ഒന്നര മാസത്തിന് ശേഷം സംസ്ഥാനത്ത് ആരാധനാലയങ്ങൾ തുറന്നു

 

ഒന്നര മാസത്തിന് ശേഷം സംസ്ഥാനത്ത് ആരാധനാലയങ്ങൾ തുറന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16 ശതമാനത്തിൽ താഴെയുള്ള പ്രദേശങ്ങളിലാണ് ആരാധനാലയങ്ങൾ തുറക്കാൻ അനുമതിയുള്ളത്. പരമാവധി 15 പേർക്ക് മാത്രമാണ് പ്രവേശനം

ഗുരുവായൂർ ക്ഷേത്രത്തിൽ വെർച്വൽ ക്യൂ വഴി ദിവസം 300 പേർക്ക് പ്രവേശനാനുമതിയുണ്ട്. സംസ്ഥാനത്ത് ലോക്ക് ഡൗൺ ഒരാഴ്ച കൂടി നീട്ടിയിട്ടുണ്ട്. ടിപിആർ 16 ശതമാനത്തിൽ താഴെയുള്ള സ്ഥലങ്ങളിലെ സർക്കാർ ഓഫീസുകൾ 50 ശതമാനം ജീവനക്കാരോടെ പ്രവർത്തിക്കാം. ടിപിആർ 16-24 ശതമാനത്തിൽ ഇടയിലുള്ള സ്ഥലത്ത് 25 ശതമാനം ജീവനക്കാരോടെ പ്രവർത്തിക്കാം. സീരിയൽ ഷൂട്ടിംഗിനും ഇൻഡോർ ഷൂട്ടിംഗിനും നിയന്ത്രണങ്ങളോടെ അനുമതിയുണ്ട്.