Headlines

ഒരു ഡോസ് കൊവിഡ് വാക്‌സീനെങ്കിലും എടുത്തവര്‍ക്ക് ടൂറിസം കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ അനുമതിയെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്

തിരുവനന്തപുരം : ഒരു ഡോസ് കൊവിഡ് വാക്‌സീനെങ്കിലും എടുത്തവര്‍ക്ക് ടൂറിസം കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ അനുമതിയെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് .കൊവിഡ് ഭീതി മൂലം വിദേശടൂറിസ്റ്റുകള്‍ എത്താന്‍ സാധ്യതയില്ലാത്തതിനാല്‍ ആഭ്യന്തര ടൂറിസം പ്രോത്സാഹിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷൃമിടുന്നതെന്നും മന്ത്രി പറഞ്ഞു. കൊവിഡില്‍ ടൂറിസം മേഖലയില്‍ മാത്രം 3300 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും റിയാസ് പറഞ്ഞു.2020 മാര്‍ച്ച് മുതല്‍ ഡിസംബര്‍ വരെ മാത്രം ടൂറിസം രംഗത്ത് 3300 കോടി രൂപയുടെ നഷ്ടമുണ്ടായി. വിദേശനാണ്യവിനിമയത്തിലുണ്ടായ ഇടിവ് 7000 കോടിയുടേതാണ്….

Read More

വണ്ടിപ്പെരിയാറില്‍ ആറ് വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; ചൊവ്വാഴ്ച കുറ്റപത്രം സമര്‍പ്പിക്കും

വണ്ടിപ്പെരിയാറില്‍ ആറ് വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പൊലീസ് ചൊവ്വാഴ്ച കുറ്റപത്രം സമര്‍പ്പിക്കും. അയല്‍വാസിയും ചുരക്കുളം എസ്റ്റേറ്റിലെ താമസക്കാരനുമായ അര്‍ജുനാണ് കേസിലെ പ്രതി. ബലാത്സംഗം, കൊലപാതകം, പോക്‌സോ ഉള്‍പ്പടെ ആറു വകുപ്പുകളാണ് അര്‍ജുനെതിരെ ചുമത്തിയിരിക്കുന്നത്. കേസില്‍ 36 സാക്ഷികള്‍, 150 തിലധികം പേരുടെ മൊഴി രേഖപ്പെടുത്തി. പ്രതിയെ പിടികൂടി 38 ദിവസത്തിനുള്ളിലാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുന്നതിനും, സ്വാഭാവിക ജാമ്യം കിട്ടാതിരിക്കുന്നതിനും വേണ്ടിയാണ് കുറ്റപത്രം നേരത്തെ സമര്‍പ്പിക്കുന്നത്. ജൂണ്‍ 30 നാണ് ആറു വയസുകാരിയെ…

Read More

വണ്ടിപ്പെരിയാറിലെ ആറ് വയസ്സുകാരിയുടെ കൊലപാതകം: കുറ്റപത്രം ചൊവ്വാഴ്ച സമർപ്പിക്കും

ഇടുക്കി വണ്ടിപ്പെരിയാറിൽ ആറ് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം ചൊവ്വാഴ്ച സമർപ്പിക്കും. കുട്ടിയുടെ അയൽവാസി കൂടിയായ ചുരക്കുളം എസ്റ്റേറ്റിലെ അർജുനാണ് പ്രതി. ബലാത്സംഗം, പോക്‌സോ  അടക്കം ആറ് വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസിൽ 36 സാക്ഷികളുണ്ട്. 150ലധികം പേരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതിയെ പിടികൂടി 38 ദിവസത്തിനുള്ളിലാണ് കുറ്റപത്രം സമർപ്പിക്കുന്നത്. ഇതോടെ പ്രതിക്ക് സ്വാഭാവിക ജാമ്യം ലഭിക്കില്ല. പരമാവധി ശിക്ഷ ഉറപ്പിക്കാനാണ് പോലീസിന്റെ നീക്കം.

Read More

ഇന്നും പരക്കെ മഴയ്ക്ക് സാധ്യത; ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും പരക്കെ മഴക്ക് സാധ്യത. ഒമ്പത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്. താഴ്ന്ന പ്രദേശങ്ങളിലും നദി തടങ്ങളിലും ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിലും അതീവ ജാഗ്രത പാലിക്കാനാണ് നിർദേശം. മലയോര മേഖലകളിലേക്കുള്ള രാത്രി സഞ്ചാരത്തിന് നിയന്ത്രണമുണ്ട്. കേരളാ തീരത്ത് ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്. രാത്രിയോടെ കടലിൽ ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ട്.

Read More

സംസ്ഥാനത്ത് ഇന്ന് സമ്പൂർണ ലോക്ക് ഡൗൺ; അവശ്യ സർവീസുകൾക്ക് മാത്രം അനുമതി

സംസ്ഥാനത്ത് ഇന്ന് സമ്പൂർണ ലോക്ക് ഡൗൺ. പുതിയ മാനദണ്ഡപ്രകാരം ഞായറാഴ്ച മാത്രമാകും സമ്പൂർണ ലോക്ക് ഡൗണെന്ന് തീരുമാനിച്ചിരുന്നു. അവശ്യ സർവീസുകൾക്ക് മാത്രമാണ് ഇന്ന് അനുമതി. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്ക് രാവിലെ ഏഴ് മുതൽ വൈകുന്നേരം ഏഴ് വരെ പ്രവർത്തിക്കാം. സ്വകാര്യ ബസുകൾ സർവീസ് നടത്തില്ല. വലിയ ആരാധനാലയങ്ങളിൽ പ്രാർഥനക്കായി 40 പേർക്ക് പങ്കെടുക്കാം. അതേസമയം ബുധനാഴ്ച മുതൽ സംസ്ഥാനത്ത് മാളുകൾ തുറക്കാൻ അനുമതി നൽകിയിട്ടുണ്ട്. തിങ്കൾ മുതൽ ശനി വരെ രാവിലെ ഏഴ് മുതൽ വൈകുന്നേരം…

Read More

നെടുമ്പാശേരിയിൽ നിന്നുള്ള യു.എ.ഇ സർവീസ് പൂർണ തോതിലായി

നെടുമ്പാശേരി: യു.എ.ഇ.സർക്കാരിന്‍റെ അനുമതി ലഭിച്ചിട്ടുള്ള ഇന്ത്യൻ യാത്രക്കാർക്കായി സിയാലിൽനിന്നുള്ള സർവീസുകൾ പൂർണ തോതിലേയ്ക്ക്. ആദ്യ രണ്ടുദിനം 450 ലേറെ യാത്രക്കാർ കൊച്ചിയിൽ നിന്ന് യു.എ.ഇയിലേയ്ക്ക് പോയി. ശനിയാഴ്ച എമിറേറ്റ്‌സ്, ഇത്തിഹാദ്, ​​​ ഫ്ലൈ ദുബായ്, എയർ ഇന്ത്യ എക്‌സ്പ്രസ് എന്നിവ ഓരോ സർവീസും എയർ അറേബ്യ രണ്ട് സർവീസുകളും നടത്തി. അറുന്നൂറോളം യാത്രക്കാർ കൊച്ചിയിൽ നിന്ന് ശനിയാഴ്ച യു.എ.ഇലേക്ക്​ പറന്നു.

Read More

കോഴിക്കോട്ട് യുവഡോക്ടര്‍ ആത്മഹത്യ ചെയ്തു

കോഴിക്കോട്ട് യുവഡോക്ടര്‍ ആത്മഹത്യ ചെയ്തു. പുത്തഞ്ചേരി കവിടുകണ്ടി രാജന്റെ മകള്‍ ഡോ. അശ്വതി രാജനാണ് (26) ആത്മഹത്യ ചെയ്തത്. മരണകാരണം വ്യക്തമല്ല. എറണാകുളം സ്വദേശി ദീപക് ആണ് അശ്വതിയുടെ ഭര്‍ത്താവ്. രണ്ടു വയസുള്ള മകനുണ്ട്.

Read More

കൊ​വി​ഡ് നി​യ​ന്ത്രണ​ങ്ങ​ളി​ല്‍ ഇ​ള​വ്; ബു​ധ​നാ​ഴ്ച മു​ത​ല്‍ ഷോ​പ്പിം​ഗ് മാ​ളു​ക​ള്‍ തു​റ​ക്കാം

  സം​സ്ഥാ​ന​ത്തെ കൊ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ വീ​ണ്ടും ഇ​ള​വ് പ്ര​ഖ്യാ​പി​ച്ചു. നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ച്ച്‌ ഷോ​പ്പിം​ഗ് മാ​ളു​ക​ൾ ബു​ധ​നാ​ഴ്ച മു​ത​ൽ തു​റ​ക്കാ​ൻ അ​നു​മ​തി ന​ൽ​കി. തി​ങ്ക​ൾ മു​ത​ൽ ശ​നി വ​രെ രാ​വി​ലെ ഏ​ഴു മു​ത​ൽ വൈ​കി​ട്ട് ഒ​ൻ​പ​തു വ​രെ പ്ര​വ​ർ​ത്തി​ക്കാ​നാ​ണ് അ​നു​മ​തി. ക​ർ​ക്കി​ട​ക വാ​വി​ന് ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ പോ​ലെ വീ​ടു​ക​ളി​ൽ ത​ന്നെ പി​തൃ​ത​ർ​പ്പ​ണ​ച്ച​ട​ങ്ങു​ക​ൾ ന​ട​ത്ത​ണം. നി​ല​വി​ലെ ഉ​ത്ത​ര​വ് പ്ര​കാ​രം സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ൽ ഹാ​ജ​രാ​വാ​നു​ള്ള എ​ല്ലാ ഉ​ദ്യോ​ഗ​സ്ഥ​രും ഹാ​ജ​രാ​കു​ന്നു​ണ്ടോ എ​ന്ന് മേ​ല​ധി​കാ​രി​ക​ൾ ഉ​റ​പ്പാ​ക്ക​ണം. മ​റ്റ് ജീ​വ​ന​ക്കാ​ർ വ​ർ​ക്ക് ഫ്രം ​ഹോം (കൊ​വി​ഡ്…

Read More

സംസ്ഥാനത്ത് നിയന്ത്രണങ്ങൾ പാലിച്ച് ബുധനാഴ്ച മുതൽ ഷോപ്പിംഗ് മാളുകൾ തുറക്കാം

സംസ്ഥാനത്ത് ഷോപ്പിംഗ് മാളുകൾ തുറക്കാൻ അനുമതി. നിലവിൽ കടകൾക്ക് ബാധകമായ നിയന്ത്രണങ്ങൾ പാലിച്ചാണ് തുറക്കേണ്ടത്. തിങ്കൾ മുതൽ ശനി വരെ രാവിലെ ഏഴ് മണി മുതൽ രാത്രി ഒമ്പത് മണി വരെയാണ് പ്രവർത്തനാനുമതി. വരുന്ന ബുധനാഴ്ച മുതലാണ് മാളുകൾക്ക് തുറക്കാനാകുക അതേസമയം സംസ്ഥാനത്ത് ആഗസ്റ്റ് 9 മുതൽ 31 വരെ വാക്‌സിനേഷൻ യജ്ഞം നടത്തും. ഇതിന്റെ ഭാഗമായി പൊതുവിൽ വാക്‌സിനേഷൻ വർധിപ്പി്കകും. അവസാന വർഷ ഡിഗ്രി, പിജി വിദ്യാർഥികൾക്കും എൽപി, യുപി സ്‌കൂൾ അധ്യാപകർക്കും വാക്‌സിനേഷൻ പൂർത്തിയാക്കുകയുമാണ്…

Read More

24 മണിക്കൂറിനിടെ പരിശോധിച്ചത് 1.52 ലക്ഷം സാമ്പിളുകൾ; ടിപിആർ 13.35

സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 20,265 പേർ ഇന്ന് രോഗമുക്തി നേടി. തിരുവനന്തപുരം 979, കൊല്ലം 1205, പത്തനംതിട്ട 457, ആലപ്പുഴ 1456, കോട്ടയം 1271, ഇടുക്കി 368, എറണാകുളം 2308, തൃശൂർ 2418, പാലക്കാട് 1337, മലപ്പുറം 3560, കോഴിക്കോട് 2388, വയനാട് 546, കണ്ണൂർ 1121, കാസർഗോഡ് 851 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,78,166 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 33,37,579 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി. സംസ്ഥാനത്തെ…

Read More