Headlines

‘അയ്യപ്പ സംഗമത്തിന് എതിരായി ബിജെപി ഒന്നും പറഞ്ഞിട്ടില്ല, വിശ്വാസത്തെ എതിർക്കുന്ന നേതാക്കൻമാരെ ഗസ്റ്റ് ആയി ക്ഷണിക്കുന്നതിനെയാണ് എതിർത്തത്’: രാജീവ് ചന്ദ്രശേഖർ

ബിജെപി ആഗോള അയ്യപ്പ സംഗമത്തിന് എതിരായി പറഞ്ഞില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. വിശ്വാസത്തെ എതിർക്കുന്ന നേതാക്കൻമാരെ ഗസ്റ്റ് ആയി ക്ഷണിക്കുന്നതിനെ ആണ് എതിർക്കുന്നത്. മുഖ്യമന്ത്രിയുടെ ഉറ്റ സുഹൃത്ത് സ്റ്റാലിൻ വരുന്നില്ലലോ. ഇലക്ഷന് മുന്നോടിയായുള്ള നാടകമാണ് നടക്കുന്നത്. ജനങ്ങൾക്ക് എല്ലാം കൃത്യമായി മനസ്സിലാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ എല്ലാ ജനങ്ങൾക്കും ബിജെപി ഹെല്പ് ഡെസ്ക് ഉപകാരം ആകും. എല്ലാ ജില്ലയിലും ഹെല്പ് ഡസ്ക് ആരംഭിച്ചു. പദ്ധതികൾ,അവകാശങ്ങൾ എന്നിവ ജനങ്ങളിലേക്ക് എത്താൻ പാർട്ടി സഹായിക്കും. എല്ലാ ബുധനാഴ്ചയും സംസ്‌ഥാന കമ്മിറ്റി ഓഫിസിൽ സാധാരണക്കാരുടെ പ്രശ്നങ്ങൾ കേൾക്കാൻ സംവിധാനം ഉണ്ടാകും. ഹെല്പ് ഡെസ്ക് ന്റെ ഇൻസ്പിറേഷൻ നരേന്ദ്ര മോദി ആണ്. കഠിന അധ്വാനം ആണ് മോദിയുടെ രാഷ്ട്രീയം, അത് ഞങ്ങളും മാതൃകയാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സുരേഷ് ഗോപി വിഷയം അദ്ദേഹത്തോട് ചോദിക്കണം. തൃശൂർ ജില്ലയിലും എം പി യുടെ ഓഫീസിലും ഹെല്പ് ഡെസ്ക് ഉണ്ട് അവിടെ പരാതി കൊടുക്കാം. 30 ജില്ലയിലും ഡിസ്ട്രിക്റ്റ് ഓഫിസിൽ പരാതി കൊടുക്കാൻ സംവിധാനം ഉണ്ട്, ഹെല്പ് ഡെസ്ക് കൊണ്ട് അതാണ് ഉദ്ദേശിക്കുന്നത്. സുരേഷ് ഗോപി എന്തിന് എങ്ങനെ ചെയ്തു എന്നുള്ളത് അദ്ദേഹത്തോട് ചോദിക്കണമെന്നും രാജീവ് ചന്ദ്രശേഖർ മറുപടി നൽകി.