കെ ടി ജലീലിനെതിരെ വീണ്ടും പി കെ ഫിറോസ്. ജലീൽ ഒളിച്ചോടിയെന്നാണ് പി കെ ഫിറോസ് ഫേസ്ബുക്കിൽ കുറിച്ചു. മലയാളം സർവകലാശാലയുടെ ഭൂമിതട്ടിപ്പിൽ നേരിട്ട് ഇടപെട്ടതിൻ്റെ തെളിവുകൾ പുറത്ത് വന്നതിന് ശേഷമാണ് ആളെ കാണാതായത്. കണ്ട് പിടിക്കാനുള്ള അടയാളങ്ങൾ; മുസ്‌ലിം ലീഗ്, ദോത്തി ചലഞ്ച്, ദുബായ് ദുബായ് എന്നിങ്ങനെ ഇടക്കിടെ വിളിച്ചു പറയുമെന്നും ഫിറോസ് ഫേസ്ബുക്കിൽ കുറിച്ചു. ജലീലിന് മന്ത്രി സ്ഥാനത്ത് നിന്ന് രാജി വെക്കേണ്ടി വന്നതിന്‍റെ പകയും നിരാശയും ആണ്. പിടിക്കപ്പെടുമെന്നുറപ്പായാൽ ഖുർആൻ ഉയർത്തിക്കാണിച്ച് രക്ഷപ്പെടാൻ ശ്രമിക്കും എന്നും അദ്ദേഹം പരിഹസിച്ചു.
The Best Online Portal in Malayalam