Headlines

കരുവന്നൂർ ബാങ്ക് തട്ടിപ്പ്: ആറ് പ്രതികൾക്കെതിരെ ക്രൈംബ്രാഞ്ചിന്റെ ലുക്കൗട്ട് നോട്ടീസ്

  കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ആറ് പ്രതികൾക്കെതിരെ ക്രൈംബ്രാഞ്ച് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കേസിൽ അന്വേഷണം തുടങ്ങി ഒരു മാസമാകാറായിട്ടും പ്രതികളെ പിടികൂടാത്തതിൽ വലിയ വിമർശനം നേരിടേണ്ട വന്നതിന് പിന്നാലെയാണ് ലുക്കൗട്ട് നോട്ടീസ്. സുനിൽകുമാർ, ബിജു കരീം, ബിജോയ്, റെജി അനിൽ, കിരൺ, ജിൽസ് എന്നിവർക്കെതിരെയാണ് നോട്ടീസ്. പ്രതികൾ ഒളിവിലാണെന്നും ഇവരെ കുറിച്ച് വിവരമില്ലെന്നും അന്വേഷണസംഘം പറയുന്നു. കേസിൽ മുൻകൂർ ജാമ്യം തേടി പ്രതികളായ ബിജു കരീം, റെജി അനിൽ, ജിൽസ് എന്നിവർ സമർപ്പിച്ച…

Read More

രോഗികളുടെ എണ്ണം ഇനിയുമുയർന്നേക്കാം; മൂന്നാം തരംഗ സാധ്യത ചൂണ്ടിക്കാട്ടി ആരോഗ്യമന്ത്രി

കൊവിഡ് നിയന്ത്രണങ്ങളെ അശാസ്ത്രീയത ചൂണ്ടിക്കാട്ടി പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നൽകുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് ലോക്ക് നിയന്ത്രണങ്ങൾ എല്ലാക്കാലത്തും നീട്ടിക്കൊണ്ടുപോകാൻ കഴിയില്ല. നിയന്ത്രണങ്ങൾ പരിശോധിച്ച ശേഷമാണ് നടപ്പാക്കിയത്. പുന:പരിശോധിക്കുന്നതിനെ കുറിച്ച് ആലോചിക്കില്ലെന്നും മന്ത്രി പറഞ്ഞു കേരളത്തിലെ ജനങ്ങൾക്കും വ്യാപാരികൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന നിയന്ത്രണങ്ങളാണ് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയിരിക്കുന്നത്. കൊവിഡിന്റെ പേരിൽ പോലീസിനെ ഉപയോഗിച്ച് ജനങ്ങളിൽ നിന്ന് പിഴയീടാക്കാനാണ് നിയന്ത്രണങ്ങളെന്ന് നോട്ടീസ് നൽകിയ കെ ബാബു ആരോപിച്ചു. കൊവിഡ് നിയന്ത്രണങ്ങളെ കുറിച്ച് മന്ത്രി പറയുന്നതാണോ ചീഫ് സെക്രട്ടറി…

Read More

കടയിൽ പോകാൻ സർട്ടിഫിക്കറ്റുകൾ: നിർദേശം ഇന്നും കർശനമായി നടപ്പാക്കില്ല

കടകളിൽ എത്താൻ വാക്‌സിൻ സർട്ടിഫിക്കറ്റോ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ വേണമെന്ന നിർദേശം ഇന്നും കർശനമായി നടപ്പാക്കില്ല. അരി വാങ്ങാൻ പോകാനും സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനക്കെതിരെ വിമർശനം ശക്തമായിട്ടുണ്ട്. വ്യാപാരികളും സർക്കാരിന്റെ പുതിയ മാർഗനിർദേശത്തിനെതിരെ രംഗത്തുവന്നിട്ടുണ്ട്. കടയിൽ പോകാൻ സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന ഇന്നലെ സംസ്ഥാനത്ത് നടപ്പാക്കിയിരുന്നില്ല. എന്നാൽ സർക്കാർ നിർദേശിച്ച രേഖകൾ ഇല്ലാതെ കടകളിലെത്തിയാൽ പുറത്താക്കുമെന്ന് തിരുവനന്തപുരം ജില്ലാ കലക്ടർ ഇന്നലെ പുറത്തിറക്കിയ മാർഗരേഖയിൽ പറയുന്നു കൊവിഡ് അൺലോക്ക് മാർഗനിർദേശങ്ങളിലെ ആശയക്കുഴപ്പം പ്രതിപക്ഷം ഇന്നും സഭയിൽ ഉയർത്തിക്കാട്ടും….

Read More

ഹൈദരലി തങ്ങൾ ഇ ഡിക്ക് മുന്നിൽ ഇന്ന് ഹാജരായേക്കില്ല; ലീഗിൽ ചേരിപ്പോര് രൂക്ഷം

ചന്ദ്രിക പത്രത്തിന്റെ അക്കൗണ്ട് വഴി കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ഇ ഡിക്ക് മുന്നിൽ ഇന്ന് ഹാജരായേക്കില്ല. ചികിത്സയിലുള്ള ഹൈദരലി അനാരോഗ്യം കാരണം ഹാജരാകാൻ കഴിയില്ലെന്ന് ഇ ഡിയെ അറിയിച്ചിട്ടുണ്ട്. അതേസമയം ചന്ദ്രിക ഫിനാൻസ് മാനേജർ സമീർ ഇന്ന് കൊച്ചിയിലെ ഇ ഡി ഓഫീസിൽ ഹാജരായേക്കും. വിഷയത്തെ ചൊല്ലി മുസ്ലിം ലീഗിൽ കടുത്ത പൊട്ടിത്തെറിയാണ് നടക്കുന്നത്. പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ രൂക്ഷ വിമർശനവുമായി ഹൈദരാലിയുടെ മകൻ മൊയിൻ അലി ഇന്നലെ വാർത്താ സമ്മേളനം…

Read More

ക്ഷേത്രത്തിലെത്താറുള്ള 16കാരിയെ വശീകരിച്ച് പീഡിപ്പിച്ചു,താലികെട്ടി വീട്ടിൽ വിട്ട ശേഷം മുങ്ങി,പൂജാരി പിടിയിൽ

വടക്കാഞ്ചേരി:കുമ്പളങ്ങാട് 16കാരിയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിതിരിവ്. കുമ്പളങ്ങാട് നെല്ലിക്കുന്ന് സ്വദേശിനിയായ പെണ്‍കുട്ടിയുടെ ആത്മഹത്യ പീഡനത്തെ തുടര്‍ന്നാണെന്ന് തെളിഞ്ഞു. മേഖലയിലെ ക്ഷേത്രത്തില്‍ താല്‍ക്കാലിക ശാന്തികാരനായിരുന്ന യുവാവിനെ വടക്കാഞ്ചേരി പൊലിസ് അറസ്റ്റ് ചെയ്തു.   കോട്ടയം വൈക്കം അയ്യര്‍കുളങ്ങരയിലുള്ള അഞ്ചപ്പുര വീട്ടില്‍ ശരത്തിനെ (25)യാണ് തിരുവനന്തപുരം പൂവാറില്‍ നിന്ന് അറസ്റ്റ് ചെയ്തത്. ക്ഷേത്രത്തിലെത്താറുള്ള പെണ്‍കുട്ടിയെ വശീകരിച്ച് നിരവധി തവണ പീഡിപ്പിച്ച പ്രതി കുട്ടിയുടെ സമ്മര്‍ദത്തെ തുടര്‍ന്ന് കോട്ടയത്തുള്ള അമ്പലത്തില്‍ വച്ച് താലികെട്ടിയിരുന്നു. തുടര്‍ന്ന് വീട്ടില്‍ കൊണ്ടുവിട്ട്…

Read More

എറണാകുളം സൗത്തില്‍ ഗേള്‍സ് ഹൈസ്കൂളിന് സമീപമുള്ള ഫാറ്റിലെ പത്താം നിലയില്‍ നിന്ന് വീണ് യുവതി മരിച്ചു

എറണാകുളം: സൗത്തില്‍ ഗേള്‍സ് ഹൈസ്കൂളിന് സമീപമുള്ള ഫാറ്റിലെ പത്താം നിലയില്‍ നിന്ന് വീണ് യുവതി മരിച്ചു. ചാലക്കുടി സ്വദേശി റോയിയുടെ മകള്‍ പതിനെട്ടുവയസുകാരിയായ അയ്റിനാണ് മരിച്ചത്. ഒമ്പത് മണിയോടെയാണ് സംഭവം. ഫ്ലാറ്റിന്‍റെ ടെറസില്‍ നിന്നും കാർ പാര്‍ക്കിംഗ് ഏരിയയിലേക്ക് വീഴുകയായിരുന്നു.   ഉടന്‍ തന്നെ സ്വകാര്യ ആശുപത്രില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.സഹോദരനോപ്പം വ്യയാമം നടത്തുന്നിനിടെ കാല്‍വഴുതി വീഴുയയായിരുന്നുവെന്ന് ഐറിന്‍റെ ബന്ധു പോലീസിന് മോഴി നല്‍കിയിട്ടുണ്ട്. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി.

Read More

കാർട്ടൂണിസ്റ്റും നാടൻപാട്ട് കലാകാരനുമായ പിഎസ് ബാനർജി അന്തരിച്ചു

കൊല്ലം: പ്രശസ്ത കാർട്ടൂണിസ്റ്റും നാടൻപാട്ട് കലാകാരനുമായ മനക്കര മനയിൽ പിഎസ് ബാനർജി (41) അന്തരിച്ചു. കൊവിഡ് രോഗം ഭേദമായ ശേഷം അനന്തര രോഗത്തിന് ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്. ലളിത കലാ അക്കാദമി ഫെലോഷിപ്പ് ലഭിച്ചിട്ടുണ്ട്. കൊല്ലം ശാസ്താംകോട്ട സ്വദേശിയാണ്. താരക പെണ്ണാളേ, കൊച്ചിക്കാരത്തി കൊച്ചു പെണ്ണേ തുടങ്ങി സമീപകാലത്ത് ജനപ്രീതി നേടിയ ഒട്ടേറെ നാടൻ പാട്ടുകൾ പാടിയത് ബാനർജി ആയിരുന്നു. പാച്ചു, സുഭദ്ര എന്നിവരാണ് മാതാപിതാക്കൾ. ഭാര്യ ജയപ്രഭ. രണ്ടു മക്കളുണ്ട്.

Read More

ഇതുവരെ ഇല്ലാത്ത നിയന്ത്രണങ്ങളാണ് ഇപ്പോൾ ജനങ്ങളിൽ അടിച്ചേൽപ്പിക്കുന്നത്: വിമർശനവുമായി പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുവരുത്തുന്നു എന്ന് പറഞ്ഞിട്ട് മുൻപ് ഉണ്ടായിരുന്നതിനേക്കാൾ കൂടുതൽ നിയന്ത്രണങ്ങൾ ഇപ്പോൾ സർക്കാർ ഏർപ്പെടുത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് നിയന്ത്രണങ്ങൾ സംബന്ധിച്ച് ആരോഗ്യമന്ത്രി നിയമസഭയിൽ നടത്തിയ പ്രഖ്യാപനത്തിന് വിരുദ്ധമാണ് ചീഫ് സെക്രട്ടറിയുടെ ഉത്തരവെന്നും അദ്ദേഹം ആരോപിച്ചു. ഒരു വശത്ത് കടകൾ തുറക്കാൻ സർക്കാർ തീരുമാനിക്കുമ്പോൾ മറുവശത്ത് അടപ്പിക്കാനുള്ള ഉത്തരവാണ് ഇറക്കിയിരിക്കുന്നതെന്നും രണ്ടു കിലോ അരി വാങ്ങാൻ 500 രൂപയുടെ ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റുമായി…

Read More

മുട്ടില്‍ മരംമുറിക്കല്‍; മുഖ്യപ്രതികളുടെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കും

മുട്ടില്‍ മരംമുറിക്കല്‍ കേസിലെ മുഖ്യപ്രതികളുടെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കും. നാല് ദിവസത്തേക്കായിരുന്നു സുല്‍ത്താന്‍ ബത്തേരി ഒന്നാംക്ലാസ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി പ്രതികളായ റോജി അഗസ്റ്റിന്‍, ജോസ് കുട്ടി അഗസ്റ്റില്‍, ആന്റോ അഗസ്റ്റിന്‍ എന്നിവരെ പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടത്. രണ്ടുദിവസത്തെ വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഇന്നലെയാണ് മരംമുറിക്കല്‍ നടന്ന മുട്ടിലിലെ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. മുട്ടില്‍ സൗത്ത് വില്ലേജിലെ പ്രദേശങ്ങളിലായിരുന്നു വ്യാഴാഴ്ച തെളിവെടുപ്പ്. പ്രതികളെ ഇന്ന് ബത്തേരി കോടതിയില്‍ ഹാജരാക്കും. മരംമുറിക്കലില്‍ ആദ്യം കേസെടുത്ത…

Read More

ലോക്ക്ഡൗണ്‍ അശാസ്ത്രീയത; സഭയില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷം

കൊവിഡ് ഇളവുകളിലെ അശാസ്ത്രീയത ഇന്ന് പ്രതിപക്ഷം സഭയില്‍ ഉന്നയിക്കും. ഒരു ഡോസ് വാക്‌സിന്‍ എടുത്തവരുള്‍പ്പെടെ മൂന്ന് വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് മാത്രമേ കടകളില്‍ പ്രവേശിക്കാന്‍ കഴിയൂ എന്ന ഉത്തരവിലെ നിബന്ധനകളാണ് പ്രതിപക്ഷം അടിയന്തര പ്രമേയമായി ഉന്നയിക്കുന്നത്. ആരോഗ്യമന്ത്രിയുടെ പ്രസ്താവനയും ചീഫ് സെക്രട്ടറിയുടെ ഉത്തരവും പരസ്പര വിരുദ്ധമാണെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. കിഫ്ബി വഴി അനുവദിച്ച റോഡുകള്‍ ഉദ്യോഗസ്ഥരുടെ നിലപാട് മൂലം മുടങ്ങുന്ന അവസ്ഥ എംഎല്‍എ കെ ബി ഗണേഷ് കുമാര്‍ ശ്രദ്ധക്ഷണിക്കലായി സഭയില്‍ ഉന്നയിക്കും. അതേസമയം ലോക്ക്ഡൗണ്‍ ഇളവുകളിലെ അശാസ്ത്രീയത ചൂണ്ടിക്കാട്ടി…

Read More