Headlines

സ്വകാര്യ ആശുപത്രികളിലെ വാക്‌സിനേഷന് സബ്‌സിഡി നൽകണമെന്ന് പ്രതിപക്ഷ നേതാവ്

  സ്വകാര്യ ആശുപത്രികൾ വഴിയുള്ള വാക്‌സിൻ വിതരണത്തിന് സബ്‌സിഡി നൽകണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വാക്‌സിൻ ചലഞ്ച് വഴി കിട്ടിയ പണം ഇതിനായി ഉപയോഗിക്കണം. സംസ്ഥാനത്തെ വാക്‌സിനേഷനിൽ പലയിടത്തും രാഷ്ട്രീയവത്കരണമുണ്ട്. വിതരണത്തിൽ ക്രമക്കേടുണ്ടെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു സംസ്ഥാനത്ത് ഇന്ന് മുതൽ വാക്‌സിനേഷൻ യജ്ഞത്തിന് തുടക്കമായി. ആദ്യ ഡോസ് വാക്‌സിൻ എല്ലാവർക്കും പൂർത്തിയാക്കുക എന്ന ലക്ഷ്യമിട്ടാണ് വാക്‌സിനേഷൻ യജ്ഞം. പ്രതിദിനം അഞ്ച് ലക്ഷം പേർക്കെങ്കിലും വാക്‌സിൻ നൽകാനാണ് ഉദ്ദേശിക്കുന്നത്.

Read More

പ്ലാസ്റ്റിക് നിർമിത ദേശീയപാതകകൾ ഉപയോഗിക്കുന്നത് ഒഴിവാക്കണം; നിർദേശവുമായി കേന്ദ്രസർക്കാർ

പ്ലാസ്റ്റിക് നിർമിത ദേശീയ പതാകകൾ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് കേന്ദ്ര നിർദേശം. സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ഇത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദ്ദേശം നൽകി. രാജ്യം 75ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ ഒരുങ്ങുന്നവേളയിലാണ് കേന്ദ്രം നിർദേശം നൽകിയിരിക്കുന്നത്. ദേശീയ പതാക രാജ്യത്തെ ജനങ്ങളുടെ പ്രതീക്ഷയെയും ആശയേയും പ്രതിനിധാനം ചെയ്യുന്നതാണെന്നും അതിനാൽ തന്നെ ദേശീയ പതാക ബഹുമാനിക്കപ്പെടേണ്ടതാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ നിർദേശത്തിൽ പറയുന്നു. രാജ്യത്തെ പ്രധാന സാംസ്‌കാരിക, കായിക പരിപാടികളിലടക്കം കടലാസ് പതാകകളാണ് ഉപയോഗിക്കുന്നത്. ഇത്തരത്തിൽ ഉപയോഗിക്കുന്ന…

Read More

അർജുൻ ആയങ്കിയുടെ സുഹൃത്ത് റമീസിന്റെ അപകട മരണത്തിന് കാരണമായ ഡ്രൈവർ ദുരൂഹ സാഹചര്യത്തിൽ മരിച്ചു

സ്വർണക്കടത്ത് കേസ് പ്രതി അർജുൻ ആയങ്കയുടെ സുഹൃത്ത് റമീസിന്റെ മരണത്തിന് കാരണമായ അപകടത്തിൽ ഉൾപ്പെട്ട കാറിന്റെ ഡ്രൈവർ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ. തളാപ്പ് സ്വദേശി പി വി അശ്വിനാണ് മരിച്ചത് അശ്വിൻ ഓടിച്ചിരുന്ന കാർ ഇടിച്ചാണ് റമീസ് മരിച്ചത്. ഇന്നലെ വൈകുന്നേരം ചോര ഛർദിച്ച് അവശനിലയിലായ അശ്വിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്ന് രാവിലെയോടെ മരിക്കുകയായിരുന്നു.

Read More

കേന്ദ്രത്തിന്റെ അനുമതി ലഭിച്ചാൽ സ്‌കൂളുകൾ തുറക്കാൻ തയ്യാറെന്ന് മന്ത്രി വി ശിവൻകുട്ടി

  കേന്ദ്രസർക്കാരിന്റെ അനുമതി ലഭിച്ചാൽ സ്‌കൂളുകൾ തുറക്കാൻ തയ്യാറെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഘട്ടംഘട്ടമായി സ്‌കൂളുകൾ തുറക്കാനാണ് തീരുമാനം. അടുത്ത മാസത്തോടെ ഇതിനായി സ്‌കൂളുകളിൽ സൗകര്യമൊരുക്കും വിദഗ്ധ സമിതിയുടെ കൂടെ അനുമതി ലഭിച്ചാൽ മാത്രമേ ഇക്കാര്യത്തിൽ സർക്കാരിന് തീരുമാനമെടുക്കാൻ സാധിക്കു. വിദ്യാർഥികൾക്ക് വാക്‌സിനേഷൻ പൂർത്തിയാകുന്നതിന് അനുസരിച്ചാകും സ്‌കൂളുകൾ തുറക്കുക. ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിച്ചുള്ള പഠനം കുട്ടികളിൽ കടുത്ത ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്നുണ്ടെന്നാണ് എസ് സി ആർ ടി നടത്തിയ പഠനത്തിൽ വ്യക്തമാകുന്നതെന്നും…

Read More

കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന്റെ പേരിൽ മൂന്നുമാസത്തിനിടെ പൊലീസ്​ ഈടാക്കിയത് 55 കോടി രൂ​പ

  തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന്റെ പേരിൽ പൊലീസ് പിഴ ചുമത്തുന്നത്​ തുടരുകയാണ്. മൂന്നുദിവസത്തിനിടെ 70,000 പേരില്‍ നിന്നാണ് നാല്​ കോടി രൂപ​ മാസ്​ക്​ ധരിക്കാത്തതിനും കോവിഡ്​ മാനദണ്ഡങ്ങള്‍ ലംഘിച്ചെന്നും പറഞ്ഞ് പൊലീസ്​ ഈടാക്കിയത്​. മാസ്​ക്​ ധരികാത്തതിന്​ മാത്രം മൂന്നുമാസത്തിനിടെ 55 കോടി രൂ​പയാണ്​ പിഴ ചുമത്തിയത്. ഇക്കാലയളവില്‍ 10 ലക്ഷം പേരില്‍നിന്നായാണ്​ പിഴ ഈടാക്കിയത്​. മേ​യി​ല്‍ 2.60 ല​ക്ഷം, ജൂ​ണി​ല്‍ മൂ​ന്ന്​ ല​ക്ഷം, ജൂ​ലൈ​യി​​ല്‍ 4.34 ല​ക്ഷം എന്നിങ്ങനെയാണ്​ മാസ്​ക്​ ധരിക്കാത്തതിന്​ പിഴ…

Read More

കെ എം ബഷീറിന്റെ മരണം: വിചാരണ നടപടികൾ ഇന്ന് ആരംഭിക്കും

മാധ്യമപ്രവർത്തകനായിരുന്ന കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ് തിരുവനന്തപുരം സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. വിചാരണ നടപടികൾക്കായി കേസ് സെഷൻസ് കോടതിയിലേക്ക് മാറ്റിയതിന് ശേഷം ആദ്യമായാണ് പരിഗണിക്കുന്നത്. കേസിൽ കുറ്റപത്രം നൽകി ഒന്നര വർഷത്തിന് ശേഷമാണ് വിചാരണ ആരംഭിക്കുന്നത് വിചാരണ ആരംഭിക്കുന്ന സാഹചര്യത്തിൽ ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമനോടും രണ്ടാംപ്രതി വഫ ഫിറോസിനോടും ഹാജരാകാൻ കോടതി നിർദേശിച്ചിട്ടുണ്ട്. 2019 ഓഗസ്റ്റ് മൂന്നിന് പുലർച്ചെയാണ് ശ്രീറാം ഓടിച്ച വാഹനമിടിച്ച് ബഷീർ മരിക്കുന്നത്. ശ്രീറാം മദ്യപിച്ചാണ് വാഹനമോടിച്ചിരുന്നത്.  

Read More

കൊല്ലം അഴീക്കലിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞു; ഒരാൾ മരിച്ചു, ഏഴ് പേരെ രക്ഷപ്പെടുത്തി

കൊല്ലം അഴീക്കലിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് ഒരാൾ മരിച്ചു. കീർത്തന എന്ന മത്സ്യബോട്ടിന്റെ സ്രാങ്ക് ആയിരുന്ന സുഭാഷാണ് മരിച്ചത്. ബോട്ടിലുണ്ടായിരുന്ന മറ്റ് ഏഴ് പേരെ രക്ഷപ്പെടുത്തി. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങി വരുന്നതിനിടെ രാവിലെ നാല് മണിയോടെയാണ് അപകടമുണ്ടായത്. എട്ട് പേരാണ് ബോട്ടിലുണ്ടായിരുന്നത്. സുഭാഷിന്റെ മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി

Read More

കണ്ണൂർ ഭാഗത്തു നിന്നും മൈസൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു. ആർക്കും പരുക്ക് ഇല്ല

  തലപ്പുഴ: കണ്ണൂർ ഭാഗത്തു നിന്നും മൈസൂർ ഭാഗത്തേക്ക് പോവുകയായിരുന്നു കാർ തലപ്പുഴ പഞ്ചായത്ത് ബിൽഡിങ് സമീപം ഉണ്ടായിരുന്ന വൈദ്യുതി പോസ്റ്റിൽ ഇടിച്ചു.ഇന്ന് പുലർച്ചെ 3 മണിയോടെ യാണ് അപകടം സംഭവിച്ചത്.വാഹനം പുർണ്ണമായും തകർന്നു. ഡ്രൈവർ നിസാര പരുക്കുകളേടെ അത്ഭുതകരമായി രക്ഷപെട്ടു.

Read More

വിദ്യാർത്ഥികൾക്കുള്ള ഭക്ഷ്യകിറ്റ് ഓണത്തിന് മുമ്പ് വിതരണം ചെയ്യും: മുഖ്യമന്ത്രി

കോവിഡ്-19ന്റെ പശ്ചാത്തലത്തിൽ, സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള അർഹരായ എല്ലാ സ്കൂൾ കുട്ടികൾക്കും 2021-22 അധ്യയനവർഷം സ്കൂളുകൾ തുറന്ന് പ്രവർത്തിക്കുന്നത് വരെ “ഭക്ഷ്യ ഭദ്രതാ അലവൻസ്” വിതരണം ചെയ്യുവാൻ സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതിന്റെ ആദ്യഘട്ടമായി, പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ, ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെയുള്ള 5 മാസങ്ങളിലേക്കുള്ള ഭക്ഷ്യ ഭദ്രതാ അലവൻസ് വിതരണം ഓണത്തിന് മുൻപായി ആരംഭിക്കുന്നതാണ്. ഭക്ഷ്യധാന്യവും ഏഴിന ഭക്ഷ്യസാധനങ്ങൾ ഉൾപ്പെടുത്തിയ ഭക്ഷ്യകിറ്റുകളുമാണ് കുട്ടികൾക്ക് വിതരണം ചെയ്യുക. ഉച്ചഭക്ഷണ പദ്ധതിയുടെ…

Read More

ബീച്ചുകൾ തിങ്കളാഴ്ച മുതൽ, മാളുകൾ ബുധനാഴ്ച; ഓണക്കാല ഉണർവിലേക്ക് കേരളം

നാളെ മുതല്‍ ഓണക്കാലം ലക്ഷ്യമിട്ട് പൂര്‍ണമായും തുറക്കുന്നു. ഞായറാഴ്ച ലോക്ഡൗണ്‍ താല്ക്കാലികമായി ഇന്ന് അവസാനിക്കും. ബീച്ചുകള്‍ നാളെ മുതലും മാളുകള്‍ ബുധനാഴ്ച മുതലും തുറക്കും. ഒരു ഡോസ് വാക്സീനെടുത്തവര്‍ക്ക് ടൂറിസം കേന്ദ്രങ്ങളില്‍ പ്രവേശിക്കാന്‍ തടസമില്ലെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ചു. ഞായാറാഴ്ചകളിലെ ലോക്ഡൗണ്‍ ഇനി ഓണത്തിന് മുന്‍പില്ല. നാളെ മുതല്‍ കടകള്‍ തുറന്നാല്‍ 28 വരെ വിപണി സജീവമായിരിക്കും. രാവിലെ 7 മുതല്‍ രാത്രി ഒന്‍പതുവരെ കടകളിലെത്താന്‍ തടമില്ല. കടകളില്‍ പ്രവേശിക്കാന്‍ നിബന്ധനകളുണ്ടെങ്കിലും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടിക്കണ്ട എന്ന നിര്‍ദേശമുള്ളത് വ്യാപാരമേഖലക്ക്…

Read More