കേന്ദ്രത്തിന്റെ അനുമതി ലഭിച്ചാൽ സ്‌കൂളുകൾ തുറക്കാൻ തയ്യാറെന്ന് മന്ത്രി വി ശിവൻകുട്ടി

 

കേന്ദ്രസർക്കാരിന്റെ അനുമതി ലഭിച്ചാൽ സ്‌കൂളുകൾ തുറക്കാൻ തയ്യാറെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഘട്ടംഘട്ടമായി സ്‌കൂളുകൾ തുറക്കാനാണ് തീരുമാനം. അടുത്ത മാസത്തോടെ ഇതിനായി സ്‌കൂളുകളിൽ സൗകര്യമൊരുക്കും

വിദഗ്ധ സമിതിയുടെ കൂടെ അനുമതി ലഭിച്ചാൽ മാത്രമേ ഇക്കാര്യത്തിൽ സർക്കാരിന് തീരുമാനമെടുക്കാൻ സാധിക്കു. വിദ്യാർഥികൾക്ക് വാക്‌സിനേഷൻ പൂർത്തിയാകുന്നതിന് അനുസരിച്ചാകും സ്‌കൂളുകൾ തുറക്കുക. ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിച്ചുള്ള പഠനം കുട്ടികളിൽ കടുത്ത ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്നുണ്ടെന്നാണ് എസ് സി ആർ ടി നടത്തിയ പഠനത്തിൽ വ്യക്തമാകുന്നതെന്നും മന്ത്രി പറഞ്ഞു

36 ശതമാനം കുട്ടികൾക്ക് തലവേദന, കഴുത്തുവേദന, 28 ശതമാനം പേരിൽ കണ്ണിന് ആരോഗ്യ പ്രശ്‌നങ്ങൾ, മാനസിക പിരിമുറുക്കം എന്നിവ ശ്രദ്ധയിൽപ്പെട്ടതായി പഠനത്തിലുണ്ട്.