Headlines

ഫാഷൻ ഗോൾഡ് തട്ടിപ്പ്: നിക്ഷേപകർ അനിശ്ചിത കാല സമരത്തിനൊരുങ്ങുന്നു

ഫാഷൻ ഗോൾഡ് തട്ടിപ്പില്‍ നിക്ഷേപകർ അനിശ്ചിത കാല സമരത്തിനൊരുങ്ങുന്നു. തട്ടിപ്പ് കേസിൽ മുഴുവൻ ഡയറക്ടർമാരെയും പ്രതിചേർക്കണമെന്നും അന്വേഷണം സിബിഐയ്ക്ക് കൈമാറണമെന്നും ആവശ്യപ്പെട്ടാണ് സമരം. ഫാഷൻ ഗോൾഡ് സ്ഥാപനങ്ങളുടെ പേരിൽ കോടികൾ പിരിച്ചെടുത്ത മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യുക, ഫാഷൻ ഗോൾഡ് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് നടന്ന മുഴുവൻ ബിനാമി ഇടപാടുകളും കണ്ടെത്തുക, നിക്ഷേപകരുടെ പണം തിരിച്ച് നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. കമ്പനിയുടെ ഡയറക്ടർമാരെയും സ്റ്റാഫിനെയും പ്രതിപ്പട്ടികയിൽപ്പെടുത്തി ചോദ്യംചെയ്യണം. ജ്വല്ലറിയുടെ മേധാവിമാർ ആയിരുന്നവരുടെ സ്വദേശത്തും വിദേശത്തുമുള്ള ബിനാമി…

Read More

പഞ്ചാബിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സുഖ്പാല്‍ സിംഗ് ഖെയ്‌റയെ ഇ ഡി അറസ്റ്റ് ചെയ്തു

  ചണ്ഡീഗഢ്: പഞ്ചാബില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സുഖ്പാല്‍ സിംഗ് ഖെയ്‌റയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) അറസ്റ്റ് ചെയ്തു. കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് മുന്‍ പ്രതിപക്ഷ നേതാവ് കൂടിയായ ഖെയ്‌റയെ ഇ ഡി സംഘം അറസ്റ്റ് ചെയ്തത്. കേന്ദ്രം പാസ്സാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നിരന്തരം ശബ്ദമുയര്‍ത്തിയതിനാണ് കേന്ദ്ര ഏജന്‍സികളുടെ നോട്ടപ്പുള്ളിയായതെന്ന് അദ്ദേഹം പറഞ്ഞു.

Read More

സംസ്ഥാനത്ത് പച്ചക്കറിക്ക് പൊള്ളും വില

  സംസ്ഥാനത്ത് പച്ചക്കറിക്ക് വൻ വിലക്കയറ്റം. തമിഴ്‌നാട്ടിൽ നിന്നുള്ള പച്ചക്കറി വരവ് കുറഞ്ഞതാണ് തീവിലയ്ക്ക് കാരണമെന്ന് വ്യാപാരികൾ. രണ്ടു ദിവസം മുൻപ് 40 രൂപയായിരുന്ന തക്കാളിക്ക് കിലോയ്ക്ക് വില 60 കടന്നു. മുരിങ്ങക്കയ്ക്ക് 90 രൂപയായി. ഉരുളക്കിഴങ്ങിന് 35 രൂപയും, പാവക്കയ്ക്ക് 45 രൂപയുമാണ് പുതിയ വില. തമിഴ്‌നാട്ടിൽ മഴ കാരണം വെള്ളപ്പൊക്കമായതും കേരളത്തിലേക്കുള്ള പച്ചക്കറി ഇറക്കുമതി കുറഞ്ഞതുമാണ് സംസ്ഥാനത്ത് പച്ചക്കറികളുടെ വിലക്കയറ്റത്തിന് കാരണം. വിപണിയിൽ പച്ചക്കറി ലഭ്യതയും സാരമായി കുറഞ്ഞിട്ടുണ്ട് . ഇത് വലിയരീതിയിലാണ് ഉപഭോക്താക്കളെയും…

Read More

മുല്ലപ്പെരിയാർ മരം മുറി: വിവാദ ഉത്തരവിറക്കിയ ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു

മുല്ലപ്പെരിയാർ ബേബി ഡാമിന് കീഴിലെ മരങ്ങൾ മുറിക്കാൻ തമിഴ്‌നാടിന് അനുമതി നൽകിക്കൊണ്ടുള്ള ഉത്തരവിറക്കിയ വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസിനെ സസ്‌പെൻഡ് ചെയ്തു. അന്വേഷണവിധേയമായിട്ടാണ് സസ്‌പെൻഷൻ. മരം മുറിക്കാൻ അനുമതി നൽകിയ ഉത്തരവും റദ്ദാക്കിയിട്ടുണ്ട് മന്ത്രിസഭാ യോഗത്തിന്റെ തീരുമാനപ്രകാരമാണ് വിവാദമായ മരംമുറി ഉത്തരവ് സർക്കാർ റദ്ദാക്കിയത്. ഉത്തരവ് റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ സ്വീകരിക്കാൻ വനം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിരുന്നു. 1968ലെ ഓൾ ഇന്ത്യ പെരുമാറ്റച്ചട്ടം അനുസരിച്ചുള്ള പെരുമാറ്റ ചട്ടലംഘനമാണ് ബെന്നിച്ചൻ തോമസിന്റെ നടപടിയെന്നും ഉത്തരവിൽ പറയുന്നുണ്ട്….

Read More

സംസ്ഥാനത്ത് ഇന്ന് 7224 പേർക്ക് കൊവിഡ്, 47 മരണം; 7638 പേർക്ക് രോഗമുക്തി

  കേരളത്തിൽ ഇന്ന് 7224 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1095, എറണാകുളം 922, തൃശൂർ 724, കോഴിക്കോട് 708, കൊല്ലം 694, കോട്ടയം 560, കണ്ണൂർ 471, പത്തനംതിട്ട 448, പാലക്കാട് 335, മലപ്പുറം 333, ഇടുക്കി 306, വയനാട് 254, ആലപ്പുഴ 250, കാസർഗോഡ് 124 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 73,015 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 39…

Read More

അച്ചന്‍ കോവിലില്‍ ഉരുള്‍ പൊട്ടി, ആളപായമില്ല

ആര്യങ്കാവ് വില്ലേജ് പരിധിയിൽ അച്ചൻകോവിൽ കോടമല ഭാഗത്ത് ഉരുൾപൊട്ടി റോഡ് ഗതാഗതം തടസ്സപ്പെട്ടു. ആളപായമില്ല. ജെസിബി ഉപയോഗിച്ച് മണ്ണും കല്ലുകളും നീക്കി ഗതാഗതം പുനസ്ഥാപിച്ചു. ഇന്നു രാവിലെ അഞ്ച് മണിയോട് കൂടിയുണ്ടായ ശക്തമായ മഴയിൽ കുളത്തൂപ്പുഴ വനത്തിനുള്ളിലാണ് ഉരുൾപൊട്ടിയത്. തുടര്‍ന്ന് അമ്പതേക്കർ കുഞ്ഞുമാൻ തോടിലൂടെ ശക്തമായ വെളളപ്പാച്ചിൽ ഉണ്ടാകുകയും തോടിന് സമീപം താമസിക്കുന്ന ഗണപതി വിലാസത്തില്‍ സരസ്സമ്മയുടെ വീട് പൂർണ്ണമായും വെള്ളത്തിൽ മുങ്ങി. ഈ കുടുംബത്തെ മാറ്റി താമസിപ്പിച്ചു. നടരാജൻ, ചെല്ലപ്പൻ, പാപ്പാൻ എന്നിവരുടെ വീട്ടിലും വെള്ളം…

Read More

തിരുവനന്തപുരം പാലോട് ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു; പ്രതി ഒളിവിൽ ​​​​​​​

തിരുവനന്തപുരം പാലോട് പെരിങ്ങമലയിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു. പറങ്കിമാംവിള നൗഫർ മൻസിലിൽ നാസില ബീഗം(42)ആണ് കൊല്ലപ്പെട്ടത്. കൃത്യം നടത്തിയെന്ന് സംശയിക്കുന്ന ഭർത്താവ് അബ്ദുൽ റഹീമിനെ സംഭവത്തിന് പിന്നാലെ കാണാനില്ല. വ്യാഴാഴ്ച രാവിലെ ഏഴ് മണിക്ക് നാസിലയുടെ ഉമ്മ കിടപ്പുമുറിയുടെ വാതിൽ തുറന്ന് നോക്കിയപ്പോഴാണ് മകൾ മരിച്ച് കിടക്കുന്നതായി കണ്ടെത്തിയത് നാസിലക്ക് സമീപത്ത് 13 വയസ്സുള്ള മകൾ കിടന്നുറങ്ങുന്നുണ്ടായിരുന്നു. നാസിലക്ക് കുത്തേറ്റ വിവരം മകൾ അറിഞ്ഞിരുന്നില്ല. ബുധനാഴ്ച രാത്രി റഹീം ഭാര്യക്കും മകൾക്കും മിഠായി നൽകിയതായി പറയുന്നുണ്ട്. ഇതിൽ…

Read More

സ്‌​കൂ​ള്‍ ബ​സ് മ​ര​ത്തി​ലി​ടി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്ക്

മലപ്പുറം: സ്കൂ​ള്‍ ബ​സ് മ​ര​ത്തി​ലി​ടി​ച്ച് 15 വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ​രി​ക്കേ​റ്റു. തി​രു​നാ​വാ​യ​യി​ലാ​ണ് സം​ഭ​വം. നാ​വാ​മു​കു​ന്ദ സ​ര്‍​ക്കാ​ര്‍ ഹ​യ​ര്‍​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലെ ബ​സാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. ബ​സി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ​താ​ണ് അ​പ​ക​ട​കാ​ര​ണം. ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല.

Read More

സംസ്ഥാനം ഇന്ധന വില കുറയ്ക്കുന്നതുവരെ ജനകീയ സമരങ്ങൾ തുടരുമെന്ന് വി ഡി സതീശൻ

  സംസ്ഥാന സർക്കാർ പിടിവാശി മാറ്റി ഇന്ധനവില കുറയ്ക്കുന്നതുവരെ ജനകീയ സമരങ്ങൾ തുടരുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇന്ധനവില വർധനവ് ജനജീവിതം ദുസ്സഹമാക്കി. യുഡിഎഫ് കാലത്ത് ഇന്ധനനികുതി വരുമാനം 493 കോടിയായിരുന്നു. എൽഡിഎഫ് കാലത്ത് അധിക വരുമാനം 5000 കോടിയാണ്. ഇതിൽ നിന്ന് സബ്‌സിഡി നൽകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു മുല്ലപ്പെരിയാറിൽ മരം മുറിക്കാൻ സമ്മതിച്ചത് പതിനാലാമത് മേൽനോട്ട സമിതിയാണെന്നും വി ഡി സതീശൻ ആരോപിച്ചു. മുഖ്യമന്ത്രി അറിഞ്ഞു കൊണ്ടു നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ്…

Read More

കെ റെയിൽ പദ്ധതി: വിദേശവായ്പയുടെ കടബാധ്യത ഏറ്റെടുക്കാൻ തയ്യാറാണെന്ന് കേന്ദ്രത്തോട് സംസ്ഥാനം

കെ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് മുഴുവൻ കടബാധ്യതയും വഹിക്കാൻ തയ്യാറാണെന്ന് സംസ്ഥാനം കേന്ദ്രസർക്കാരിനെ അറിയിച്ചു. വായ്പക്ക് ഗ്യാരന്റി നിൽക്കില്ലെന്നും സംസ്ഥാനം തന്നെ ബാധ്യത ഏറ്റെടുക്കണമെന്നും കേന്ദ്രം നിർദേശിച്ചിരുന്നു. കഴിഞ്ഞ മാസം മുഖ്യമന്ത്രി കേന്ദ്ര റെയിൽവേ മന്ത്രിയും തമ്മിൽ കെ റെയിൽ സംബന്ധിച്ച കൂടിക്കാഴ്ച നടന്നിരുന്നു. വിദേശവായ്പയുടെ ബാധ്യത ഏറ്റെടുക്കില്ലെന്ന് കേന്ദ്രം കൂടിക്കാഴ്ചയിൽ വ്യക്തമാക്കിയിരുന്നു. വിദേശ ഏജൻസികളിൽ നിന്ന് വായ്പ എടുക്കാൻ ഉദ്ദേശിക്കുന്ന 33,700 കോടി രൂപ കേരളം തന്നെ വഹിക്കണമെന്നാണ് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ആവശ്യപ്പെട്ടത് 63,941…

Read More