Headlines

ബാലുശ്ശേരിയിൽ ഭിന്നശേഷിക്കാരിയെയും ഏഴ് വയസ്സുകാരിയെയും പീഡിപ്പിച്ച പ്രതി പിടിയിൽ

കോഴിക്കോട് ബാലുശ്ശേരിയിൽ ഭിന്നശേഷിക്കാരിയെയും ഏഴ് വയസ്സുകാരിയെയും പീഡനത്തിന് ഇരയാക്കിയ പ്രതി പിടിയിൽ. ബാലുശ്ശേരി സ്വദേശി എളാങ്ങൾ മുഹമ്മദാണ് അറസ്റ്റിലയാത്. മറ്റാരുമില്ലാത്ത സമയത്ത് പ്രതി വീട്ടിലെത്തി ഇവരെ ബലാത്സംഗം ചെയ്യുകയായിരുന്നു സംഭവത്തിന് ശേഷം ഇയാൾ സ്‌കൂട്ടറിൽ രക്ഷപ്പെട്ടിരുന്നു. പ്രതിയെ കണ്ടെത്തുന്നതിനായി പോലീസ് ലൂക്ക് ഔട്ട് നോട്ടീസും പുറത്തിറക്കിയിരുന്നു. പീഡനത്തിനിരയായ ഭിന്നശേഷിക്കാരിയും ഏഴ് വയസ്സുകാരിയും കഴിഞ്ഞ ദിവസം താമരശ്ശേരി മജിസ്‌ട്രേറ്റിന് മുന്നിൽ രഹസ്യ മൊഴി നൽകി

Read More

നിലമ്പൂർ തേക്ക് മ്യൂസിയം വീണ്ടും തുറന്ന് പ്രവർത്തനമാരംഭിച്ചു

  നിലമ്പൂർ തേക്ക് മ്യൂസിയം ഇന്നലെ മുതൽ വീണ്ടും തുറന്ന് പ്രവർത്തനമാരംഭിച്ചു. കോവിഡ് നിയന്ത്രണങ്ങളിൽ സംസ്ഥാന സർക്കാർ ഇളവ് പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ഓഗസ്റ്റ് 19ന് തേക്ക് മ്യൂസിയം തുറന്നിരുന്നുവെങ്കിലും കനത്ത മഴയെ തുടർന്ന് ജില്ലാ ദുരന്ത നിവാരണ സമിതി ചെയർമാൻ കൂടിയായ മലപ്പുറം ജില്ലാ കലക്ടറുടെ നിർദ്ദേശത്തെ തുടർന്ന് വീണ്ടും അടച്ചിരുന്നു. മഴക്ക് ശമനം വന്നതോടെ ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ വീണ്ടും തുറക്കാൻ അനുമതി ലഭിച്ചതോടെയാണ് ഇന്നലെ മുതൽ തേക്ക് മ്യൂസിയം തുറന്ന് പ്രവർത്തനം…

Read More

കണ്ണൂർ-യശ്വന്ത്പൂർ എക്‌സ്പ്രസ് തമിഴ്‌നാട്ടിൽ പാളം തെറ്റി; ആളപായമില്ല

കണ്ണൂർ-യശ്വന്ത്പൂർ എക്‌സ്പ്രസ് പാളം തെറ്റി. തമിഴ്‌നാട്ടിലെ ധർമപുരിക്ക് സമീപത്ത് വെച്ചാണ് അപകടം. ആർക്കും പരുക്കില്ല. മൂന്ന് ബോഗികളാണ് പാളത്തിൽ നിന്ന് വേർപെട്ടത്. രണ്ട് എ സി കോച്ചുകളും ഒരു സ്ലീപ്പർ കോച്ചുമാണ് പാളം തെറ്റിയത്. ട്രാക്കിലേക്ക് ഇടിഞ്ഞുവീണ പാറകളിൽ തട്ടിയാണ് അപകടം. ട്രെയിന്റെ വേഗത കുറവായതിനാലാണ് വലിയ അപകടത്തിൽ നിന്നും രക്ഷിച്ചത്.

Read More

കൊട്ടാരക്കരയിൽ ഒരു വീട്ടിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ദുരൂഹതയില്ലെന്ന് അന്വേഷണ സംഘം

കൊട്ടാരക്കരയിൽ ഒരു വീട്ടിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയില്ലെന്ന് അന്വേഷണ സംഘത്തിന്റെ സ്ഥിരീകരണം. കൂട്ടക്കൊലക്ക് മുൻപ് ഗൃഹനാഥൻ രാജേന്ദ്രനും ഭാര്യ അനിതയും തമ്മിൽ പിടിവലി നടന്നു. കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവുകളാണ് മക്കളായ ആദിത്യരാജിന്റെയും അമൃതയുടെയും മരണ കാരണം. കൊട്ടാരക്കര നീലേശ്വരത്ത് നടന്ന കൂട്ടക്കൊലയിലും ഗൃഹനാഥനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയതിലും അന്വേഷണം അന്തിമ ഘട്ടത്തിൽ. വീട് നിർമ്മാണവുമായി ബന്ധപ്പെട്ട സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നു. ഇത് കുടുംബാന്തരീക്ഷം അസ്വസ്ഥമാക്കി. ഇതാണ് കൊലപാതകത്തിൽ കലാശിച്ചത് എന്നാണ്…

Read More

ഫാഷൻ ഗോൾഡ് തട്ടിപ്പ്: നിക്ഷേപകർ അനിശ്ചിത കാല സമരത്തിനൊരുങ്ങുന്നു

ഫാഷൻ ഗോൾഡ് തട്ടിപ്പില്‍ നിക്ഷേപകർ അനിശ്ചിത കാല സമരത്തിനൊരുങ്ങുന്നു. തട്ടിപ്പ് കേസിൽ മുഴുവൻ ഡയറക്ടർമാരെയും പ്രതിചേർക്കണമെന്നും അന്വേഷണം സിബിഐയ്ക്ക് കൈമാറണമെന്നും ആവശ്യപ്പെട്ടാണ് സമരം. ഫാഷൻ ഗോൾഡ് സ്ഥാപനങ്ങളുടെ പേരിൽ കോടികൾ പിരിച്ചെടുത്ത മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യുക, ഫാഷൻ ഗോൾഡ് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് നടന്ന മുഴുവൻ ബിനാമി ഇടപാടുകളും കണ്ടെത്തുക, നിക്ഷേപകരുടെ പണം തിരിച്ച് നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. കമ്പനിയുടെ ഡയറക്ടർമാരെയും സ്റ്റാഫിനെയും പ്രതിപ്പട്ടികയിൽപ്പെടുത്തി ചോദ്യംചെയ്യണം. ജ്വല്ലറിയുടെ മേധാവിമാർ ആയിരുന്നവരുടെ സ്വദേശത്തും വിദേശത്തുമുള്ള ബിനാമി…

Read More

പഞ്ചാബിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സുഖ്പാല്‍ സിംഗ് ഖെയ്‌റയെ ഇ ഡി അറസ്റ്റ് ചെയ്തു

  ചണ്ഡീഗഢ്: പഞ്ചാബില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സുഖ്പാല്‍ സിംഗ് ഖെയ്‌റയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) അറസ്റ്റ് ചെയ്തു. കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് മുന്‍ പ്രതിപക്ഷ നേതാവ് കൂടിയായ ഖെയ്‌റയെ ഇ ഡി സംഘം അറസ്റ്റ് ചെയ്തത്. കേന്ദ്രം പാസ്സാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നിരന്തരം ശബ്ദമുയര്‍ത്തിയതിനാണ് കേന്ദ്ര ഏജന്‍സികളുടെ നോട്ടപ്പുള്ളിയായതെന്ന് അദ്ദേഹം പറഞ്ഞു.

Read More

സംസ്ഥാനത്ത് പച്ചക്കറിക്ക് പൊള്ളും വില

  സംസ്ഥാനത്ത് പച്ചക്കറിക്ക് വൻ വിലക്കയറ്റം. തമിഴ്‌നാട്ടിൽ നിന്നുള്ള പച്ചക്കറി വരവ് കുറഞ്ഞതാണ് തീവിലയ്ക്ക് കാരണമെന്ന് വ്യാപാരികൾ. രണ്ടു ദിവസം മുൻപ് 40 രൂപയായിരുന്ന തക്കാളിക്ക് കിലോയ്ക്ക് വില 60 കടന്നു. മുരിങ്ങക്കയ്ക്ക് 90 രൂപയായി. ഉരുളക്കിഴങ്ങിന് 35 രൂപയും, പാവക്കയ്ക്ക് 45 രൂപയുമാണ് പുതിയ വില. തമിഴ്‌നാട്ടിൽ മഴ കാരണം വെള്ളപ്പൊക്കമായതും കേരളത്തിലേക്കുള്ള പച്ചക്കറി ഇറക്കുമതി കുറഞ്ഞതുമാണ് സംസ്ഥാനത്ത് പച്ചക്കറികളുടെ വിലക്കയറ്റത്തിന് കാരണം. വിപണിയിൽ പച്ചക്കറി ലഭ്യതയും സാരമായി കുറഞ്ഞിട്ടുണ്ട് . ഇത് വലിയരീതിയിലാണ് ഉപഭോക്താക്കളെയും…

Read More

മുല്ലപ്പെരിയാർ മരം മുറി: വിവാദ ഉത്തരവിറക്കിയ ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു

മുല്ലപ്പെരിയാർ ബേബി ഡാമിന് കീഴിലെ മരങ്ങൾ മുറിക്കാൻ തമിഴ്‌നാടിന് അനുമതി നൽകിക്കൊണ്ടുള്ള ഉത്തരവിറക്കിയ വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസിനെ സസ്‌പെൻഡ് ചെയ്തു. അന്വേഷണവിധേയമായിട്ടാണ് സസ്‌പെൻഷൻ. മരം മുറിക്കാൻ അനുമതി നൽകിയ ഉത്തരവും റദ്ദാക്കിയിട്ടുണ്ട് മന്ത്രിസഭാ യോഗത്തിന്റെ തീരുമാനപ്രകാരമാണ് വിവാദമായ മരംമുറി ഉത്തരവ് സർക്കാർ റദ്ദാക്കിയത്. ഉത്തരവ് റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ സ്വീകരിക്കാൻ വനം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിരുന്നു. 1968ലെ ഓൾ ഇന്ത്യ പെരുമാറ്റച്ചട്ടം അനുസരിച്ചുള്ള പെരുമാറ്റ ചട്ടലംഘനമാണ് ബെന്നിച്ചൻ തോമസിന്റെ നടപടിയെന്നും ഉത്തരവിൽ പറയുന്നുണ്ട്….

Read More

സംസ്ഥാനത്ത് ഇന്ന് 7224 പേർക്ക് കൊവിഡ്, 47 മരണം; 7638 പേർക്ക് രോഗമുക്തി

  കേരളത്തിൽ ഇന്ന് 7224 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1095, എറണാകുളം 922, തൃശൂർ 724, കോഴിക്കോട് 708, കൊല്ലം 694, കോട്ടയം 560, കണ്ണൂർ 471, പത്തനംതിട്ട 448, പാലക്കാട് 335, മലപ്പുറം 333, ഇടുക്കി 306, വയനാട് 254, ആലപ്പുഴ 250, കാസർഗോഡ് 124 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 73,015 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 39…

Read More

അച്ചന്‍ കോവിലില്‍ ഉരുള്‍ പൊട്ടി, ആളപായമില്ല

ആര്യങ്കാവ് വില്ലേജ് പരിധിയിൽ അച്ചൻകോവിൽ കോടമല ഭാഗത്ത് ഉരുൾപൊട്ടി റോഡ് ഗതാഗതം തടസ്സപ്പെട്ടു. ആളപായമില്ല. ജെസിബി ഉപയോഗിച്ച് മണ്ണും കല്ലുകളും നീക്കി ഗതാഗതം പുനസ്ഥാപിച്ചു. ഇന്നു രാവിലെ അഞ്ച് മണിയോട് കൂടിയുണ്ടായ ശക്തമായ മഴയിൽ കുളത്തൂപ്പുഴ വനത്തിനുള്ളിലാണ് ഉരുൾപൊട്ടിയത്. തുടര്‍ന്ന് അമ്പതേക്കർ കുഞ്ഞുമാൻ തോടിലൂടെ ശക്തമായ വെളളപ്പാച്ചിൽ ഉണ്ടാകുകയും തോടിന് സമീപം താമസിക്കുന്ന ഗണപതി വിലാസത്തില്‍ സരസ്സമ്മയുടെ വീട് പൂർണ്ണമായും വെള്ളത്തിൽ മുങ്ങി. ഈ കുടുംബത്തെ മാറ്റി താമസിപ്പിച്ചു. നടരാജൻ, ചെല്ലപ്പൻ, പാപ്പാൻ എന്നിവരുടെ വീട്ടിലും വെള്ളം…

Read More