മൂന്ന് മാസത്തിന് ശേഷം കണ്ണൂരിലെത്താം; ഫസൽ വധക്കേസിൽ കാരായി സഹോദരൻമാർക്ക് ജാമ്യവ്യവസ്ഥയിൽ ഇളവ്

 

തലശ്ശേരി ഫസൽ വധക്കേസിൽ കാരായി രാജനും ചന്ദ്രശേഖരനും ജാമ്യവ്യവസ്ഥയിൽ ഹൈക്കോടതി ഇളവ് അനുവദിച്ചു. മൂന്ന് മാസത്തിന് ശേഷം ഇരുവർക്കും കണ്ണൂർ ജില്ലയിൽ പ്രവേശിക്കാം. അതുവരെ എറണാകുളം ജില്ല വിട്ടുപോകരുത്.

2006 ഒക്ടോബർ 22നാണ് എൻ ഡി എഫുകാരനായ ഫസൽ കൊല്ലപ്പെടുന്നത്. കേസിൽ സിപിഎം നേതാക്കളായ കാരായി രാജൻ, ചന്ദ്രശേഖരൻ അടക്കമുള്ള എട്ട് പേരെ പ്രതികളാക്കി സിബിഐ കുറ്റപത്രം സമർപ്പിച്ചിരുന്നു. എന്നാൽ ഫസൽ വധത്തിന് പിന്നിൽ ആർ എസ് എസാണെന്ന വെളിപ്പെടുത്തൽ പിന്നീട് വന്നിരുന്നു. എങ്കിലും ഇത് തെളിയിക്കപ്പെട്ടിട്ടില്ല.