മോൻസൺ മാവുങ്കാലിനെതിരെ ഇ ഡി കേസെടുത്തു; ക്രൈംബ്രാഞ്ചിൽ നിന്ന് വിവരങ്ങൾ തേടി

 

സാമ്പത്തിക തട്ടിപ്പ് കേസിൽ മോൻസൺ മാവുങ്കലിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. കള്ളപ്പണ ഇടപാടുകൾ നടന്നിട്ടുണ്ടോയെന്ന് ഇ ഡി പരിശോധിക്കും . മോൻസൺ മാവുങ്കലിനെതിരായ എട്ട് കേസുകളിൽ അന്വേഷണം നടത്തും. മോൻസണിന്റെ മുൻ ഡ്രൈവർ അജിത്തിനെയെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്. കൂടുതൽ വിശദാംശങ്ങൾ തേടി ക്രൈംബ്രാഞ്ചിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കത്ത് നൽകി.

വ്യാജ പുരാവസ്തുക്കൾ കാട്ടി കോടികളുടെ തട്ടിപ്പ് ഇയാൾ നടത്തിയിട്ടുണ്ടെന്നാണ് വിവരം. ഉന്നത പോലീസുദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും ഇയാളുടെ സ്ഥിരം സന്ദർശകരമായിരുന്നു.