരിച്ചു. സി ആര്‍ മഹേഷ് എംഎല്‍എയുടെ സഹോദരനാണ്. ഓച്ചിറ സരിഗ തിയറ്റേഴ്‌സലിലൂടെ നടനായി രംഗത്തെത്തിയ മനോജ് ഇരുപത്തഞ്ചിലേറെ നാടകങ്ങള്‍ രചിച്ചിട്ടുണ്ട്. കരുനാഗപ്പള്ളി തഴവ ചെമ്പകശ്ശേരില്‍ വീട്ടില്‍ പരേതനായ സി എ രാജശേഖരന്റെയും റിട്ട. അധ്യാപിക ലക്ഷ്മിക്കുട്ടിയമ്മയുടെയും മകനാണ്. ലക്ഷ്മിയാണ് ഭാര്യ. മനോജിന്റെ നിര്യാണത്തില്‍ കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ അനുശോചിച്ചു.  

Read More

രണ്ട് സമുദായങ്ങള്‍ തമ്മിലുള്ള തര്‍ക്കമാക്കി ന്യൂനപക്ഷ സ്കോളർഷിപ് വിഷയത്തെ മാറ്റരുത്: എം കെ മുനീർ

തിരുവനന്തപുരം: രണ്ട് സമുദായങ്ങള്‍ തമ്മിലുള്ള തര്‍ക്കമാറ്റി ന്യൂനപക്ഷ സ്കോളർഷിപ് വിഷയത്തെ മാറ്റരുതെന്ന് എം.കെ.മുനീര്‍. നിയമസഭയിലായിരുന്നു എം എൽ എ ഈ ആവശ്യം ഉന്നയിച്ചത്. കേരളത്തില്‍ സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ശിപാര്‍ശകള്‍ നടപ്പാക്കാന്‍ പ്രത്യേക സെല്‍ രൂപീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. അതുപോലെ പാലോളി കമ്മിറ്റിയും നിരവധി ശിപാര്‍ശകള്‍ സമര്‍പ്പിച്ചിട്ടുണ്ട്. സച്ചാര്‍ കമ്മിറ്റി ശിപാര്‍ശകള്‍ നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയതിന് പിന്നാലെ പാലോളി കമ്മിറ്റി മുസ് ലിം വിഭാഗം നേതാക്കളുമായി മാത്രമാണ് ചര്‍ച്ച ചെയ്തത്. ക്രൈസ്തവ വിഭാഗത്തിന് വേണ്ടി…

Read More

കൊവിഡ് മരണങ്ങളുടെ പട്ടിക പഞ്ചായത്ത് അടിസ്ഥാനത്തിൽ ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രി

കൊവിഡ് മരണങ്ങളുടെ പട്ടിക പഞ്ചായത്ത് അടിസ്ഥാനത്തിൽ ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. നിയമസഭയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. 2020 ജൂലൈ മുതൽ 2012 ജൂലൈ വരെ ഒരു വർഷത്തെ കൊവിഡ് മരണ കണക്കുകൾ പുറത്തുവിടുമെന്നും മന്ത്രി അറിയിച്ചു. പരാതികൾ പരിഹരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. കൊവിഡ് മരണം റിപ്പോർട്ട് ചെയ്യുന്നതിൽ സർക്കാരിന് ഒരു മറയുമില്ല. മരണം പട്ടികയിൽ ഉൾപ്പെടുത്തുന്നത് വിട്ടുപോയിട്ടുണ്ടെങ്കിൽ അതുൾപ്പെടുത്തും. കൊവിഡ് മരണനിരക്ക് പരിശോധിക്കുമെന്ന മന്ത്രിയുടെ പ്രസ്താവന സ്വാഗതം ചെയ്യുന്നതായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ…

Read More

കൊല്ലം സ്വദേശിയെ നയാഗ്രയിൽ ഒഴുക്കിൽപ്പെട്ട് കാണാതായി

  കാനഡയിലെ കൊൺസ്റ്റഗോ സർവകലാശാലയിൽ എൻജിനിയറിംഗ് എം.എസ് വിദ്യാർത്ഥിയായ, കൊല്ലം ചിന്നക്കട ശങ്കർ നഗർ കോട്ടാത്തല ഹൗസിൽ അഡ്വ. കോട്ടാത്തല ഷാജിയുടെ മകൻ അനന്തുകൃഷ്ണയെയാണ് (26) കാണാതായത്. കോൺസ്റ്റഗോ സർവകലാശാലയുടെ ഗുലേബ് കാമ്പസ് വിദ്യാർത്ഥിയാണ് അനന്തു. പാർട്ട് ടൈം ജോലി ചെയ്യുന്ന സുഹൃത്തുക്കൾക്കൊപ്പമാണ് നയാഗ്ര താഴ്വരയിലെത്തിയത്. മലയിടുക്കിലെ ചെറിയ വെള്ളച്ചാട്ടത്തിന് മുന്നിൽ നിന്ന് ഫോട്ടോ എടുക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട യുവതിയെ രക്ഷിക്കാൻ ശ്രമിച്ച അനന്തുവും ഒഴുക്കിൽപ്പെടുകയായിരുന്നു.നയാഗ്ര പൊലീസും മറൈൻ എൻഫോഴ്സ്മെന്റും കോസ്റ്റ് ഗാർഡും തെരച്ചിൽ തുടരുകയാണ്. എം.ടെക് കഴിഞ്ഞ…

Read More

വയനാട് ചുരത്തിൽ വാഹനാപകടത്തെ തുടർന്ന് വൻ ഗതാഗത തടസ്സം

  വയനാട് ചുരത്തിൽ വൻ ഗതാഗത തടസ്സം നേരിടുന്നു. ഇരുവാഗത്തേക്കും ഉള്ള വാഹനങ്ങൾ കുടുങ്ങി കിടക്കുകയാണ്. ഒൻപതാം വളവിൽ ഉണ്ടായ അപകടത്തെ തുടർന്നാണ് ഗതാഗത തടസ്സം ഉണ്ടായത്.ബത്തേരി വാഗത്തേക്കു വരുന്ന KSRTC ബസും ചരക്ക് ലോറിയും തമ്മിലാണ് അപകടം ഉണ്ടായത്. അപകടത്തിൽ ആർക്കും സാരമായ പരിക്കില്ല എന്നാണ് പ്രാഥമിക വിവരം. പോലീസും ഫയർഫോഴ്സും നാട്ടുകാരുകാരും ചേർന്ന് ക്രൈനിന്റെ സഹായത്താൽ അപകടത്തിൽപെട്ട വാഹനങ്ങൾ മാറ്റാനുള്ള ശ്രമത്തിലാണ്.

Read More

സംസ്ഥാനത്തെ ക്ഷേമ പെൻഷൻ വ്യാഴാഴ്ച മുതൽ

  ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ സാമൂഹ്യസുരക്ഷാ, ക്ഷേമ പെന്‍ഷനുകള്‍ വ്യാഴാഴ്ച മുതല്‍ വിതരണം ആരംഭിക്കും. രണ്ടു മാസത്തെ പെൻഷൻ തുകയായ 3200 രൂപ ലഭിക്കും. 55 ലക്ഷത്തിലധികം പേർക്ക് പെൻഷൻ വിതരണം ചെയ്യാനായി 1600 കോടി രൂപയാണ് ചെലവ് വരിക. സാമൂഹ്യസുരക്ഷാ പെൻഷന് 1400 കോടി രൂപ നീക്കി വച്ചിട്ടുണ്ട്. 48 ലക്ഷത്തിലധികം പേർക്ക് പെന്‍ഷന്‍ ലഭിക്കും. ക്ഷേമനിധി ബോർഡുകളിലെ ആറര ലക്ഷത്തിലധികം പേർക്കായി 207 കോടി രൂപയും വിതരണം ചെയ്യും. ബാങ്ക് അക്കൗണ്ട് വഴി വിതരണം…

Read More

ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിന് കീഴില്‍ 300 തസ്തികകള്‍

ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിന് കീഴില്‍ 300 തസ്തികകള്‍ സൃഷ്ടിക്കുന്നതിന് അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ആരോഗ്യ മേഖലയിലെ സേവനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ജനറല്‍, ജില്ലാ, താലൂക്കുതല ആശുപത്രികള്‍, സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രികള്‍, സ്‌പെഷ്യാലിറ്റി ആശുപത്രികള്‍ എന്നിവയില്‍ 1200 വിവിധ തസ്തികകള്‍ സൃഷ്ടിക്കാന്‍ നേരത്തെ തത്വത്തില്‍ അനുമതി നല്‍കിയിരുന്നു. ഇതില്‍ ആദ്യഘട്ടമായി 300 തസ്തികകളുടെ അനുമതിയാണ് നല്‍കിയതെന്നും മന്ത്രി വ്യക്തമാക്കി. നഴ്‌സ് ഗ്രേഡ് രണ്ട് 204, ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട് 52, ക്ലാര്‍ക്ക്…

Read More

ലോക്ക്ഡൗണിൽ ഇളവ്; ഇനി മുതൽ ഹോട്ടലുകളിൽ ഇരുന്ന് കഴിക്കാം; കടകൾ എല്ലാ ദിവസവും; മുഖ്യമന്ത്രിയുടെ പ്രസ്താവന ഇന്ന്

സംസ്ഥാനത്ത് ലോക്ക്ഡൗണിൽ വൻ ഇളവുമായി സർക്കാർ. ഞായറാഴ്ച ഒഴികെ എല്ലാ ദിവസവും എല്ലാ കടകളും പ്രവർത്തിക്കാം. കടകളുടെ പ്രവർത്തന സമയം രാത്രി ഒമ്പത് മണി വരെ നീട്ടി. ഹോട്ടലുകളിൽ തുറസായ സ്ഥലങ്ങളിൽ ഇരുന്നു ഭക്ഷണം കഴിക്കാനും അനുമതി നൽകും. ഇളവുകൾ സംബന്ധിച്ച് ഇന്ന് നിയമസഭയിൽ മുഖ്യമന്ത്രി പ്രസ്താവന നടത്തും. ചീഫ് സെക്രട്ടറി തല സമിതിയുടെ ശുപാർശകളാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിൽ ചർച്ചയായത്. ആൾക്കൂട്ടം ഒഴിവാക്കാൻ ഇളവുകൾ അനുവദിച്ചുള്ള രീതി നടപ്പാക്കാനാണ് സർക്കാർ തീരുമാനം. ശനിയാഴ്ചയിലെ…

Read More

സ്‌പൈനല്‍ മസ്‌കുലര്‍ ട്രോഫി: മുഹമ്മദിന്റെ ചികിത്സയ്ക്കുള്ള മരുന്നിന് ഇറക്കുമതി ചുങ്കവും നികുതിയും കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കി

ന്യൂഡല്‍ഹി: സ്‌പൈനല്‍ മസ്‌കുലര്‍ ട്രോഫി എന്ന അപൂര്‍വ്വ രോഗം ബാധിച്ച കണ്ണൂര്‍ മാട്ടൂലിലെ ഒന്നര വയസുകാരന്റെ മുഹമ്മദിന്റെ ചികിത്സയ്ക്ക് കേന്ദ്രസര്‍ക്കാര്‍ സഹായവും. മുഹമ്മദിന്റെ ചികിത്സയ്ക്ക് ആവശ്യമായ മരുന്നിന്റെ ഇറക്കുമതി ചുങ്കവും ജിഎസ്ടിയും ഒഴിവാക്കിയതായി കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ലോക്‌സഭാ എംപി ഇ ടി മുഹമ്മദ് ബഷീറിനെ അറിയിച്ചു. ഇറക്കുമതി ചുങ്കവും ജിഎസ്ടിയും അടക്കം 18 കോടിയോളം രൂപയാണ് ഈ മരുന്നിന് ചിലവുണ്ടായിരുന്നത്. ഈ സാഹചര്യത്തില്‍ നികുതിയളവ് നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ച് ഇ ടി മുഹമ്മദ് ബഷീര്‍ ധനമന്ത്രിയെ…

Read More