കടകളിൽ പോകാൻ വാക്‌സിനേഷൻ സർട്ടിഫിക്കറ്റോ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റോ വേണമെന്ന സർക്കാരിന്റെ പുതിയ മാർഗനിർദേശത്തിനെതിരെ ഹൈക്കോടതിയിൽ ഹർജി. മരുന്നുകളോട് അലർജിയുള്ളവർക്ക് ടെസ്റ്റ് ഡോസെടുത്ത് വാക്‌സിൻ സ്വീകരിക്കാൻ സംവിധാനമില്ലാത്ത സാഹചര്യം ചൂണ്ടിക്കാട്ടി ചാലക്കുടി സ്വദേശി പോളി വടക്കനാണ് ഹൈക്കോടതിയെ സമീപിച്ചത്
്അലർജി പ്രശ്‌നമുള്ളവർക്ക് വാക്‌സിൻ നൽകില്ലെന്നാണ് ആശുപത്രികൾ പറയുന്നത്. പുതിയ മാർഗനിർദേശ പ്രകാരം താൻ വീട്ടുതടങ്കലിൽ ആയതിന് തുല്യമാണ്. മാർഗനിർദേശങ്ങൾ ഭരണഘടനാവിരുദ്ധവും മൗലികാവകാശ ലംഘനവുമാണെന്ന് പോളി വടക്കൻ പറയുന്നു. ഹർജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും.