Headlines

കേരളത്തില്‍ ഇന്ന് 6468 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 6468 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 907, തിരുവനന്തപുരം 850, തൃശൂര്‍ 772, കോഴിക്കോട് 748, കൊല്ലം 591, കോട്ടയം 515, കണ്ണൂര്‍ 431, ഇടുക്കി 325, പാലക്കാട് 313, ആലപ്പുഴ 250, മലപ്പുറം 250, വയനാട് 192, പത്തനംതിട്ട 189, കാസര്‍ഗോഡ് 135 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 71,906 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 39 തദ്ദേശ…

Read More

അ​പ്പ​ർ കു​ട്ട​നാ​ട്ടി​ൽ ജ​ല​നി​ര​പ്പ് ഉ​യ​രു​ന്നു; വെള്ളപ്പൊക്കത്തിന് സാധ്യത

ആലപ്പുഴ: കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ മ​ഴ ശ​ക്തി​പ്രാ​പി​ച്ച​തോ​ടെ അ​പ്പ​ർ കു​ട്ട​നാ​ടി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു. ത​ല​വ​ടി, എ​ട​ത്വ, മു​ട്ടാ​ർ മേ​ഖ​ല​ക​ളി​ലാ​ണ് വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി. ഇ​വി​ട​ങ്ങ​ളി​ൽ പ​ല​യി​ട​ത്തും വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷ​മാ​ണ്. പ​മ്പ, മ​ണി​മ​ല​യാ​റു​ക​ളി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നേ​ക്കു​മെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്. മ​ഴ ഇ​നി​യും ശ​ക്ത​മാ​യാ​ൽ പ​ല​യി​ട​ത്തും വെ​ള്ള​പ്പൊ​ക്ക​ത്തി​ന് സാ​ധ്യ​ത​യു​ണ്ട്. അ​തി​നാ​ൽ ജി​ല്ലാ ഭ​ര​ണ​കൂ​ടം മു​ന്നൊ​രു​ക്ക​ങ്ങ​ൾ തു​ട​ങ്ങി​യി​ട്ടു​ണ്ട്. വെ​ള്ള​പ്പൊ​ക്ക സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നും ആ​ളു​ക​ളെ മാ​റ്റി​പ്പാ​ർ​പ്പി​ക്കും.

Read More

കുടുംബവഴക്ക്: യുവതി ഭർത്താവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ടെറസിൽ നിന്ന് താഴേക്കിട്ടു

ഭർത്താവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ടെറസിൽ നിന്ന് താഴേക്ക് വലിച്ചെറിഞ്ഞു. ഉത്തരാഖണ്ഡിലെ പത്തോറഗഢിലാണ് സംഭവം. 30കാരിയാണ് ഭർത്താവിനെ കൊലപ്പെടുത്തിയത്. ഭർത്താവ് ടെറസിൽ നിന്ന് വീണുമരിച്ചുവെന്നാണ് ഇവർ പറഞ്ഞത്. കുന്ദൻസാമി എന്ന യുവാവാണ് കൊല്ലപ്പെട്ടത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കൊലപാതകമാണെന്ന് തെളിഞ്ഞതോടെ യുവാവിന്റെ സഹോദരൻ പോലീസിൽ പരാതി നൽകി. യുവതിയെ ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിക്കുകയും ചെയ്തു.

Read More

അതിശക്തമായ മഴയ്ക്ക് സാധ്യത: അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി

  തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ശക്തമായ മഴ തുടരുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക ദുരന്ത സാധ്യത മേഖലകളിൽ അടിയന്തരമായി ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കുന്നതായിരിക്കും. വരും മണിക്കൂറുകളിലും വ്യാപകമായ മഴ ലഭിക്കാൻ സാധ്യതയുള്ളതിനാൽ മലയോര മേഖലയിലും, നദിക്കരകളിലും, വിനോദസഞ്ചാര മേഖലകളിലും അതീവ ജാഗ്രത പുലർത്താൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിക്കുന്നത്തിന്റെ ഭാഗമായി തെക്കൻ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ശക്തമായ മഴ തുടരുന്ന…

Read More

കേരളം കൂട്ടിച്ചേർത്തത് 471 കൊവിഡ് മരണം കൂടി

  ന്യൂഡൽഹി: രാജ്യത്ത് അവസാന ദിവസം 555 കൊവിഡ് മരണം കൂടി പുതുതായി സ്ഥിരീകരിച്ചു. ഇതിൽ 471ഉം കേരളത്തിലേതാണ്. മുൻ മാസങ്ങളിൽ കേരളത്തിലുണ്ടായ മരണങ്ങൾ കൊവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചതാണ് ഇതിൽ ഏറെയും. പുതിയ മാനദണ്ഡങ്ങൾ പ്രകാരം കൊവിഡ് മരണമായി കണക്കാക്കപ്പെടുന്നതുമുണ്ട്. ഇതോടെ കേരളത്തിലെ ഇതുവരെയുള്ള കൊവിഡ് മരണസംഖ്യ 35,500 പിന്നിട്ടു. 1.40 ലക്ഷം പേർ മരിച്ച മഹാരാഷ്ട്രയും 38,000ൽ ഏറെ പേർ മരിച്ച കർണാടകയും 36,000ലേറെ പേർ മരിച്ച തമിഴ്നാടും കഴിഞ്ഞാൽ കൊവിഡ് മരണത്തിൽ നാലാം സ്ഥാനത്തായി…

Read More

കനത്ത മഴ: തിരുവനന്തപുരം-കന്യാകുമാരി റൂട്ടിൽ രണ്ട് ട്രെയിനുകൾ റദ്ദാക്കി, 10 ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി

കനത്ത മഴയിൽ തിരുവനന്തപുരത്ത് റെയിൽവേ ട്രാക്കിൽ മൂന്നിടത്ത് മണ്ണിടിഞ്ഞു. പാറശ്ശാല, എരണി, കുഴിത്തുറ എന്നിവിടങ്ങളിലാണ് മണ്ണിടിഞ്ഞത്. ഇതേ തുടർന്ന് തിരുവനന്തപുരം-നാഗർകോവിൽ റൂട്ടിൽ ട്രെയിൻ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. രണ്ട് ട്രെയിനുകൾ റദ്ദാക്കി. 10 ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി 16366 നാഗർകോവിൽ-കോട്ടയം പാസഞ്ചറും, 16127 ചെന്നൈ എഗ്മോർ-ഗുരുവായൂർ എക്‌സ്പ്രസുമാണ് പൂർണമായും റദ്ദാക്കിയ ട്രെയിനുകൾ 16525 കന്യാകുമാരി-ബംഗളുരൂ ഐലൻസ് എക്‌സ്പ്രസ് തിരുവനന്തപുരത്ത് നിന്ന് യാത്ര തുടങ്ങും. തിരികെ തിരുവനന്തപുരത്ത് യാത്ര അവസാനിപ്പിക്കും 16723 ചെന്നൈ എഗ്മോർ-കൊല്ലം അനന്തപുരം എക്‌സ്പ്രസ് നാഗർകോവിൽ…

Read More

മലപ്പുറത്ത് 12കാരിയെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന യുവാവ് കീഴടങ്ങി

  മലപ്പുറം മങ്കടയിൽ 12കാരിയെ പീഡിപ്പിച്ച അമ്മയുടെ കാമുകൻ കോടതിയിൽ കീഴടങ്ങി. മഞ്ചേരി കോടതിയിലാണ് ഒളിവിലായിരുന്ന പാലക്കാട് ചെർപ്പുളശ്ശേരി ചളവറ ചിറയിൽ വിനീഷ് കീഴടങ്ങിയത്. കുട്ടിയെ വാടക വീട്ടിനുള്ളിൽ വെച്ച് പലതവണ പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ് 2019 ജനുവരി ഒന്ന് മുതൽ 2021 ജൂൺ 30 വരെയുള്ള കാലത്തായിരുന്നു പീഡനം. ഒക്ടോബർ 19ന് മലപ്പുറം വനിതാ പോലീസിൽ കുട്ടി പരാതി നൽകുകയായിരുന്നു. പീഡനത്തിന് ഒത്താശ ചെയ്തു നൽകിയ കുട്ടിയുടെ അമ്മയായ മുപ്പതുകാരിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർ…

Read More

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ആർക്കും പരുക്കില്ല

  കോഴിക്കോട് മെഡിക്കൽ കോളജിന് സമീപത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. രാവിലെ എട്ട് മണിയോടെയാണ് സംഭവം. കാറിലുണ്ടായിരുന്നവർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. കാർ പൂർണമായും കത്തിനശിച്ചു. എ സിയിൽ നിന്നുള്ള വെള്ളം ചോർന്ന് ഷോർട്ട് സർക്യൂട്ട് ഉണ്ടായതാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Read More

കാമുകിയുടെ മകളെ പീഡിപ്പിച്ച കേസിൽ യുവാവിന് ജീവപര്യന്തം കഠിന തടവും പിഴയും ശിക്ഷ

കൊച്ചിയിൽ കാമുകിയുടെ മകളെ പീഡിപ്പിച്ച കേസിൽ 44കാരൻ യുവാവിന് ജീവപര്യന്തരം ശിക്ഷയും പത്ത് വർഷം കഠിന തടവും മൂന്ന് ലക്ഷം രൂപ പിഴയും. 15 വയസ്സുള്ള പെൺകുട്ടിയെ ഇയാൾ ആക്രമിക്കുന്നത് പുറത്തുപറയാനൊരുങ്ങിയ 12 വയസ്സുകാരി സഹോദരിയെ മർദിച്ചതിനും ഇയാൾക്കെതിരെ കേസുണ്ട്   രണ്ട് കേസുകളിലുമായി 36 വർഷം കഠിന തടവും ജീവപര്യന്തവുമാണ് പ്രതി അനുഭവിക്കേണ്ടതെങ്കിലും 36 വർഷത്തെ തടവ് ഒരുമിച്ച് പത്ത് വർഷം കഠിന തടവ് അനുഭവിച്ചാൽ മതിയാകുംം   ഇളയ കുട്ടിയാണ് പീഡന വിവരം അധ്യാപകരോട്…

Read More

കോഴിക്കോട് വാടക വീട് കേന്ദ്രീകരിച്ച് പെൺവാണിഭം; അഞ്ച് പേർ പിടിയിൽ, പെൺകുട്ടികളെ രക്ഷപ്പെടുത്തി

  കോഴിക്കോട് കോട്ടൂളി റോഡിൽ വാടക വീട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പെൺവാണിഭ സംഘം പിടിയിൽ. നടത്തിപ്പുകാരനായ തലക്കുളത്തൂർ സ്വദേശി കെ നസീർ(46), കൊല്ലം പുനലൂർ സ്വദേശി വിനോദ് രാജ്(42) ഏജന്റായ മഞ്ചേരി സ്വദേശി സീനത്ത്(51), രാമനാട്ടുകാര സ്വദേശി അൻവർ(26), താമരശ്ശേരി തച്ചംപൊയിൽ സ്വദേശി സിറാജുദ്ദീൻ(36) എന്നിവരാണ് പിടിയിലായത്. അനാശാസ്യകേന്ദ്രത്തിലുണ്ടായിരുന്ന രണ്ട് പെൺകുട്ടികളെ ഷോട്ട് സ്‌റ്റേ ഹോമിലേക്ക് മാറ്റി. ഇതിലൊരാൾ കോഴിക്കോട് സ്വദേശിനിയും മറ്റൊരാൾ കൊൽക്കത്ത സ്വദേശിനിയുമാണ്. കോഴിക്കോട് അടുത്തിടെ പിടിയിലാകുന്ന മൂന്നാമത്തെ പെൺവാണിഭ സംഘമാണിത്. പ്രതികളെ കോടതിയിൽ…

Read More