Headlines

അറബിക്കടലിൽ ചക്രവാത ചുഴി; ദിനംപ്രതി ശക്തിയാർജിച്ച് മഴ

അടുത്ത 12 മണിക്കൂറിനുള്ളിൽ ആൻഡമാനിൽ പുതിയ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം എത്തിച്ചേരും. ഇത് ശക്തി കൂടി തീവ്രന്യൂനമർദമായേക്കും. അറബിക്കടലിൽ ചക്രവാത ചുഴി നിലനിൽക്കുന്നതായും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി തെക്കൻ കേരളത്തിൽ കൂടുതൽ ജാഗ്രത വേണമെന്നാണ് മുന്നറിയിപ്പ്. ശനിയാഴ്ച തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ഞായറാഴ്ച പത്തനംതിട്ട മുതൽ എറണാകുളം വരെയുള്ള അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

Read More

മോൻസൺ മാവുങ്കാലിനെതിരെ ഇ ഡി കേസെടുത്തു; ക്രൈംബ്രാഞ്ചിൽ നിന്ന് വിവരങ്ങൾ തേടി

  സാമ്പത്തിക തട്ടിപ്പ് കേസിൽ മോൻസൺ മാവുങ്കലിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. കള്ളപ്പണ ഇടപാടുകൾ നടന്നിട്ടുണ്ടോയെന്ന് ഇ ഡി പരിശോധിക്കും . മോൻസൺ മാവുങ്കലിനെതിരായ എട്ട് കേസുകളിൽ അന്വേഷണം നടത്തും. മോൻസണിന്റെ മുൻ ഡ്രൈവർ അജിത്തിനെയെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്. കൂടുതൽ വിശദാംശങ്ങൾ തേടി ക്രൈംബ്രാഞ്ചിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കത്ത് നൽകി. വ്യാജ പുരാവസ്തുക്കൾ കാട്ടി കോടികളുടെ തട്ടിപ്പ് ഇയാൾ നടത്തിയിട്ടുണ്ടെന്നാണ് വിവരം. ഉന്നത പോലീസുദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും ഇയാളുടെ സ്ഥിരം സന്ദർശകരമായിരുന്നു.

Read More

പിണങ്ങിപ്പോയ കാമുകിയെ തട്ടിക്കൊണ്ടുപോയി മർദിച്ചു, വായിൽ ഡീസലൊഴിച്ചു; കോട്ടയത്ത് യുവാവ് പിടിയിൽ

  പിണങ്ങിപ്പോയ കാമുകിയെ തട്ടിക്കൊണ്ടുപോയി മർദിച്ച ശേഷം വായിൽ ഡീസലൊഴിച്ചു.  പ്രതിയും ഓട്ടോ റിക്ഷാ ഡ്രൈവറുമായ ജിതിൻ സുരേഷിനെ(24) പോലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച പൂവന്തുരുത്തിയിലാണ് സംഭവം നടന്നത്. 19കാരിയായ പൂവന്തുരുത്ത് സ്വദേശിനിയും കടുവാക്കുളം മടമ്പുകാട് സ്വദേശിയായ ജിതിനും നേരത്തെ അടുപ്പത്തിലായിരുന്നു. ജിതിന്റെ സ്വഭാവദൂഷ്യത്തെ തുടർന്ന് യുവതി അടുത്തിടെ പിണങ്ങിപ്പിരിഞ്ഞു. ഇതിന്റെ ദേഷ്യത്തിലാണ് ആക്രമണം വ്യാഴാഴ്ച പൂവന്തുരുത്തിയിൽ സുഹൃത്തുമായി സംസാരിച്ച് നിൽക്കുകയായിരുന്ന യുവതിയെ ബലമായി ഓട്ടോയിൽ കയറ്റി ഓടിച്ചു കൊണ്ടുപോയി. തുടർന്ന് ആളൊഴിഞ്ഞ സ്ഥലത്ത് നിർത്തി പെൺകുട്ടിയെ…

Read More

മുൻ മിസ് കേരളയുടെ മരണത്തിലേക്ക് നയിച്ച അപകടത്തിന് കാരണം ഓഡി കാറിന്റെ ചേസിംഗ്; പുതിയ വെളിപ്പെടുത്തൽ

  മുൻ മിസ് കേരളയുടെയും റണ്ണറപ്പിന്റെയും മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിന് പിന്നിൽ ഒരു ഓഡി കാറിന്റെ ചേസിംഗ് എന്ന് നിർണായക വെളിപ്പെടുത്തൽ. മരിച്ച അൻസിയുടെയും അഞ്ജനയുടെയും കാർ ഓടിച്ചിരുന്ന അബ്ദുൽ റഹ്മാനാണ് പോലീസിന് മൊഴി നൽകിയത്. ഇവരുടെ കാറിന് പിന്നാലെ ഓഡി കാർ ചേസ് ചെയ്യുന്ന സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട് ഇരുസംഘവും മത്സരയോട്ടം നടത്തിയതാണോയെന്ന കാര്യം പോലീസ് പരിശോധിക്കുന്നുണ്ട്. ഗുരുതരമായി പരുക്കേറ്റ അബ്ദുൽ റഹ്മാൻ കൊച്ചി മെഡിക്കൽ സെന്റർ ആശുപത്രിയിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ ചികിത്സയിലാണ്. ഓഡി…

Read More

ജലനിരപ്പ് ഉയരുന്നു; ഇടുക്കി ഡാം ഇന്ന് വൈകുന്നേരം തുറന്നേക്കും

ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഇടുക്കി ഡാം വീണ്ടും തുറന്നേക്കും. ഇന്ന് വൈകുന്നേരം നാല് മണിക്ക് ശേഷമോ നാളെ രാവിലെയോ തുറക്കാനാണ് ആലോചിക്കുന്നത്. നിലവിൽ 2398.46 അടിയാണ് ഡാമിലെ ജലനിരപ്പ്. ഡാമിൽ ഇന്നലെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു. റൂൾ കർവ് പ്രകാരം 2399.03 അടിയിലെത്തിയാൽ റെഡ് അലർട്ട് പ്രഖ്യാപിക്കും. അപ്പർ റൂൾ ലെവലായ 2400.03 അടിയിലേക്ക് ഉയർന്നാൽ മാത്രം ഷട്ടറുകൾ തുറക്കാനാണ് കെ എസ് ഇ ബിയുടെ തീരുമാനം   പെരിയാറിന്റെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ…

Read More

മുല്ലപ്പെരിയാർ കേസ്; ഇന്ന് സുപ്രിംകോടതി പരിഗണിക്കും

മുല്ലപ്പെരിയാർ കേസ് ഇന്ന് സുപ്രിം കോടതി പരിഗണിക്കും. റൂൾ കർവുമായും വിദഗ്ധ സമതിയുമായും ബന്ധപ്പെട്ട് കേരളം ഉന്നയിച്ച കാര്യങ്ങളിൽ കോടതി വിശദമായി വാദം കേൾക്കും. റൂൾ കർവ് സംബന്ധിച്ച് കേരളം വിശദമായ സത്യവാങ്മൂലം നൽകിയിട്ടുണ്ട്. വിദഗ്ധ സമിതി ശുപാർശ ചെയ്ത റൂൾ കർവ് കേരളത്തിന് സുരക്ഷാഭീതി ഉണ്ടാക്കുന്നതാണെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്. ജലനിരപ്പ് 142 അടി വരെ ഉയർത്താമെന്ന റൂൾ കർവ് പുനഃപരിശോധിക്കണമെന്നും, റൂൾ കർവ് തമിഴ്‌നാടിന്റെ താൽപ്പര്യം സംരക്ഷിക്കാൻ ഉള്ളത് ആണെന്നുമാണ് സർക്കാർ വാദം. ബേബിഡാമിൽ അറ്റകുറ്റപ്പണിക്കും,…

Read More

പൂർവാധികം ശക്തിയോടെ വീണ്ടും മഴ: ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്ന് തീവ്ര മഴയ്ക്ക് സാധ്യത. ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടായിരിക്കും. ബംഗാൾ ഉൾക്കടലിലെ പുതിയ ന്യൂനമർദത്തിന്റെയും വടക്കൻ തമിഴ്‌നാട് തീരത്തുള്ള ന്യൂനമർദത്തിന്റെയും സ്വാധീനഫലമായാണ് സംസ്ഥാനത്തും മഴ തുടരുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും അതിശക്തമായ മഴയ്ക്കുമാണ് സാധ്യത. നാളെയും കനത്ത മഴയ ലഭിക്കും. നാളെ അഞ്ച് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

Read More

ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് കെ എസ് ആർ ടി സിയിൽ വീണ്ടും അനിശ്ചിതകാല പണിമുടക്ക്

  ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് കെ എസ് ആർ ടി സിയിൽ വീണ്ടും പണിമുടക്ക്. യുഡിഎഫ് സംഘടനയായ ടിഡിഎഫാണ് അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചത്. തീയതി അടുത്ത ദിവസം തന്നെ അറിയിക്കും. നേരത്തെ ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് സംയുക്ത തൊഴിലാളി യൂണിയൻ പണിമുടക്കിയിരുന്നു. എന്നിട്ടും സർക്കാരിന്റെ ഭാഗത്ത് നിന്ന് ഒരു ഉറപ്പും ലഭിച്ചിട്ടില്ലെന്ന് ടിഡിഎഫ് നേതാക്കൾ പറയുന്നത്. മുമ്പ് നടന്നത് സൂചന പണിമുടക്കായിരുന്നു. ഉറപ്പുകൾ പാലിക്കാത്തതിനാലാണ് വീണ്ടും സമരത്തിന് ഇറങ്ങുന്നതെന്നും ടിഡിഎഫ് പറഞ്ഞു മറ്റ് തൊഴിലാളി സംഘടനകളെയും പണിമുടക്കിന്റെ…

Read More

കല്‍പാത്തി രഥോത്സവ നടത്തിപ്പ്; നിയന്ത്രണങ്ങളോടെ സർക്കാർ അനുമതി

  പാലക്കാട്: കല്‍പാത്തി രഥോത്സവ നടത്തിപ്പിന് പ്രത്യേക അനുമതി. നിയന്ത്രണങ്ങളോടെ രഥപ്രയാണത്തിന് പ്രത്യേക അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവിറങ്ങി. നേരത്തെ, തൃശൂര്‍ പൂരം മാതൃകയില്‍ രഥോത്സവത്തിന് പ്രത്യേക അനുമതി വേണമെന്ന് മലബാര്‍ ദേവസ്വം ബോര്‍ഡ് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. കല്‍പാത്തി രഥോത്സവത്തിന്റെ പ്രധാന ചടങ്ങുകളിലൊന്നാണ് രഥപ്രയാണം. ഇതിന് ജില്ലാ ഭരണകൂടവും ദുരന്തനിവാരണ അതോറിട്ടിയും കൊവിഡ് പശ്ചാത്തലത്തില്‍ അനുമതി നിഷേധിച്ചതോടെയാണ് മലബാര്‍ ദേവസ്വം ബോര്‍ഡ് സംസ്ഥാന സര്‍ക്കാരിനെ സമീപിച്ചത്. രഥോത്സവത്തിന് പ്രത്യേക അനുമതി ആവശ്യപ്പെട്ട് പാലക്കാട് നഗരസഭ ഇന്നലെ…

Read More

സീറ്റുകള്‍ പരമാവധി വര്‍ധിപ്പിച്ചു; എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പ്ലസ് വണ്‍ പ്രവേശനം ഉറപ്പാക്കും: വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പ്ലസ് വണ്‍ പ്രവേശനം ഉറപ്പാക്കുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി. ഇഷ്ടമുള്ള കോഴ്‌സും സ്‌കൂളും കിട്ടാത്തതിന്റെ ബുദ്ധിമുട്ടുണ്ടായാലും എല്ലാവര്‍ക്കും പ്രവേശനം കിട്ടുമെന്ന് മന്ത്രി അറിയിച്ചു. പ്ലസ് വണ്‍ കോഴ്സുകളുടെ മുഴുവന്‍ കണക്കുകളും 22ന് ലഭ്യമാകും. 22-ന് ചേരുന്ന യോഗത്തിന് ശേഷം പുതിയ ബാച്ച് അനുവദിക്കും. 23നകം പ്ലസ് ടു പുതിയ ബാച്ചുകള്‍ സംബന്ധിച്ച് തീരുമാനമുണ്ടാകും. സീറ്റുകള്‍ പരമാവധി വര്‍ധിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞു.

Read More