Headlines

ഗുരുവായൂർ ക്ഷേത്രത്തിൽ പ്രതിദിനം 1500 പേർക്ക് ദർശനാനുമതി; ബുക്കിംഗ് 1200 പേർക്ക്

  ഗുരുവായൂർ ക്ഷേത്രത്തിൽ പ്രതിദിനം 1500 പേർക്ക് ദർശനത്തിന് അനുമതി. ഓൺലൈൻ ബുക്കിങ് വഴി 1200 പേർക്കും ദേവസ്വം ജീവനക്കാരും പെൻഷൻകാരുമായ 150 പേർക്കും ഗുരുവായൂർ നഗരസഭ നിവാസികളായ 150 പേർക്കുമാണ് പ്രവേശനം ലഭിക്കുക. ഇതുവരെ പ്രതിദിനം 900 പേർക്കായിരുന്നു അനുമതിയുണ്ടായിരുന്നത്. ലോക്ക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനം.

Read More

കേരളക്കരയെ കണ്ണീരിലാഴ്ത്തിയ കരിപ്പൂർ വിമാന ദുരന്തത്തിന് ഇന്ന് ഒരാണ്ട്

കേരളക്കരയെ കണ്ണീരിലാഴ്ത്തിയ കരിപ്പൂർ വിമാന ദുരന്തത്തിന് ഇന്ന് ഒരാണ്ട് .21പേരുടെജീവനുംഅതിലേ റെ പേരുടെ ജീവിതവും തകര്‍ത്ത കരിപ്പൂര്‍ അപകടത്തിന്‍റെ കാരണം സംബന്ധിച്ച റിപ്പോര്‍ട്ട് ഇനിയും പുറത്തുവന്നിട്ടില്ല. ടേബിള്‍ ടോപ്പ് ഘടനയുളള കരിപ്പൂരിലെ റണ്‍വേ വികസനമടക്കമുളള കാര്യങ്ങളില്‍ പിന്നീട് കാര്യമായൊന്നും നടപ്പായതുമില്ല. .എങ്കിലും ദുരന്തമുഖത്ത് മറ്റെല്ലാം മറന്നൊരുമിച്ച കരിപ്പൂര്‍ മാതൃക രക്ഷാപ്രവര്‍ത്തനം കേരളത്തിന് സമ്മാനിച്ച പ്രതീക്ഷയും ഊര്‍ജ്ജവും സമാനതകളില്ലാത്തതാണ്. കേരളവും ലോകമെങ്ങുമുളള പ്രവാസി സമൂഹവും മറക്കാന്‍ ആഗ്രഹിക്കുന്ന ദുരന്തം. കൊവിഡ് വ്യാപനം രൂക്ഷമായ തൊഴിലിടങ്ങളില്‍ നിന്ന് നാട്ടിലേക്ക് മടങ്ങാനായി…

Read More

പൂന്തുറയില്‍ 11 വയസുകാരന്‍ ആത്മഹത്യ ചെയ്ത നിലയില്‍

തിരുവനന്തപുരം പൂന്തുറയില്‍ 11 വയസുകാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പുന്തുറ സ്വദേശി ഷാഹിദിന്റെ മകന്‍ മുഹമ്മദ് ഷാന്‍ ആണ് മരിച്ചത്. മാതാപിതാക്കള്‍ വഴക്ക് പറഞ്ഞതിനെ തുടര്‍ന്നാണ് ഷാന്‍ ജീവനൊടുക്കിയത്. കുട്ടി സ്ഥിരമായി മൊബൈല്‍ ഗെയിം കളിച്ചിരുന്നതായി സംശയമുണ്ട്  

Read More

കരിപ്പൂർ വിമാനാപകടം; കേരളത്തിന്‍റെ ഹൃദയം തകര്‍ത്ത ദുരന്തത്തിന് ഒരു വയസ്

കരിപ്പൂർ വിമാനാപകട ദുരന്തം നടന്നിട്ട് ഇന്നേക്ക് ഒരു വർഷം. 2020 ആഗസ്ത് 7ന് കരിപ്പൂർ സാക്ഷിയായത് കേരളം മുമ്പ് കണ്ടിട്ടില്ലാത്ത ദുരന്തത്തിനായിരുന്നു . നൂറിലേറെ പേർക്ക് പരിക്കേറ്റ അപകടത്തിൽ 21 പേരുടെ ജീവൻ പൊലിഞ്ഞു . അപ്രതീക്ഷിതമായിരുന്നു 2020 ആഗസ്ത് ഏഴിലെ കരിപ്പൂർ വിമാനാപകടം. രാത്രി 7.40 ദുബൈയിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം കരിപ്പൂരിൽ പറന്നിറങ്ങുന്ന നിമിഷം. കോവിഡ് മഹാമാരിയിൽ നിന്ന് രക്ഷ തേടി ജന്മനാട്ടിലേക്ക് അഭയംതേടി പുറപ്പെട്ടവരാണ് ആ വിമാന യാത്രികരിൽ കൂടുതലും….

Read More

കൊവിഡ് അവലോകന യോഗം ഇന്ന് ചേരും; മാനദണ്ഡങ്ങളിലെ എതിർപ്പ് ചർച്ചയാകും

സംസ്ഥാനത്തെ പുതിയ കൊവിഡ് മാനദണ്ഡങ്ങളിൽ കടുത്ത എതിർപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് അവലോകന യോഗം ചേരും. വിഷയം യോഗത്തിൽ ചർച്ചയാകും. മാനദണ്ഡങ്ങളിൽ എതിർപ്പുയർന്നത് പരിശോധിക്കുമെങ്കിലും പുതിയ രീതിയിൽ മാറ്റം വരുത്താൻ സാധ്യത കുറവാണ് കടകളിലെത്താൻ വാക്‌സിൻ സർട്ടിഫിക്കറ്റോ, ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ, കൊവിഡ് മുക്തി രേഖയോ കാണിക്കണമെന്ന നിർദേശം എത്രത്തോളം കർശനമാക്കണം, നടപടികൾ എന്ത് സ്വീകരിക്കണമെന്നത് യോഗം ചർച്ച ചെയ്യും.

Read More

മുസ്ലിം ലീഗ് നേതൃയോഗം ഇന്ന്; വിവാദങ്ങൾ ചർച്ചയാകും

വിവാദങ്ങൾ ചർച്ച ചെയ്യാൻ മുസ്ലിം ലീഗ് നേതൃയോഗം ഇന്ന് ചേരും; മുഈനലി ശിഹാബ് തങ്ങൾ കുഞ്ഞാലിക്കുട്ടിക്കെതിരെ ഉയർത്തിയ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് ലീഗ് യോഗം. അതേസമയം ചന്ദ്രികയിലെ മുഈനലി തങ്ങളുടെ ഇടപെടലുകൾ ഹൈദരലി ശിഹാബ് തങ്ങളുടെ പിന്തുണയോടയാണെന്ന് സ്ഥിരീകരിക്കുന്ന ഹൈദരലി തങ്ങളുടെ കത്തും പുറത്ത് വന്നു. പാണക്കാട് മുഈനലി ശിഹാബ് തങ്ങൾ കഴിഞ്ഞ ദിവസം കുഞ്ഞാലിക്കുട്ടിക്കെതിരെ ഉയർത്തിയ ആരോപണങ്ങളാണ് ലീഗ് നേതൃയോഗത്തിലേക്ക് നയിച്ചത്. ഇന്ന് വൈകീട്ട് മൂന്നു മണിക്ക് മലപ്പുറം ലീഗ് ജില്ലാ കമ്മറ്റി ഓഫീസിലാണ് യോഗം ചേരുക….

Read More

കേരളത്തിന് കൂടുതല്‍ വാക്‌സിന്‍ നല്‍കി കേന്ദ്രം: 3.02 ലക്ഷം ഡോസുകള്‍ കൂടി എത്തി

തിരുവനന്തപുരം: കേരളത്തിലേയ്ക്ക് കൂടുതല്‍ വാക്‌സിന്‍ ഡോസുകള്‍ എത്തിച്ച് കേന്ദ്രസര്‍ക്കാര്‍. സംസ്ഥാനത്തിന് 3,02,400 ഡോസ് കോവീഷീല്‍ഡ് വാക്‌സിന്‍ കൂടി ലഭിച്ചു. ആരോഗ്യമന്ത്രി വീണാ ജോര്‍ജാണ് ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരത്ത് 1,02,390, എറണാകുളത്ത് 1,19,050, കോഴിക്കോട് 80,960 എന്നിങ്ങനെ ഡോസ് വാക്‌സിനാണ് ലഭ്യമായത്. ലഭ്യമായ വാക്‌സിന്‍ വിതരണ കേന്ദ്രങ്ങളിലെത്തിച്ച് വരികയാണ്. അതേസമയം, ഇന്ന് 2,45,897 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. 1,114 സര്‍ക്കാര്‍ കേന്ദ്രങ്ങളും 306 സ്വകാര്യ കേന്ദ്രങ്ങളും ഉള്‍പ്പെടെ ആകെ 1,420 വാക്‌സിനേഷന്‍ കേന്ദ്രങ്ങളായിരുന്നു ഉണ്ടായിരുന്നത്. സംസ്ഥാനത്ത് ഇതുവരെ ഒന്നും…

Read More

കിരണിനെ പിരിച്ചുവിട്ട നടപടി മാതൃകാപരമാണെന്ന് വനിതാ കമ്മീഷൻ അംഗം ഷാഹിദാ കമാൽ

കിരണിനെ പിരിച്ചുവിട്ട നടപടി മാതൃകാപരമാണെന്ന് വനിതാ കമ്മീഷൻ അംഗം ഷാഹിദാ കമാൽ. സർക്കാരിൻറെ നടപടി അഭിനന്ദിക്കുന്നുവെന്നും ഇത്തരത്തിൽ കുറ്റം ചെയ്യുന്നവർക്കുള്ള മുന്നറിയിപ്പാണ് ഈ നടപടിയെന്നും ഷാഹിദാ കമാൽ പറഞ്ഞു . അതേസമയം സര്‍ക്കാര്‍ നടപടിയില്‍ വിസ്മയയുടെ കുടുംബം നന്ദി അറിയിച്ചു. പൊലീസ് അന്വേഷണത്തിനൊപ്പം കിരണ്‍കുമാറിനെതിരായ വകുപ്പ് തല നടപടി സ്വാഗതാര്‍ഹമെന്നും വിസ്മയയുടെ പിതാവ് ത്രിവിക്രമന്‍ നായര്‍  പറഞ്ഞു. കേരളത്തെ നടുക്കിയ വിസ്മയയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് കിരണ്‍ കുമാറിനെ സര്‍വീസില്‍ നിന്ന് സര്‍ക്കാര്‍ പിരിച്ചുവിടുകയായിരുന്നു. കൊല്ലത്തെ മോട്ടോര്‍…

Read More

400 മീറ്റര്‍ റിലേ; ഇന്ത്യയ്ക്ക് ഏഷ്യന്‍ റെക്കോര്‍ഡ്; ഫൈനല്‍ യോഗ്യതയില്ല

ടോക്കിയോ:ഒളിംപിക്‌സ് 4-100മീറ്റര്‍ പുരുഷ വിഭാഗം റിലേയില്‍ ഇന്ത്യയ്ക്ക് ഫൈനല്‍ യോഗ്യതയില്ല. രണ്ടാം ഹീറ്റ്‌സില്‍ ഇന്ത്യ നാലാമതായാണ് ഫിനിഷ് ചെയ്തത്. എന്നാല്‍ പുതിയ ഏഷ്യന്‍ റെക്കോര്‍ഡ് സ്ഥാപിക്കാന്‍ ഇന്ത്യയ്ക്കായി. മുഹമ്മദ് അനസ്, നിര്‍മല്‍ ടോം, ്അരോഗിയ രാജീവ്, അമോജ് ജേക്കബ് എന്നിവരാണ് ഇന്ത്യയ്ക്കായി ഓടിയത്. ഈയിനത്തില്‍ ഇറ്റലിക്കാണ് സ്വര്‍ണം. 70 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇറ്റലി ഒളിംപിക്‌സ് റിലേയില്‍ സ്വര്‍ണം നേടുന്നത്.ബ്രിട്ടനാണ് വെങ്കലം. വനിതാ വിഭാഗത്തില്‍ ജമൈക്ക സ്വര്‍ണം നേടി.വെള്ളി അമേരിക്കയ്ക്കും വെങ്കലം ബ്രിട്ടനുമാണ്.

Read More

വിവസ്ത്രനായി പോലീസുകാരെ അസഭ്യം പറഞ്ഞ് പ്രതി: സംഭവം നേമം സ്‌റ്റേഷനിൽ

  തിരുവനന്തപുരം: വിവസ്ത്രനായി പൊലീസുകാരെ അസഭ്യം പറഞ്ഞ് പ്രതി. തിരുവനന്തപുരം നേമം പൊലീസ് സ്റ്റേഷനിലാണ് സംഭവം. സെല്ലിനകത്ത് പ്രതി മലമൂത്ര വിസർജനവും നടത്തി. നിരവധി ക്രമിനൽ കേസുകളിൽ പ്രതിയായ ഷാനവാസാണ് ജയിലിനുള്ളിൽ അതിക്രമം നടത്തിയത്. ലോറി തടഞ്ഞ് പണം തട്ടിയ കേസുമായി ബന്ധപ്പെട്ടാണ് പോലീസ് ഷാനവാസിനെ കസ്റ്റഡിയിൽ എടുത്തത്. കഞ്ചാവ് മാഫിയാ സംഘവുമായി ബന്ധപ്പെട്ട കേസുകളിലും പ്രതിക്ക് ബന്ധമുണ്ട്.

Read More