താൻ പീഡിപ്പിച്ച ഇരയെ വിവാഹം ചെയ്യാൻ ജാമ്യം വേണം; റോബിനും സുപ്രീം കോടതിയിൽ

  കൊട്ടിയൂർ പീഡനക്കേസിൽ ശിക്ഷ അനുഭവിക്കുന്ന മുൻ വൈദികൻ റോബിൻ വടക്കുംചേരി സുപ്രീം കോടതിയെ സമീപിച്ചു. താൻ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം ചെയ്യാൻ ജാമ്യം നൽകണമെന്നാവശ്യപ്പെട്ടാണ് പീഡന കുറ്റവാളി സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത് കഴിഞ്ഞ ദിവസം കേസിലെ ഇരയും സുപ്രീം കോടതിയെ സമീപിച്ചിരുന്നു. റോബിൻ വടക്കുംചേരിയെ വിവാഹം ചെയ്യാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് പെൺകുട്ടിയും കോടതിയെ സമീപിച്ചത്. നാല് വയസ്സുള്ള കുട്ടിയെ സ്‌കൂളിൽ ചേർക്കുമ്പോൾ അച്ഛന്റെ പേര് രേഖപ്പെടുത്തുന്നതിന് വിവാഹം ആവശ്യമാണെന്നും പെൺകുട്ടി പറയുന്നു

Read More

തിരുവനന്തപുരത്ത് ജയിലിൽ നിന്നിറങ്ങിയ കാപ്പ കേസ് പ്രതി കൊല്ലപ്പെട്ട നിലയിൽ

  തിരുവനന്തപുരത്ത് ജയിലിൽ നിന്ന് പുറത്തിറങ്ങിയ കാപ്പ കേസ് പ്രതിയും ഗുണ്ടയുമായ നരുവാമൂട് സ്വദേശി അനിൽ കൊല്ലപ്പെട്ട നിലയിൽ. ഹോളോബ്രിക്‌സ് കമ്പനിക്കുള്ളിൽ വെട്ടിക്കൊലപ്പെടുത്തിയ നിലയിലാണ് ഇയാളുടെ മൃതദേഹം കണ്ടത് കഴിഞ്ഞാഴ്ചയാണ് ഇയാൾ ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. അന്ന് തന്നെ വീട്ടമ്മയുടെ മാല മോഷ്ടിച്ച കേസിൽ ഒളിവിലായിരുന്നു. ഒരു കൊലപാതക കേസിലും നാല് വധശ്രമക്കേസിലും കവർച്ചാ കേസുകളിലും പ്രതിയാണ് ഇയാൾ.

Read More

മദ്യവിൽപ്പനശാലകളുടെ എണ്ണം ആറിരട്ടിയാക്കി വർധിപ്പിക്കാൻ എക്‌സൈസ് കമ്മീഷണറുടെ ശുപാർശ

  സംസ്ഥാനത്തെ വിദേശ മദ്യവിൽപ്പനശാലകളുടെ എണ്ണം ആറിരട്ടിയാക്കി വർധിപ്പിക്കാൻ ശുപാർശ. മതിയായ സൗകര്യങ്ങളില്ലാത്ത 96 മദ്യവിൽപ്പന കേന്ദ്രങ്ങൾ മാറ്റി സ്ഥാപിക്കാനും സംസ്ഥാന എക്‌സൈസ് കമ്മീഷണർ ശുപാർശ നൽകിയിട്ടുണ്ട്. തിരക്കേറിയ വിൽപ്പന കേന്ദ്രങ്ങളിൽ കൗണ്ടറുകളുടെ എണ്ണം വർധിപ്പിച്ച് പ്രവർത്തന സമയം മുഴുവൻ തുറക്കണം. ഇതിന് തയ്യാറാകാത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും നികുതി വകുപ്പ് സെക്രട്ടറിക്ക് നൽകിയ ശുപാർശയിൽ പറയുന്നു ബീവറേജസ് കോർപറേഷന്റെ 270 മദ്യവിൽപ്പന ശാലകളും കൺസ്യൂമർഫെഡിന്റെ 39 വിൽപ്പനശാലകളുമാണ് സംസ്ഥാനത്തുള്ളത്. തമിഴ്‌നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ 17,000 പേർക്ക്…

Read More

മാനസയുടെ മൃതദേഹം കണ്ണൂരിലെത്തിച്ച് മടങ്ങിയ ആംബുലൻസ് അപകടത്തിൽപ്പെട്ടു

  കോതമംഗലത്ത് കൊല്ലപ്പെട്ട ഡെന്റൽ കോളേജ് വിദ്യാർഥിനി മാനസയുടെ മൃതദേഹം കണ്ണൂരിൽ എത്തിച്ച് തിരിച്ച് പോകുകയായിരുന്ന ആംബുലൻസ് അപകടത്തിൽപ്പെട്ടു. പുലർച്ചെ 2.50ന് മാഹിപ്പാലത്തിന് സമീപം പരിമടത്ത് വെച്ച് തലശ്ശേരി ഭാഗത്തേക്ക് വരികയായിരുന്ന ടാങ്കർ ലോറി ആംബുലൻസിൽ ഇടിക്കുകയായിരുന്നു. ആംബുലൻസിലുണ്ടായിരുന്ന രണ്ട് ഡ്രൈവർമാർക്ക് പരിക്കേറ്റു. എറണാകുളം പുന്നേക്കാട് സ്വദേശി എമിൽ മാത്യു, വട്ടം പാറ സ്വദേശി ബിട്ടു കുര്യൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും കണ്ണൂർ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണൂരിലെ എകെജി ആശുപത്രിയിലേക്കാണ് മാനസയുടെ മൃതദേഹം എത്തിച്ചത്. അവിടെ…

Read More

അഡ്മിൻ / റിപ്പോർട്ടർ അവസരം

മെട്രോ മലയാളം ദിനപത്രത്തിന്റെ ഓൺലൈൻ പോർട്ടലിൽ വാട്സാപ്പ് അഡ്മിൻ / റിപ്പോർട്ടർ അവസരം. നിങ്ങളുടെ നാട്ടിലെ വാർത്തകൾ നൽകുന്ന തോടൊപ്പം നല്ലരു വരുമാന മാർഗ്ഗവും പ്രതീക്ഷിക്കാം. അഡ്മിനാകാൻ താൽപര്യമുള്ളവർ മാത്രം താഴെ കാണുന്ന ലിങ്കിൽ കയറുക    

Read More

റേഷന്‍ കടകളിലെ ഗുണനിലവാരമില്ലാത്ത ഭക്ഷ്യവസ്തുക്കള്‍ നീക്കും; ഓണക്കിറ്റ് വിതരണത്തില്‍ ഗുണനിലവാരം ഉറപ്പാക്കുമെന്നും മന്ത്രി

തിരുവനന്തപുരം: ഉത്പന്നങ്ങളുടെ ഗുണനിലവാരവും അളവും കര്‍ശനമായി ഉറപ്പാക്കിയാകും ഓണം സ്‌പെഷ്യല്‍ കിറ്റ് വിതരണം ചെയ്യുകയെന്നു ഭക്ഷ്യസിവില്‍ സപ്ലൈസ് മന്ത്രി ജിആര്‍ അനില്‍. റേഷന്‍ കടകള്‍വഴി നല്‍കുന്ന മുഴുവന്‍ ഭക്ഷ്യവസ്തുക്കളുടേയും ഗുണനിവാരം ഉറപ്പാക്കാനുള്ള കര്‍ശന നടപടി വകുപ്പ് ആരംഭിച്ചതായും മന്ത്രി പറഞ്ഞു. ഓണം സ്‌പെഷ്യല്‍ ഭക്ഷ്യകിറ്റിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം തിരുവനന്തപുരം ഇടപ്പഴഞ്ഞിയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഗുണന്മേയുള്ള ഉത്പന്നങ്ങള്‍ ജനങ്ങള്‍ക്കു ലഭ്യമാക്കുക എന്നതാണു ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ ലക്ഷ്യം. വിലക്കുറവെന്നു കണ്ടു മോശപ്പെട്ട ഉത്പന്നം വിതരണത്തിനെത്തിക്കുക എന്നത് ഒരിക്കലും അംഗീകരിക്കില്ല. ഓണം…

Read More

ഇന്റർനെറ്റിൽ തെരഞ്ഞു; മാനസയെ കൊലപ്പെടുത്താൻ രഖിൽ തോക്ക് വാങ്ങിയത് ബീഹാറിൽ നിന്ന്

കോതമംഗലത്ത് ഡെന്റൽ വിദ്യാർഥിനിയെ വെടിവെച്ചു കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്ത രഖിൽ തോക്ക് വാങ്ങിയത് ബീഹാറിൽ നിന്നാണെന്ന് പോലീസ്. ജൂലൈ 12ന് സുഹൃത്തിനൊപ്പം എറണാകുളത്ത് നിന്ന് രഖിൽ ബീഹാറിലേക്ക് പോയതിന്റെ വിവരങ്ങൾ പോലീസിന് ലഭിച്ചു ഇന്റർനെറ്റിൽ നിന്നാണ് ബീഹാറിൽ തോക്ക് ലഭിക്കുമെന്ന് രഖിൽ മനസ്സിലാക്കിയത്. ബീഹാറിലെത്തിയ രഖിൽ എട്ട് ദിവസത്തോളം ഇവിടെ കറങ്ങി. പഴയ തോക്കാണ് ഇയാൾ ഇവിടെ നിന്ന് വാങ്ങിയത്. 7.62 എം എം പിസ്റ്റളിൽ നിന്നും ഏഴ് റൗണ്ട് വരെ നിറയൊഴിക്കാൻ സാധിക്കും മാനസക്ക്…

Read More

സ്‌കൂട്ടറിൽ നിന്ന് തെന്നിവീണത് ടാങ്കറിനടിയിലേക്ക്; കണ്ണൂരിൽ യുവതിക്ക് ദാരുണാന്ത്യം

  കണ്ണൂർ കാൾടെക്സ് ജംഗ്ഷനിൽ ടാങ്കർ ലോറിക്കടിയിൽപ്പെട്ട് യുവതി മരിച്ചു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയായ പ്രീതിയാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനം ജംഗ്ഷനിൽ വെച്ച് തെന്നി വീഴുകയായിരുന്നു. വണ്ടിയിൽ നിന്ന് തെറിച്ചു വീണ സ്ത്രീയുടെ മുകളിലൂടെ ടാങ്കർ ലോറി കയറിയിറങ്ങി. ഇരുചക്ര വാഹനത്തിൽ കൂടെയുണ്ടാരുന്ന ആളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More

ഒരു തുള്ളി പോലും പാഴാക്കാതെ: സംസ്ഥാനത്ത് ഇതുവരെ നൽകിയത് രണ്ട് കോടി ഡോസ് വാക്‌സിൻ

സംസ്ഥാനത്തെ കൊവിഡ് വാക്‌സിനേഷൻ രണ്ട് കോടിയും പിന്നിട്ടു. ഒന്നും രണ്ടും ഡോസ് ചേർത്ത് ആകെ 2,01,39,113 പേർക്ക് വാക്‌സിൻ നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് അറിയിച്ചു. 1,40,89,658 പേർക്ക് ഒന്നാം ഡോസും 60,49,455 പേർക്ക് രണ്ടാം ഡോസും നൽകി. ജനസംഖ്യാപ്രകാരം സംസ്ഥാനത്തെ 40.14 ശതമാനം പേർക്ക് ഒന്നാം ഡോസും 17.23 ശതമാനം പേർക്ക് രണ്ടാം ഡോസും വാക്‌സിൻ നൽകി. 18 വയസ്സിന് മുകളിലുള്ള 52 ശതമാനം പേർക്ക് ഒന്നാം ഡോസും 23 ശതമാനം പേർക്ക്…

Read More

സംസ്ഥാനത്ത് ഇന്ന് 20,624 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 20,624 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3474, തൃശൂര്‍ 2693, പാലക്കാട് 2209, കോഴിക്കോട് 2113, എറണാകുളം 2072, കൊല്ലം 1371, കണ്ണൂര്‍ 1243, ആലപ്പുഴ 1120, കോട്ടയം 1111, തിരുവനന്തപുരം 969, കാസര്‍ഗോഡ് 715, പത്തനംതിട്ട 629, വയനാട് 530, ഇടുക്കി 375 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,67,579 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.31 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍,…

Read More