Headlines

കടകളിൽ പോകാൻ വാക്സിനേഷൻ സർട്ടിഫിക്കറ്റ് വേണം; നിബന്ധനയിലുറച്ച് സർക്കാർ

  കടകളിൽ പോകാൻ വാക്സിനേഷൻ സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനയിൽ ഉറച്ച് സർക്കാർ. പുറത്തിറങ്ങാൻ സർട്ടിഫിക്കറ്റ് വേണമെന്ന ഉത്തരവിൽ വൈരുധ്യമില്ലെന്ന് ആരോ​ഗ്യമന്ത്രി പറഞ്ഞു. ചട്ടം 300 പ്രകാരം പൊതുപ്രാധാന്യമർഹിക്കുന്ന വിഷയമെന്ന നിലയിലാണ് പ്രസ്താവന ഇറക്കിയതെന്നും ആരോ​ഗ്യ മന്ത്രി പറഞ്ഞു. മന്ത്രി പറഞ്ഞതിന് കടകവിരുദ്ധമായ ഉത്തരവാണ് ചീഫ് സെക്രട്ടറിയുടേതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആരോപിച്ചു. ഇത് കടകളിൽ നിന്ന് ആളുകളെ അകറ്റി നിർത്താനുള്ള ഉത്തരവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഉദ്യോ​ഗസ്ഥ ദുഷ്പ്രഭുത്വമാണ് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ അശാസ്ത്രീയതയെന്നും പൊലീസ്…

Read More

കടകളിൽ പോകാൻ വാക്സിൻ സർട്ടിഫിക്കറ്റ്: പുതിയ കോവിഡ് നിയന്ത്രണങ്ങളിൽ മാറ്റം വരുത്തില്ലെന്ന് ആരോഗ്യ മന്ത്രി

  തിരുവനന്തപുരം : സംസ്ഥാനത്തെ സാധനം വാങ്ങാൻ കടകളിൽ പോകാൻ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ വാക്സിൻ സ്വീകരിച്ച രേഖയോ വേണമെന്ന ഉത്തരവിലുറച്ച് സർക്കാർ. ഇതിൽ മാറ്റം വരുത്തില്ലെന്നും ആരോഗ്യ മന്ത്രി വീണാ ജോർജ് നിയമസഭയിൽ വ്യക്തമാക്കി. സർക്കാർ നിയമസഭയിൽ പ്രത്യേക പ്രസ്താവനയിലൂടെ വ്യക്തമാക്കിയ നയമാണ് ചീഫ് സെക്രട്ടറി ഉത്തരവിലൂടെ പ്രായോഗികമാക്കിയതെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. നിരന്തര ആവശ്യത്തെ തുടർന്ന് കടകളും സ്ഥാപനങ്ങളും തുറക്കാൻ തീരുമാനമെടുക്കുകയും മറുവശത്ത് ചീഫ് സെക്രട്ടറി സർക്കാരിന്റെ തീരുമാനങ്ങൾക്ക് വിരുദ്ധമായി കടകളുടെ വാതിലടയ്‌ക്കാൻ ശ്രമിക്കുകയാണെന്ന്…

Read More

മൂന്ന് മാസത്തിന് ശേഷം കണ്ണൂരിലെത്താം; ഫസൽ വധക്കേസിൽ കാരായി സഹോദരൻമാർക്ക് ജാമ്യവ്യവസ്ഥയിൽ ഇളവ്

  തലശ്ശേരി ഫസൽ വധക്കേസിൽ കാരായി രാജനും ചന്ദ്രശേഖരനും ജാമ്യവ്യവസ്ഥയിൽ ഹൈക്കോടതി ഇളവ് അനുവദിച്ചു. മൂന്ന് മാസത്തിന് ശേഷം ഇരുവർക്കും കണ്ണൂർ ജില്ലയിൽ പ്രവേശിക്കാം. അതുവരെ എറണാകുളം ജില്ല വിട്ടുപോകരുത്. 2006 ഒക്ടോബർ 22നാണ് എൻ ഡി എഫുകാരനായ ഫസൽ കൊല്ലപ്പെടുന്നത്. കേസിൽ സിപിഎം നേതാക്കളായ കാരായി രാജൻ, ചന്ദ്രശേഖരൻ അടക്കമുള്ള എട്ട് പേരെ പ്രതികളാക്കി സിബിഐ കുറ്റപത്രം സമർപ്പിച്ചിരുന്നു. എന്നാൽ ഫസൽ വധത്തിന് പിന്നിൽ ആർ എസ് എസാണെന്ന വെളിപ്പെടുത്തൽ പിന്നീട് വന്നിരുന്നു. എങ്കിലും ഇത്…

Read More

കടബാധ്യതയെ തുടർന്ന് ഇടുക്കി തൊട്ടിക്കാനത്ത് കടയുടമ ആത്മഹത്യ ചെയ്തു

ഇടുക്കി തൊട്ടിക്കാനത്ത് കടബാധ്യതയെ തുടർന്ന് കടയുടമ ആത്മഹത്യ ചെയ്തു. സേനാപതി സ്വദേശി കുഴയമ്പാട്ട് ദാമോദരനാണ്(67) മരിച്ചത്. കടയ്ക്കുള്ളിൽ വിഷം കഴിച്ച നിലയിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. അഞ്ച് ലക്ഷത്തിലേറെ രൂപയുടെ കട ബാധ്യത ഇദ്ദേഹത്തിനുണ്ടായിരുന്നുവെന്നാണ് വിവരം

Read More

പ്ലസ് വൺ പ്രവേശനത്തിലെ സംവരണക്കുരുക്ക്; ഫയൽ മുഖ്യമന്ത്രിക്ക് വിട്ടു

  തി​രു​വ​ന​ന്ത​പു​രം:പ്ല​സ്​ വ​ണ്‍ ഏ​ക​ജാ​ല​ക പ്ര​വേ​ശ​ന​ത്തി​നു​ള്ള വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തി​ന്​ ത​ട​സ്സ​മാ​യ സം​വ​ര​ണ​ക്കു​രു​ക്ക്​ അ​ഴി​ക്കാ​ന്‍ ഫ​യ​ല്‍ വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ്​ മു​ഖ്യ​മ​ന്ത്രി​ക്ക്​ വി​ട്ടു. പ്ര​ശ്​​ന​ത്തി​ല്‍ നി​യ​മ​വ​കു​പ്പി​െന്‍റ ഉ​പ​ദേ​ശം തേ​ടാ​നും മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി​യു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ ന​ട​ന്ന ഉ​ന്ന​ത​ത​ല ച​ര്‍​ച്ച​യി​ല്‍ തീ​രു​മാ​നി​ച്ചു. ക​ഴി​ഞ്ഞ വ​ര്‍​ഷം മു​ത​ല്‍ പ്ല​സ്​ വ​ണ്‍ പ്ര​വേ​ശ​ന​ത്തി​ന് പ​ത്ത്​ ശ​ത​മാ​നം​ മു​ന്നാ​ക്ക സം​വ​ര​ണം (ഇ.​ഡ​ബ്ല്യു.​​എ​സ്) ഏ​ര്‍​പ്പെ​ടു​ത്തി​യ​തോ​ടെ മൊ​ത്തം സം​വ​ര​ണം 58 ശ​ത​മാ​ന​മാ​യി ഉ​യ​ര്‍​ന്നി​രു​ന്നു. ^^ മ​റാ​ത്ത സം​വ​ര​ണം റ​ദ്ദാ​ക്കി​യ സു​പ്രീം​കോ​ട​തി മൊ​ത്തം സം​വ​ര​ണം 50 ശ​ത​മാ​നം ക​വി​യ​രു​തെ​ന്ന്​ ഉ​ത്ത​ര​വി​ട്ട​തോ​ടെ​യാ​ണ്​ കേ​ര​ള​ത്തി​ല്‍…

Read More

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം സജീവമാകുന്നു. കഴിഞ്ഞ മണിക്കൂറുകളിലെല്ലാം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും ലക്ഷദ്വീപിലും ഒറ്റപ്പെട്ട ശക്തമായ മഴ ലഭിച്ചു. കക്കയം, ചെറുതാഴം എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ മഴ പെയ്തത്. അടുത്ത അഞ്ച് ദിവസവും സംസ്ഥാനത്ത് ഇടിയോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പിന്റെ ദിനാന്തരീക്ഷ റിപ്പോര്‍ട്ടില്‍ പറയുന്നു. ഓഗസ്റ്റ് എട്ട് വരെ ലക്ഷദ്വീപിലും മഴ ലഭിക്കും. ഓഗസ്റ്റ് 04, 06, 07, 08 തീയതികളില്‍ സംസ്ഥാനത്ത് തീവ്ര മഴ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട…

Read More

സംസ്ഥാനത്തെ പുതിയ കൊവിഡ് മാനദണ്ഡങ്ങൾ ഇന്ന് മുതൽ; നിബന്ധനകളിൽ മാറ്റം വേണമെന്ന് വ്യാപാരികൾ

സംസ്ഥാനത്ത് പുതിയ മാനദണ്ഡം അടിസ്ഥാനമാക്കിയുള്ള ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ഇന്ന് മുതൽ. കടകളിൽ എത്താൻ കൊവിഡ് ഇല്ലെന്ന രേഖ നിർബന്ധമാണ്. ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ വാക്‌സിൻ സ്വീകരിച്ച സർട്ടിഫിക്കറ്റോ കയ്യിൽ കരുതണം. അതേസമയം കടകളിലെത്തുന്ന ഉപഭോക്താക്കൾക്ക് വാക്‌സിനേഷൻ സർട്ടിഫിക്കോറ്റോ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ വേണമെന്ന നിർദേശം പൂർണമായും അംഗീകരിക്കാനാകില്ലെന്ന് വ്യാപാരികൾ പറയുന്നു. ഇതുൾപ്പെടെയുള്ള നിബന്ധനകളിൽ മാറ്റം വരുത്തണമെന്നും വ്യാപാരികൾ ആവശ്യപ്പെട്ടു വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സംസ്ഥാന കമ്മിറ്റി ഇന്ന് യോഗം ചേരുന്നുണ്ട്. മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിയും സംഘടന…

Read More

സ്ത്രീപക്ഷ കേരളം: കേരളത്തിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: ‘സ്ത്രീപക്ഷ കേരളം’ എന്ന ലക്ഷ്യം മുൻനിർത്തി കേരളം എടുത്ത നിലപാടുകളേയും പ്രവർത്തനങ്ങളേയും അഭിനന്ദിച്ച് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാന-ജില്ലാതലങ്ങളിൽ സ്ത്രീധന നിരോധന ഓഫീസർമാരെ നിയമിക്കുകയും സർക്കാർ ജീവനക്കാർക്കിടയിൽ സ്ത്രീധനത്തിനെതിരെ പ്രതിജ്ഞയെടുപ്പിക്കുകയും ചെയ്യുന്ന സമ്പ്രദായം നടപ്പിലാക്കുകയും ചെയ്തതിനെ ഗവർണ്ണർ പ്രശംസിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.  

Read More

24 മണിക്കൂറിനിടെ പരിശോധിച്ചത് 1.97 ലക്ഷം സാമ്പിളുകൾ; ടിപിആർ 11.37

സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 19,478 പേർ ഇന്ന് രോഗമുക്തി നേടി. തിരുവനന്തപുരം 1153, കൊല്ലം 1657, പത്തനംതിട്ട 418, ആലപ്പുഴ 721, കോട്ടയം 1045, ഇടുക്കി 305, എറണാകുളം 1544, തൃശൂർ 2651, പാലക്കാട് 1574, മലപ്പുറം 3589, കോഴിക്കോട് 2244, വയനാട് 534, കണ്ണൂർ 1449, കാസർഗോഡ് 594 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,76,048 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 32,77,788 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി. സംസ്ഥാനത്തെ…

Read More

കൊവിഡ് രണ്ടാം തരംഗത്തിൽ കേരളം അലസത കാണിച്ചു; കേന്ദ്രസംഘത്തിന്റെ റിപ്പോർട്ട്

കൊവിഡ് വ്യാപനം തടയുന്നതിൽ കേരളത്തിന് വീഴ്ച സംഭവിച്ചതായി കേന്ദ്രസംഘത്തിന്റെ വിലയിരുത്തൽ. കൊവിഡ് പരിശോധനകൾ കാര്യക്ഷമമല്ലെന്നും കേന്ദ്രസംഘത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. കേന്ദ്രം നിർദേശിച്ചത് പ്രകാരമുള്ള കണ്ടെയെൻമെന്റ് സോണുകളില്ല. ഗാർഹിക നിരീക്ഷണവും ചികിത്സയും ഫലപ്രദമല്ല. സമ്പർക്ക പട്ടിക തയ്യാറാക്കൽ കാര്യക്ഷമമല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. മിക്ക ജില്ലകളിലും വേണ്ടത്ര പരിശോധനാ സംവിധാനങ്ങളില്ല. രോഗം കണ്ടെത്തുന്നതിൽ സർക്കാർ മെല്ലെപ്പോക്ക് നയമാണ് സ്വീകരിക്കുന്നത്. കൊവിഡ് ഒന്നാം തരംഗത്തിൽ മികച്ച രീതിയിൽ പ്രവർത്തിച്ച സംവിധാനങ്ങൾ രണ്ടാം തരംഗത്തിൽ അലസത കാണിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

Read More