ഡൽഹി: ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം കടുപ്പിച്ച് ഇന്ത്യ സഖ്യം. ഒക്ടോബർ 8 വരെ രാജ്യവ്യാപക പ്രതിഷേധം നടത്തും. ജനാധിപത്യത്തിനായി ഒറ്റക്കെട്ടെന്ന് നേതാക്കൾ അറിയിച്ചു. 3 മണിക്കൂർ ചർച്ച നീണ്ടു. നിരവധി നിർദ്ദേശങ്ങൾ നേതാക്കൾ നൽകി. എല്ലാവരും ചിന്തകൾ പങ്ക് വച്ചു. ഓൺലൈനായി ഉദ്ധവ് താക്കറെയും ഹേമന്ത് സോറനും പങ്കെടുത്തു. ഭരണഘടനക്കും ജനാധിപത്യത്തിനും യുവാക്കൾക്കുമായി ചെയ്യാനാകുന്നതെല്ലാം ചെയ്യും.
ഒക്ടോബർ 6ന് പ്രതിപക്ഷ എംപി മാർ തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് മാർച്ച് നടത്തുമെന്നും മല്ലികാർജുൻ ഖാർഗെ വ്യക്തമാക്കി. ഒക്ടോബർ രണ്ടാം വരാം പ്രതിപക്ഷ എംപിമാർ. രാഷ്ട്രപതിയെ കാണാൻ സമയം തേടും. ജനങ്ങളുടെ അവകാശം ബിജെപി തട്ടിയെടുക്കുന്നു. പ്രതിപക്ഷം ഒറ്റക്കെട്ട്. വിവിധ സംസ്ഥാനങ്ങളിൽ ബിജെപി വിജയിച്ചത് വോട്ട് കൊള്ളയിലൂടെയെന്ന് മമ്ത ബാനർജി വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാജ്യത്ത് 5 മഹാ റാലികൾ സംഘടിപ്പിക്കും. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഉടൻ രാജിവെക്കണം. പോരാടും വിജയിക്കും ജനാധിപത്യത്തെ സംരക്ഷിക്കും. രാജ്യത്തെ എല്ലാ വിഭാഗത്തിന്റെയും പിന്തുണ തേടി.
യുവാക്കളും സ്ത്രീകളും എല്ലാ വിഭാഗക്കാരും ഞങ്ങളെ പിന്തുണയ്ക്കണമെന്നും മമ്ത ബാനർജി ആവശ്യപ്പെട്ടു. നരേന്ദ്ര മോദിയും അമിത്ഷായും ഗ്യാനേഷ് കുമാറും ജനാധിപത്യത്തെ ആക്രമിക്കുന്നുവെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ജനാധിപത്യത്തെ തകർത്തവരെ ശിക്ഷിക്കും. അത് ഇന്ത്യ സഖ്യ നേതാക്കൾ ഉറപ്പുവരുത്തുമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.









