ഇടുക്കിയിൽ വീട്ടമ്മയെ കയറി പിടിച്ച കേസിൽ എസ് ഐ അറസ്റ്റിൽ
ഇടുക്കി കരിങ്കുന്നത്ത് വീട്ടമ്മയെ കയറിപ്പിടിച്ച എസ് ഐ അറസ്റ്റിൽ. സ്‌പെഷ്യൽ ബ്രാഞ്ച് എസ് ഐ ബജിത് ലാലാണ് അറസ്റ്റിലായത്. ഇയാൾ താമസിക്കുന്ന അപ്പാർട്ട്‌മെന്റിന് സമീപത്ത് താമസിക്കുന്ന വീട്ടമ്മക്ക് നേരെയായിരുന്നു അതിക്രമം ഇന്നലെ വൈകുന്നേരമാണ് സംഭവം. വീട്ടമ്മ ഉടനെ കരിങ്കുന്നം പോലീസ് സ്‌റ്റേഷനിൽ പരാതി നൽകി. ഇതേ തുടർന്നാണ് ബജിത് ലാലിനെ അറസ്റ്റ് ചെയ്തത്.