ഇടുക്കി ചിത്തിരപുരത്ത് മൺതിട്ട ഇടിഞ്ഞുവീണു; രണ്ടു തൊഴിലാളികൾക്ക് ദാരുണാന്ത്യം

ഇടുക്കി ആനച്ചാൽ ചിത്തിരപുരത്ത് മൺതിട്ട ഇടിഞ്ഞുവീണ് രണ്ടു തൊഴിലാളികൾക്ക് ദാരുണാന്ത്യം.ആനച്ചാൽ സ്വദേശി രാജീവ്, പള്ളിവാസൽ സ്വദേശിയായ മറ്റൊരു തൊഴിലാളിയുമാണ് മരിച്ചത്.

റിസോർട്ടിന്റെ സംരക്ഷണഭിത്തി നിർമ്മിക്കാൻ മണ്ണെടുക്കുന്നതിനിടെ മൺകൂന ഇടിഞ്ഞ് വീണാണ് അപകടമുണ്ടായത്. അടിമാലി മൂന്നാർ ഫയർഫോഴ്സ് യൂണിറ്റുകൾ സംഭവസ്ഥലത്തെത്തിയാണ് ഇവരെ പുറത്തെടുത്തത്.