Headlines

കേരളത്തില്‍ ഇന്ന് 7540 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 7540 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1151, തിരുവനന്തപുരം 1083, കോട്ടയം 812, കോഴിക്കോട് 806, തൃശൂര്‍ 802, വയനാട് 444, ഇടുക്കി 408, കൊല്ലം 401, പത്തനംതിട്ട 348, കണ്ണൂര്‍ 335, ആലപ്പുഴ 326, പാലക്കാട് 287, മലപ്പുറം 173, കാസര്‍ഗോഡ് 164 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 76,380 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 39 തദ്ദേശ…

Read More

ജോജുവിന്റെ കാർ തകർത്ത കേസ്: ടോണി ചമ്മണി അടക്കം നാല് പ്രതികൾക്ക് ജാമ്യം

നടൻ ജോജു ജോർജിന്റെ വാഹനം തകർത്ത കേസിൽ കൊച്ചി മുൻ മേയർ ടോണി ചമ്മണി അടക്കം നാല് പ്രതികൾക്ക് ജാമ്യം. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. 37,500 രൂപ വീതം ഓരോ പ്രതികളും കെട്ടിവെക്കണം. അമ്പതിനായിരം രൂപയുടെ രണ്ട് ആൾജാമ്യത്തിലുമാണ് ഇവർക്ക് ജാമ്യം അനുവദിച്ചത്. ടോണി ചമ്മണി, മനു ജേക്കബ്, ജോസ് മാളിയേക്കൽ, ജർജസ് എന്നിവർക്കാണ് ജാമ്യം. കോൺഗ്രസുകാർ തല്ലിപ്പൊളിച്ച ജോജുവിന്റെ കാറിന്റെ അറ്റകുറ്റപ്പണിക്കായി ആറര ലക്ഷം രൂപ ചെലവ് വരുമെന്നാണ്…

Read More

സിനിമാ ഷൂട്ടിംഗ് തടസപ്പെടുത്തിയുള്ള സമരം; ഫാസിസ്റ്റ് നടപടി വെച്ചുപൊറുപ്പിക്കില്ല: മുഖ്യമന്ത്രി പിണറായി വിജയൻ

  സിനിമാ ഷൂട്ടിംഗ് സെറ്റുകളിൽ കോൺഗ്രസ് നടത്തുന്ന സമരത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. ആവിഷ്കാര സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നു കയറ്റത്തെ നേരിടുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. എം മുകേഷ് എംഎൽഎയുടെ സബ്മിഷനിലാണ് മുഖ്യമന്ത്രിയുടെ മറുപടി. നിയമം കയ്യിലെടുക്കാന്‍ ആരെയും അനുവദിക്കില്ല. ഷൂട്ടിംഗ് സ്ഥലത്ത് അക്രമം നടത്തുകയും ക്രമസമാധാന പ്രശ്‌നം സൃഷ്ടിക്കുന്നതും ഫാസിസ്റ്റു മനോഭാവമാണ്. ഇത്തരം ക്രിമിനല്‍ നടപടി വെച്ചുപൊറുപ്പിക്കാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം പ്രശ്നങ്ങൾ നേരത്തെയും ഉണ്ടായിരുന്നു. എന്നാൽ കുറേക്കാലമായി അത്തരം സംഭവങ്ങള്‍ അന്യമാണ്. സ്വതന്ത്രമായി തൊഴിലെടുത്ത്…

Read More

മുല്ലപ്പെരിയാർ വിഷയത്തിൽ സിപിഎമ്മിന് വ്യക്തമായ കാഴ്ചപ്പാടുണ്ടെന്ന് കോടിയേരി

  മുല്ലപ്പെരിയാർ വിഷയത്തിൽ സിപിഎമ്മിന് വ്യക്തമായ കാഴ്ചപ്പാടുണ്ടെന്ന് കോടിയേരി ബാലകൃഷ്ണൻ. തമിഴ്‌നാടിന് വെള്ളം കേരളത്തിന് സുരക്ഷ എന്നതാണ് നിലപാട്. അതിന് വ്യത്യസ്തമായ നിലപാടുണ്ടെങ്കിൽ പരിശോധിക്കും. മുല്ലപ്പെരിയാർ വിഷയം ഇന്നലത്തെ എൽഡിഎഫ് യോഗത്തിൽ ചർച്ചയായില്ല. മരം മുറി ഉത്തരവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥ തലത്തിൽ വീഴ്ചയുണ്ടോയെന്ന് പരിശോധിക്കുമെന്നും കോടിയേരി പറഞ്ഞു.

Read More

മുല്ലപ്പെരിയാർ: സംയുക്ത പരിശോധന നടന്നില്ലെന്ന പ്രസ്താവന തിരുത്തി സർക്കാർ; ഒളിച്ചുകളിയെന്ന് പ്രതിപക്ഷം

  മുല്ലപ്പെരിയാറിൽ സംയുക്ത പരിശോധന നടത്തിയില്ലെന്ന് നേരത്തെ പറഞ്ഞ പ്രസ്താവന നിയമസഭയിൽ സർക്കാർ തിരുത്തി. ജലവിഭവ മന്ത്രിക്ക് വേണ്ടി വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടിയാണ് തിരുത്തൽ സഭയെ അറിയിച്ചത്. സഭയിൽ ഒന്ന് പറയുകയും എ കെ ജി സെന്ററിന് മുന്നിൽ മറ്റൊന്ന് പറയുകയും ചെയ്ത ആളാണ് വനംമന്ത്രിയെന്ന് വി ഡി സതീശൻ പറഞ്ഞു. സർക്കാർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ജൂൺ 11ന് കേരള-തമിഴ്‌നാട് ഉദ്യോഗസ്ഥർ സംയുക്ത പരിശോധന നടത്തി. അഡീഷണൽ ചീഫ് സെക്രട്ടറി പങ്കെടുത്ത യോഗമാണ് സംയുക്ത പരിശോധന…

Read More

കോഴിക്കോട് കൊളത്തറയിൽ വിവാഹ തലേദിവസം യുവതി കുളത്തിൽ മുങ്ങിമരിച്ച നിലയിൽ

  കോഴിക്കോട് കൊളത്തറയിൽ യുവതിയെ കുളത്തിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കണ്ണാട്ടിക്കുളത്ത് ഇന്ന് രാവിലെയാണ് സംഭവം. സുനിൽകുമാറിന്റെ മകൾ സ്വർഗയാണ് മരിച്ചത്. 21 വയസ്സായിരുന്നു അടുത്ത ദിവസം സ്വർഗയുടെ വിവാഹം നടക്കാനിരിക്കുകയായിരുന്നു. ആത്മഹത്യയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. നല്ലളം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read More

വയനാട്ടിൽ അറസ്റ്റിലായ മാവോയിസ്റ്റ് നേതാക്കളെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി

വയനാട്ടിൽ അറസ്റ്റിലായ മാവോയിസ്റ്റ് നേതാവ് ബി ജി കൃഷ്ണമൂർത്തിയെയും സാവിത്രയെയും അടുത്ത മാസം ഒമ്പത് വരെ റിമാൻഡ് ചെയ്തു. ഇരുവരെയും വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. ചൊവ്വാഴ്ചയാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. പശ്ചിമഘട്ട സോണൽ കമ്മിറ്റി സെക്രട്ടറിയും കേന്ദ്ര കമ്മിറ്റി അംഗവുമാണ് ബി ജി കൃഷ്ണമൂർത്തി. കർണാടക അതിർത്തിയോട് ചേർന്ന പ്രദേശത്ത് വെച്ചാണ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് ഇവരെ അറസ്റ്റ് ചെയ്തത്. കേരളത്തിലെ മാവോയിസ്റ്റ് സംഘത്തലവനായാണ് ബി ജി കൃഷ്ണമൂർത്തി അറിയപ്പെടുന്നത്.

Read More

കുളത്തൂപ്പുഴയിൽ ഒമ്പത് വയസ്സുകാരന് പിതാവിന്റെ ക്രൂര മർദനം; പരാതി നൽകിയത് നാട്ടുകാർ

കൊല്ലം കുളത്തൂപ്പുഴയിൽ ഒമ്പത് വയസ്സുകാരന് പിതാവിന്റെ ക്രൂര മർദനം. വലിയ മരക്കഷ്ണങ്ങളടക്കം ഉപയോഗിച്ച് കുട്ടിയെ മർദിക്കുന്നത് പതിവായതോടെ നാട്ടുകാരാണ് പോലീസിൽ പരാതി നൽകിയത്. കുട്ടിയുടെ ശരീരമാസകലം തല്ലു കൊണ്ട് മുറിച്ച പാടുകളാണ് മരക്കഷ്ണങ്ങളും ഗ്യാസ് സിലിണ്ടറിലെ ട്യൂബും എല്ലാം ഉപയോഗിച്ചാണ് പിതാവ് ബൈജു തന്നെ മർദിക്കുന്നതെന്ന് കുട്ടി പറയുന്നു. നിലത്തിട്ട് വലിച്ചിഴക്കുന്നതും പതിവാണ്. കുട്ടിയുടെ കരച്ചിൽ പതിവായതോടെയാണ് നാട്ടുകാർ പരാതി നൽകിയത്. ഇയാൾ ലഹരിക്കടിമയാണ്.

Read More

അടിവസ്ത്രത്തിനുള്ളിൽ 99 ലക്ഷം രൂപയുടെ സ്വർണമിശ്രിതം; കരിപ്പൂരിൽ മലയാളി എയർ ഹോസ്റ്റസ് പിടിയിൽ

വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ച മലയാളി എയർ ഹോസ്റ്റസ് കരിപ്പൂരിൽ പിടിയിൽ. രണ്ട് കിലോയിലധികം സ്വർണമാണ് ഇവർ കടത്താൻ ശ്രമിച്ചത്. മലപ്പുറം സ്വദേശി പി ഷഹാന(30)യാണ് പിടിയിലായത്. ഷാർജ-കോഴിക്കോട് എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ കാബിൻ ക്രൂവാണ് ഇവർ. അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിലാണ് 2.4 കിലോ സ്വർണമിശ്രിതം ഇവരിൽ നിന്ന് പിടികൂടിയത്. 99 ലക്ഷം രൂപ വിലവരുന്നതാണ് സ്വർണം

Read More

മോൻസണുമായി വഴിവിട്ട ബന്ധം: ഐ ജി ലക്ഷ്മണയെ സസ്‌പെൻഡ് ചെയ്തു

വ്യാജ പുരാവസ്തുക്കൾ കൊണ്ട് തട്ടിപ്പുനടത്തിയ മോൻസൺ മാവുങ്കാലുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ ഐ ജി ലക്ഷ്മണയെ സസ്‌പെൻഡ് ചെയ്തു. പോലീസ് സേനക്ക് അപമാനകരമായ പെരുമാറ്റമുണ്ടായതെന്നതിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെൻഷൻ. ചൊവ്വാഴ്ച രാത്രിയാണ് സസ്‌പെൻഷൻ ഓർഡറിൽ മുഖ്യമന്ത്രി ഒപ്പിട്ടത് മോൻസണെതിരായ കേസുകൾ ഒതുക്കാൻ ലക്ഷ്മൺ ഇടപെട്ടിരുന്നു. ലക്ഷ്മണിന്റെ സഹായം ലഭിച്ചതായി മോൻസൺ തന്നെ അവകാശപ്പെടുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഔദ്യോഗിക വാഹനത്തിൽ ഐ ജി ലക്ഷ്മണ പലതവണ മോൻസന്റെ വസതിയിൽ എത്തിയിട്ടുണ്ട്. പുരാവസ്തു ഇടപാടിൽ ഇടനിലക്കാരനായും ഐ ജി നിന്നിട്ടുണ്ട്. ലക്ഷ്മണയും…

Read More