Headlines

പെണ്‍കുട്ടിയുടെ ശരീരത്തില്‍ അനുമതി കൂടാതെ ഏതുവിധത്തിലുള്ള കയ്യേറ്റവും ബലാത്സംഗം തന്നെയാണ്: കേരള ഹൈക്കോടതി

കൊച്ചി: പെണ്‍കുട്ടിയുടെ ശരീരത്തില്‍ അനുമതി കൂടാതെ ഏതുവിധത്തിലുള്ള കയ്യേറ്റവും ബലാത്സംഗം തന്നെയാണെന്ന് കേരള ഹൈക്കോടതി. ബലാത്സംഗകേസിൽ നിന്ന് രക്ഷപ്പെടാനുള്ള പ്രതിയുടെ ശ്രമത്തിന് തടയിട്ടാണ് ഹൈക്കോടതിയുടെ തീരുമാനം. ബലാത്സംഗത്തെത്തന്നെ പുനര്‍നിര്‍വചിക്കുകയായിരുന്നു കേരള ഹൈക്കോടതി. യോനി, മൂത്രദ്വാരം, മലദ്വാരം എന്നിവയിലൂടെ ശാരീരികമായി ബന്ധപ്പെടാനുള്ള ശ്രമം മാത്രമല്ല ബലാത്സംഗമെന്നും, പെണ്‍കുട്ടിയുടെ ശരീരത്തില്‍ അനുമതി കൂടാതെ ഏതുവിധത്തിലുള്ള കയ്യേറ്റവും ബലാത്സംഗം തന്നെയാണെന്നും വ്യക്തത വരുത്തിക്കൊണ്ടാണ് കേരളാ ഹൈക്കോടതിയുടെ വിധി. ബലാത്സംഗകേസിൽ അറസ്റ്റിലായ പ്രതി രക്ഷപ്പെടാനായി യോനിയിലൂടെ ശാരീരികമായി ബന്ധപ്പെട്ടിട്ടില്ലെന്നും അതിനാല്‍ ബലാത്സംഗമായി കണക്കാക്കരുതെന്നും…

Read More

ലോക്ഡൗൺ കണക്കിലെടുത്ത് സംസ്ഥാനത്തെ ചരക്ക് വാഹനങ്ങളുടെ നികുതി അടയ്ക്കാനുള്ള കാലാവധി നീട്ടി

  തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്ഡൗൺ സാഹചര്യം കണക്കിലെടുത്ത് ചരക്ക് വാഹനങ്ങളുടെ നികുതി അടയ്ക്കാനുള്ള കാലാവധി നീട്ടി. ചരക്കു വാഹനങ്ങളുടെ 2021 ജൂലൈ ഒന്നു മുതല്‍ ആരംഭിക്കുന്ന ക്വാര്‍ട്ടറിലെ നികുതി അടയ്ക്കാനുള്ള തിയതി സെപ്റ്റംബര്‍ 30 വരെ നീട്ടിയെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അറിയിച്ചു. കൊവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ മൂലം ഒരു വര്‍ഷമായി ചരക്ക് ഗതാഗത മേഖലയിലെ തൊഴിലാളികളും വാഹന ഉടമകളും സാമ്പത്തിക പ്രതിസന്ധിയിലാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് നികുതി നീട്ടി…

Read More

മുസ്ലിം ലീഗിൽ പൊട്ടിത്തെറി: കുഞ്ഞാലിക്കുട്ടിക്കെതിരെ ഹൈദരലി തങ്ങളുടെ മകൻ രംഗത്ത്

  മുസ്ലിം ലീഗ് നേതാവ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ രൂക്ഷ വിമർശനവുമായി ഹൈദരലി തങ്ങളുടെ മകനും യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റുമായ മൊയീൻ അലി തങ്ങൾ. ചന്ദ്രിക പത്രത്തിലെ പണമിടപാട് കേസിൽ ഹൈദരലി തങ്ങൾക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് ലഭിക്കാൻ കരണം കുഞ്ഞാലിക്കുട്ടിയാണെന്നും മുസ്ലീം ലീഗിന്റെ ഫണ്ട് കഴിഞ്ഞ 40 വർഷമായി കൈകാര്യം ചെയ്യുന്നത് കുഞ്ഞാലിക്കുട്ടിയാണെന്നും മൊയീൻ അലി പരസ്യമായി തുറന്നുപറഞ്ഞു ലീഗ് ഹൗസിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് മൊയീൻ അലി തുറന്നടിച്ചത്….

Read More

കുണ്ടറ പീഡന കേസില്‍ മന്ത്രിക്കെതിരെ തെളിവുകൾ ഇല്ല; സി ഡി വിശ്വാസയോഗ്യമല്ല: ലോകായുക്ത

  തിരുവനന്തപുരം: മന്ത്രി എ.കെ.ശശീന്ദ്രനെതിരായ കുണ്ടറ പീഡന കേസ് ഒത്തുതീർപ്പിൽ തെളിവുകൾ ഇല്ലെന്ന് ലോകായുക്ത. പായ്​ചിറ നവാസ് നല്‍കിയ പരാതിയാണ് തെളിവുകൾ ഇല്ലെന്നു പറഞ്ഞ് ലോകയുക്ത തള്ളിയത്. മന്ത്രി സംസാരിച്ചത് സ്വന്തം പാര്‍ട്ടിയുടെ ലോക്കല്‍ നേതാവിനോടാണ് അതിനെ കേസില്‍ ഇടപെട്ടതായി വ്യാഖ്യാനിക്കിനാകില്ലെന്നും, തെളിവായി ഹാജരാക്കിയ സി.ഡി വിശ്വാസ്യയോഗ്യമല്ലെന്നും ലോകായുക്ത ചൂണ്ടിക്കാട്ടി. മന്ത്രി എ കെ ശശീന്ദ്രന്‍ അധികാര ദുര്‍വിനിയോഗം, സ്വജനപക്ഷപാതം, സത്യപ്രതിജ്ഞാ ലംഘനം എന്നിവ നടത്തിയതായും അതുകൊണ്ട് തന്നെ അദ്ദേഹം മന്ത്രിയായി തുടയുന്നതിൽ അർഥമില്ലെന്നും പറഞ്ഞാണ് പരാതി…

Read More

24 മണിക്കൂറിനിടെ പരിശോധിച്ചത് 1.63 ലക്ഷം സാമ്പിളുകൾ; ടിപിആർ 13.49

സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 20,046 പേർ ഇന്ന് രോഗമുക്തി നേടി. തിരുവനന്തപുരം 1154, കൊല്ലം 2867, പത്തനംതിട്ട 447, ആലപ്പുഴ 944, കോട്ടയം 949, ഇടുക്കി 384, എറണാകുളം 1888, തൃശൂർ 2605, പാലക്കാട് 1636, മലപ്പുറം 2677, കോഴിക്കോട് 2386, വയനാട് 387, കണ്ണൂർ 964, കാസർഗോഡ് 758 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,77,924 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 32,97,834 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി. കഴിഞ്ഞ…

Read More

സംസ്ഥാനത്ത് ഇന്ന് 22,040 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 22,040 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3645, തൃശൂര്‍ 2921, കോഴിക്കോട് 2406, എറണാകുളം 2373, പാലക്കാട് 2139, കൊല്ലം 1547, ആലപ്പുഴ 1240, കണ്ണൂര്‍ 1142, തിരുവനന്തപുരം 1119, കോട്ടയം 1077, കാസര്‍ഗോഡ് 685, വയനാട് 676, പത്തനംതിട്ട 536, ഇടുക്കി 534 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,63,376 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.49 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍,…

Read More

ദേഹാസ്വാസ്ഥ്യം: മന്ത്രി വി എൻ വാസവനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിയമസഭാ സമ്മേളനം നടക്കുന്നതിനാൽ മന്ത്രി ഇന്ന് സഭയിലുണ്ടായിരുന്നു. ഇതിനിടെയാണ് അസ്വസ്ഥതകൾ തോന്നിയതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. മന്ത്രിയുടെ രക്തസമ്മർദം ഉയർന്നതാണെന്ന് ഡോക്ടർമാർ അറിയിച്ചു.

Read More

വൈദ്യുതി നിയമഭേദഗതി ബില്ലിനെതിരെ കേരളാ നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കി

  കേന്ദ്രസർക്കാരിന്റെ വൈദ്യുതി നിയമ ഭേദഗതി ബില്ലിനെതിരെ നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കി. സംസ്ഥാനങ്ങളുമായി വിഷയം ചർച്ച ചെയ്യാനും സമവായത്തിലെത്താനും കേന്ദ്രത്തിന് സാധിച്ചില്ലെന്ന് പ്രമേയം അവതരിപ്പിച്ചു കൊണ്ട് മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് നൽകിയ ഉറപ്പ് ലംഘിച്ചു. സംസ്ഥാനങ്ങളുടെ അധികാരം കവർന്നെടുക്കുന്നതാണ് ഭേദഗതി. സംസ്ഥാന സർക്കാരിനോ വൈദ്യുതി ബോർഡിനോ നിയന്ത്രണമുണ്ടാകില്ല. സ്വകാര്യ കമ്പനികൾക്ക് ഭേദഗതിയിലൂടെ കടന്നുവരാൻ സാധിക്കും. വൈദ്യുതി രംഗത്ത് ഇത് വലിയ അനിശ്ചിതത്വം സൃഷ്ടിക്കുമെന്നും പൊതുമേഖലയെ തകർക്കുന്ന ഭേദഗതി നീക്കത്തിൽ നിന്നും കേന്ദ്രസർക്കാർ…

Read More

കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട: 567 ഗ്രാം സ്വർണം പിടികൂടി

കണ്ണൂർ : കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് 20 ലക്ഷം രൂപ വിലവരുന്ന സ്വർണം പിടികൂടി. കാസർകോട് മുള്ള്യാർ സ്വദേശി അബ്ദുൾ ജബീറിൽ നിന്നാണ് സ്വർണം പിടിച്ചെടുത്തത്. അബുദാബിയിൽ നിന്നെത്തിയ ഇയാളുടെ പക്കൽ നിന്നും 567 ഗ്രാം സ്വർണമാണ് കണ്ടെടുത്തത്. ഇതിന് വിപണിയിൽ 20 ലക്ഷത്തോളം രൂപ ചിലവു വരും. കസ്റ്റംസ് അസി. കമ്മീഷണർ ഇ.വികാസ്, സൂപ്രണ്ടുമാരായ പി.സി.ചാക്കോ, എസ്. നന്ദകുമാർ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടന്നത്.

Read More

സംസ്ഥാനത്ത് കൊവിഡ് മരണ നിരക്കിൽ വൻ വർദ്ധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് മരണ നിരക്കിൽ വൻ വർദ്ധനവ്. കേരളത്തിലെ പ്രതിവാര കൊവിഡ് മരണ നിരക്ക് രാജ്യത്ത് തന്നെ ഉയര്‍ന്നു നില്‍ക്കുന്നു എന്നാണ് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രി വീണ ജോര്‍ജ് നിയമ സഭയിൽ സംസ്ഥാനത്ത് കോവിഡ് മരണനിരക്ക് കുറയുന്നുവെന്ന് വ്യക്തമാക്കിയിരുന്നു. ജൂലായ് 15 മുതല്‍ 31 ഒന്ന് വരെയുള്ള കണക്കുകളിലാണ് ഈ കണക്ക് വ്യക്തമാക്കുന്നത്. ഈ രണ്ട് ആഴ്ചകളില്‍ പത്ത് ലക്ഷം പേരില്‍ 24 മരണങ്ങളാണ് കേരളത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ദേശീയ തലത്തില്‍…

Read More