Headlines

മുഈൻ അലിക്കെതിരെ നടപടിയില്ല; പിന്തുണച്ച് കെ എം ഷാജിയും മുനീറും

പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ വാർത്താ സമ്മേളനം വിളിച്ച് രൂക്ഷ വിമർശനം ഉന്നയിച്ച യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് മുഈൻ അലിക്കെതിരെ നടപടിയില്ല. ഇന്ന് നടന്ന ലീഗ് നേതൃയോഗത്തിൽ പാണക്കാട് കുടുംബവും കെ എം ഷാജിയും എം കെ മുനീറും മുഈൻ അലിയെ പിന്തുണച്ചു സംസാരിച്ചു. മുഈൻ അലിക്കെതിരെ നടപടിക്ക് ശുപാർശയില്ലെന്ന് യൂത്ത് ലീഗ് ദേശീയ അധ്യക്ഷൻ ആസിഫ് അൻസാരിയും അറിയിച്ചിരുന്നു  

Read More

മഴ ശക്തമാകുന്നു: സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു

സംസ്ഥാനത്തെ മഴ മുന്നറിയിപ്പുകളിൽ മാറ്റം. മഴ ശക്തമാകുന്ന സാഹചര്യത്തിൽ ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ആഗസ്റ്റ് 11നും നാല് ജില്ലകളിൽ യെല്ലോ അലർട്ടായിരിക്കും. 2021 ആഗസ്റ്റ് 07 : ഇടുക്കി, എറണാകുളം, കോട്ടയം, ആലപ്പുഴ 2021 ആഗസ്റ്റ് 11 : ഇടുക്കി, എറണാകുളം, കോട്ടയം, ആലപ്പുഴ എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ശക്തമായതോ അതിശക്തമായതോ ആയ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ 24…

Read More

സംസ്ഥാനത്ത് ഇന്ന് 20,367 പേർക്ക് കൊവിഡ്, 139 മരണം; 20,265 പേർക്ക് രോഗമുക്തി

  സംസ്ഥാനത്ത് ഇന്ന് 20,367 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3413, തൃശൂർ 2500, കോഴിക്കോട് 2221, പാലക്കാട് 2137, എറണാകുളം 2121, കൊല്ലം 1420, കണ്ണൂർ 1217, ആലപ്പുഴ 1090, കോട്ടയം 995, തിരുവനന്തപുരം 944, കാസർഗോഡ് 662, വയനാട് 660, പത്തനംതിട്ട 561, ഇടുക്കി 426 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,52,521 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.35 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ…

Read More

മണ്ണാർക്കാട് ഗർഭിണിയായ യുവതി തൂങ്ങിമരിച്ച സംഭവം: ഭർത്താവും ഭർതൃപിതാവും അറസ്റ്റിൽ

  മണ്ണാർക്കാട് ചങ്ങലീരിയിൽ ഗർഭിണിയായ യുവതി തൂങ്ങിമരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. വെള്ളാരംകുന്ന് സ്വദേശി മുസ്തഫയാണ് അറസ്റ്റിലായത്. ഇയാളുടെ പിതാവ് ഹംസയെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തെക്കുപാടം സ്വദേശി റുസ്‌നിയാണ് തൂങ്ങിമരിച്ചത്. മകളുടെ മരണം സ്ത്രീധനത്തെ ചൊല്ലിയുള്ള പീഡനത്തെ തുടർന്നാണെന്ന് ബന്ധുക്കൾ പരാതി നൽകിയിരുന്നു.  

Read More

പുതിയ കൊവിഡ് മാർഗനിർദേശം മൗലികാവകാശ ലംഘനം: ഹൈക്കോടതിയിൽ ഹർജി

കടകളിൽ പോകാൻ വാക്‌സിനേഷൻ സർട്ടിഫിക്കറ്റോ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റോ വേണമെന്ന സർക്കാരിന്റെ പുതിയ മാർഗനിർദേശത്തിനെതിരെ ഹൈക്കോടതിയിൽ ഹർജി. മരുന്നുകളോട് അലർജിയുള്ളവർക്ക് ടെസ്റ്റ് ഡോസെടുത്ത് വാക്‌സിൻ സ്വീകരിക്കാൻ സംവിധാനമില്ലാത്ത സാഹചര്യം ചൂണ്ടിക്കാട്ടി ചാലക്കുടി സ്വദേശി പോളി വടക്കനാണ് ഹൈക്കോടതിയെ സമീപിച്ചത് ്അലർജി പ്രശ്‌നമുള്ളവർക്ക് വാക്‌സിൻ നൽകില്ലെന്നാണ് ആശുപത്രികൾ പറയുന്നത്. പുതിയ മാർഗനിർദേശ പ്രകാരം താൻ വീട്ടുതടങ്കലിൽ ആയതിന് തുല്യമാണ്. മാർഗനിർദേശങ്ങൾ ഭരണഘടനാവിരുദ്ധവും മൗലികാവകാശ ലംഘനവുമാണെന്ന് പോളി വടക്കൻ പറയുന്നു. ഹർജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും.

Read More

മാൾട്ടയിൽ മലയാളി നഴ്‌സിനെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

മാൾട്ടയിൽ മലയാളി നഴ്സ് മരിച്ച നിലയിൽ. കോതമംഗലം പല്ലാരിമംഗലം സ്വദേശി ഹാപ്പിനഗർ പറമ്പിൽ ഷിഹാബിന്റെ ഭാര്യ ബിൻസിയയെ(36) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രി താമസസ്ഥലത്ത് ബോധമറ്റ നിലയിലായിരുന്നു ബിൻസിയയെ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വലേറ്റ മാറ്റർ ഡി ആശുപത്രിയിലെ നഴ്‌സായിരുന്നു

Read More

കൊവിഡ് മാനദണ്ഡലം ലംഘിച്ചു; മമ്മൂട്ടിക്കും രമേഷ് പിഷാരടിക്കുമെതിരേ കേസെടുത്തു

കോഴിക്കോട്: കൊവിഡ് മാനദണ്ഡം ലംഘിച്ചെന്ന് ആരോപിച്ച് ചലച്ചിത്ര താരങ്ങളായ മമ്മൂട്ടിക്കും രമേഷ് പിഷാരടിക്കുമെതിരെ കേസെടുത്തു. എലത്തൂര്‍ പോലിസാണ് കേസെടുത്തിട്ടുള്ളത്. മെയ്ത്ര ആശുപത്രിയില്‍ സന്ധി മാറ്റിവയ്ക്കലിനുള്ള റോബോട്ടിക് ശസ്ത്രക്രിയ വിഭാഗത്തിന്റെ ഉദ്ഘാടന ചടങ്ങിനെത്തിയതായിരുന്നു ഇരുവരും. പരിപാടിയില്‍ ആള്‍ക്കൂട്ടമുണ്ടായതിനെ തുടര്‍ന്ന് നടന്‍മാര്‍ക്കെതിരേ കേസെടുക്കുകയായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച ഉദ്ഘാടന പരിപാടിക്ക് ശേഷം ആശുപത്രി സന്ദര്‍ശിക്കാന്‍ ഇരുവരും തീവ്രപരിചരണ വിഭാഗം ബ്ലോക്കിലെത്തിയിരുന്നു. ഇത് ആളുകള്‍ കൂട്ടംകൂടാന്‍ കാരണമായി. ആശുപത്രിയില്‍ നടന്മാര്‍ എത്തിയപ്പോള്‍ മുന്നൂറോളം പേര്‍ കൂട്ടം കൂടിയെന്ന് എലത്തൂര്‍ പോലിസ് പറഞ്ഞു. ഉദ്ഘാടന…

Read More

സൂക്ഷിച്ച് കളിച്ചില്ലെങ്കിൽ കുഞ്ഞാലിക്കുട്ടിക്ക് രാഷ്ട്രീയം വിടേണ്ടി വരും; ശബ്ദരേഖ അടക്കം പുറത്തുവിടുമെന്ന് ജലീൽ

  പി കെ കുഞ്ഞാലിക്കുട്ടിയെ വെല്ലുവിളിച്ച് കെ ടി ജലീൽ. ഹൈദരാലി തങ്ങളുടെ മകൻ മുഈൻ അലി തങ്ങൾക്കെതിരെ നടപടിയെടുത്താൽ കനത്ത വില നൽകേണ്ടി വരും. കുഞ്ഞാലിക്കുട്ടി തന്നെ ഇഡിയുമായി ബന്ധപ്പെട്ട വിഷയം പാണക്കാട് കുടുംബത്തിലെ പലരുമായും സംസാരിച്ചിട്ടുണ്ട്. അറ്റ കൈയ്ക്ക് അതൊക്കെ പുറത്തുവിടേണ്ടി വരും. പുറത്തുവന്നാൽ കുഞ്ഞാലിക്കുട്ടിക്ക് രാഷ്ട്രീയം അവസാനിപ്പിക്കേണ്ടി വരുമെന്നും കെ ടി ജലീൽ മുന്നറിയിപ്പ് നൽകി കാര്യങ്ങൾ സൂക്ഷിച്ച് കൈകാര്യം ചെയ്താൽ കുഞ്ഞാലിക്കുട്ടിക്ക് നല്ലതാണ്. പാണക്കാട് കുടുംബത്തെ വരുതിയിൽ നിർത്താമെന്നാണ് വിചാരമെങ്കിൽ അത്…

Read More

എറണാകുളത്ത് മധ്യവയസ്‌കനെ വീട്ടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി; ദുരൂഹത

  എറണാകുളം ഏരൂരിൽ മധ്യവയസ്‌കനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഏരൂർ സ്വദേശി സേതുമാധവനെയാണ് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. സ്വകാര്യ സ്‌കൂളിലെ അറ്റൻഡറായിരുന്നു. മരണത്തിൽ ദുരൂഹതയുള്ളതായി പോലീസ് പറയുന്നു. കേസ് രജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു

Read More

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്: ആറ് പ്രതികൾക്കെതിരെ ഇ ഡി കേസെടുത്തു

  കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. പോലീസ് എഫ് ഐ ആറിലെ ആറ് പ്രതികളായ ടിആർ സുനിൽകുമാർ, ബിജു കരീം, റെജി അനിൽകുമാർ, കിരൺ, ബിജോയ് എ കെ, സി കെ ജിൽസ് എന്നിവർക്കെതിരെയാണ് കേസ്. കഴിഞ്ഞ ദിവസം പ്രതികൾക്കെതിരെ ക്രൈംബ്രാഞ്ച് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു കരുവന്നൂർ ബാങ്ക് തട്ടിപ്പ് സിപിഎം നേരത്തെ അറിഞ്ഞിരുന്നുവെന്ന് തെളിയിക്കുന്ന രേഖകൾ ഇന്ന് പുറത്തുവന്നിട്ടുണ്ട്. 2018 ഡിസംബർ 8ന് നടന്ന മാടായിക്കോണം ബ്രാഞ്ച് വിഷയം ചർച്ച…

Read More