Headlines

സംസ്ഥാനത്ത് ഇന്ന് 6674 പേർക്ക് കൊവിഡ്, 59 മരണം; 7022 പേർക്ക് രോഗമുക്തി

  കേരളത്തിൽ ഇന്ന് 6674 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1088, തിരുവനന്തപുരം 967, തൃശൂർ 727, കോഴിക്കോട് 620, കൊല്ലം 599, കോട്ടയം 477, കണ്ണൂർ 397, ഇടുക്കി 357, പത്തനംതിട്ട 346, പാലക്കാട് 260, വയനാട് 247, ആലപ്പുഴ 233, കാസർഗോഡ് 178, മലപ്പുറം 178 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 65,147 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 39…

Read More

ശമനമില്ലാതെ മഴ: ഇടുക്കി ഡാം നാളെ വീണ്ടും തുറന്നേക്കും, പെരിയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം​​​​​​​

  വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കി ഡാം വീണ്ടും തുറന്നേക്കും. ഡാമിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി ശനിയാഴ്ച വൈകുന്നേരം നാല് മണിക്ക് ശേഷമോ ഞായറാഴ്ച രാവിലെ മുതലോ ചെറുതോണി ഡാമിന്റെ ഷട്ടറുകൾ തുറക്കും. 100 ക്യൂമക്‌സ് വരെ നിയന്ത്രിത അളവിൽ ജലം പുറത്തേക്ക് ഒഴുക്കിവിടും. ഡാമിന് താഴെയുള്ളവരും പെരിയാറിന്റെ ഇരു കരകളിലും താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ കലക്ടർ അറിയിച്ചു. ഡാമിൽ നേരത്തെ ഓറഞ്ച് അലർട്ട് കൊടുത്തിരുന്നു. നിലവിൽ 2398.28 അടിയാണ് ജലനിരപ്പ്. വിവിധ…

Read More

സൗകര്യപ്രദവും മാന്യവുമായ ഏത് വസ്ത്രം ധരിച്ചും അധ്യാപകർക്ക് ജോലി ചെയ്യാമെന്ന് സർക്കാർ

  അധ്യാപകരുടെ വസ്ത്രധാരണം സംബന്ധിച്ച ഉത്തരവിൽ വ്യക്തത വരുത്തി ഉന്നത വിദ്യാഭ്യാസ വകുപ്പ്. തൊഴിൽ ചെയ്യാൻ സൗകര്യപ്രദമായതും മാന്യമായതുമായ ഏത് വസ്ത്രം ധരിച്ചും അധ്യാപകർക്ക് സ്ഥാപനങ്ങളിൽ പ്രവർത്തിക്കാം. സംസ്ഥാനത്തെ ചില ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അധ്യാപകരുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട് ചില നിർബന്ധങ്ങളും നിബന്ധനകളും അടിച്ചേൽപ്പിക്കുന്നതായി സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടതായും ഉത്തരവിൽ പറയുന്നു അധ്യാപികമാർ സാരി ധരിച്ച് മാത്രമേ ജോലി ചെയ്യാവൂ എന്നൊരു നിയമവും നിലവിലില്ല. ഈ കാര്യങ്ങൾ ഇതിന് മുമ്പും ആവർത്തിച്ച് വ്യക്തമാക്കിയതാണെന്നിരിക്കെ കാലാനുസൃതമല്ലാത്ത പിടിവാശികൾ ചില സ്ഥാപന…

Read More

കെഎസ്ആര്‍ടിസിക്കു പുതിയ 100 ബസുകള്‍ കൂടി; ഗതാഗത മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: കെഎസ്സ്ആര്‍ടിസിക്കു 100 പുതിയ ബസ്സുകള്‍ കൂടി. ഡിസംബറില്‍ പുതിയ ബസുകള്‍ ലഭിക്കുന്നതോടെ 8 വോള്‍വോ എസി സ്‌ളീപ്പര്‍ ബസും 20 എസി ബസും ഉള്‍പ്പെടെ 100 ബസുകളാണ് കെഎസ്ആര്‍ടിസി സ്വന്തമാക്കാന്‍ പോകുന്നത്. പരിസ്ഥിതി സൗഹൃദ ഇന്ധനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് 310 സിഎന്‍ജി ബസുകളും 50 ഇലക്ട്രിക്ക് ബസുകളും വാങ്ങുന്നത്. ഡീസല്‍ എന്‍ജിനുകളില്‍ നിന്നു സിഎന്‍ജിയിലേക്കു മാറ്റുന്ന നടപടികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. കെഎസ്ആര്‍ടിസിക്കു സ്ഥിരമായി നഷ്ടം വരുന്ന ബസ് റൂട്ടുകളില്‍ തുടര്‍ച്ചയായി സര്‍വീസ് നടത്താന്‍ കഴിയില്ലെന്നും…

Read More

ജോജുവിന്റെ കാർ തകർത്ത കേസ്: രണ്ട് യൂത്ത് കോൺഗ്രസുകാർക്ക് കൂടി ജാമ്യം

നടൻ ജോജുവിന്റെ കാർ തകർത്ത കേസിൽ രണ്ട് പ്രതികൾക്കു കൂടി ജാമ്യം. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി വൈ ഷാജഹാൻ, മണ്ഡലം പ്രസിഡന്റ് അരുൺ വർഗീസ് എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. 50,000 രൂപയുടെ രണ്ട് ആൾ ജാമ്യത്തിലാണ് ജാമ്യം. ഇതിന് പുറമെ ഓരോരുത്തരും 37,500 രൂപ കെട്ടിവെയ്ക്കണമെന്നും കോടതി നിർദേശിച്ചു.  നവംബർ 9 നാണ് ഇവർ മരട് സ്റ്റേഷനിൽ എത്തി കീഴടങ്ങിയത്. അതേസമയം, രണ്ടാം…

Read More

ലഹരി ഉപയോഗിക്കുന്നവരെ ഇരകളായി പരിഗണിക്കും; തടവും പിഴ ശിക്ഷയും ഒഴിവാക്കാൻ നിയമഭേദഗതി

രാജ്യത്ത് ലഹരി വസ്തുക്കളുടെ ഉപയോഗം കുറ്റകരമാക്കുന്നത് കേന്ദ്രസർക്കാർ ഒഴിവാക്കുന്നു. ലഹരി ഉപയോഗിക്കുന്നവരെ ഇരകളായി പരിഗണിക്കാനും പിഴയും തടവുശിക്ഷയും ഒഴിവാക്കാനുമാണ് തീരുമാനം. ഇതിനായി നാർകോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്ട് നിയമം ഭേദഗതി ചെയ്യും. അതേസമയം ലഹരിക്കടത്ത് ക്രിമിനൽ കുറ്റമായി തുടരും ചെറിയ തോതിൽ മയക്കുമരുന്ന് അടക്കമുള്ള ലഹരി പദാർഥങ്ങൾ ഉപയോഗിക്കുന്നത് കുറ്റകരമല്ലാതാകും. ഇതുമായി ബന്ധപ്പെട്ട് സാമൂഹിക ക്ഷേമ മന്ത്രാലയം ആഭ്യന്തര മന്ത്രാലയം തുടങ്ങിയ മന്ത്രാലയങ്ങൾ സമവായത്തിലെത്തിയിട്ടുണ്ട്. നിയമത്തിന്റെ 27ാം വകുപ്പിൽ ഭേദഗതി കൊണ്ടുവരാനാണ് നീക്കം ഈ…

Read More

ബാലുശ്ശേരിയിൽ ഭിന്നശേഷിക്കാരിയെയും ഏഴ് വയസ്സുകാരിയെയും പീഡിപ്പിച്ച പ്രതി പിടിയിൽ

കോഴിക്കോട് ബാലുശ്ശേരിയിൽ ഭിന്നശേഷിക്കാരിയെയും ഏഴ് വയസ്സുകാരിയെയും പീഡനത്തിന് ഇരയാക്കിയ പ്രതി പിടിയിൽ. ബാലുശ്ശേരി സ്വദേശി എളാങ്ങൾ മുഹമ്മദാണ് അറസ്റ്റിലയാത്. മറ്റാരുമില്ലാത്ത സമയത്ത് പ്രതി വീട്ടിലെത്തി ഇവരെ ബലാത്സംഗം ചെയ്യുകയായിരുന്നു സംഭവത്തിന് ശേഷം ഇയാൾ സ്‌കൂട്ടറിൽ രക്ഷപ്പെട്ടിരുന്നു. പ്രതിയെ കണ്ടെത്തുന്നതിനായി പോലീസ് ലൂക്ക് ഔട്ട് നോട്ടീസും പുറത്തിറക്കിയിരുന്നു. പീഡനത്തിനിരയായ ഭിന്നശേഷിക്കാരിയും ഏഴ് വയസ്സുകാരിയും കഴിഞ്ഞ ദിവസം താമരശ്ശേരി മജിസ്‌ട്രേറ്റിന് മുന്നിൽ രഹസ്യ മൊഴി നൽകി

Read More

നിലമ്പൂർ തേക്ക് മ്യൂസിയം വീണ്ടും തുറന്ന് പ്രവർത്തനമാരംഭിച്ചു

  നിലമ്പൂർ തേക്ക് മ്യൂസിയം ഇന്നലെ മുതൽ വീണ്ടും തുറന്ന് പ്രവർത്തനമാരംഭിച്ചു. കോവിഡ് നിയന്ത്രണങ്ങളിൽ സംസ്ഥാന സർക്കാർ ഇളവ് പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ഓഗസ്റ്റ് 19ന് തേക്ക് മ്യൂസിയം തുറന്നിരുന്നുവെങ്കിലും കനത്ത മഴയെ തുടർന്ന് ജില്ലാ ദുരന്ത നിവാരണ സമിതി ചെയർമാൻ കൂടിയായ മലപ്പുറം ജില്ലാ കലക്ടറുടെ നിർദ്ദേശത്തെ തുടർന്ന് വീണ്ടും അടച്ചിരുന്നു. മഴക്ക് ശമനം വന്നതോടെ ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ വീണ്ടും തുറക്കാൻ അനുമതി ലഭിച്ചതോടെയാണ് ഇന്നലെ മുതൽ തേക്ക് മ്യൂസിയം തുറന്ന് പ്രവർത്തനം…

Read More

കണ്ണൂർ-യശ്വന്ത്പൂർ എക്‌സ്പ്രസ് തമിഴ്‌നാട്ടിൽ പാളം തെറ്റി; ആളപായമില്ല

കണ്ണൂർ-യശ്വന്ത്പൂർ എക്‌സ്പ്രസ് പാളം തെറ്റി. തമിഴ്‌നാട്ടിലെ ധർമപുരിക്ക് സമീപത്ത് വെച്ചാണ് അപകടം. ആർക്കും പരുക്കില്ല. മൂന്ന് ബോഗികളാണ് പാളത്തിൽ നിന്ന് വേർപെട്ടത്. രണ്ട് എ സി കോച്ചുകളും ഒരു സ്ലീപ്പർ കോച്ചുമാണ് പാളം തെറ്റിയത്. ട്രാക്കിലേക്ക് ഇടിഞ്ഞുവീണ പാറകളിൽ തട്ടിയാണ് അപകടം. ട്രെയിന്റെ വേഗത കുറവായതിനാലാണ് വലിയ അപകടത്തിൽ നിന്നും രക്ഷിച്ചത്.

Read More

കൊട്ടാരക്കരയിൽ ഒരു വീട്ടിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ദുരൂഹതയില്ലെന്ന് അന്വേഷണ സംഘം

കൊട്ടാരക്കരയിൽ ഒരു വീട്ടിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയില്ലെന്ന് അന്വേഷണ സംഘത്തിന്റെ സ്ഥിരീകരണം. കൂട്ടക്കൊലക്ക് മുൻപ് ഗൃഹനാഥൻ രാജേന്ദ്രനും ഭാര്യ അനിതയും തമ്മിൽ പിടിവലി നടന്നു. കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവുകളാണ് മക്കളായ ആദിത്യരാജിന്റെയും അമൃതയുടെയും മരണ കാരണം. കൊട്ടാരക്കര നീലേശ്വരത്ത് നടന്ന കൂട്ടക്കൊലയിലും ഗൃഹനാഥനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയതിലും അന്വേഷണം അന്തിമ ഘട്ടത്തിൽ. വീട് നിർമ്മാണവുമായി ബന്ധപ്പെട്ട സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നു. ഇത് കുടുംബാന്തരീക്ഷം അസ്വസ്ഥമാക്കി. ഇതാണ് കൊലപാതകത്തിൽ കലാശിച്ചത് എന്നാണ്…

Read More