വീണ്ടും തകർപ്പൻ അർധസെഞ്ച്വറിയുമായി സഞ്ജു; ഹിമാചലിനെ തകർത്ത് കേരളം ക്വാർട്ടറിൽ
സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഹിമാചൽ പ്രദേശിനെ തകർത്ത് കേരളം ക്വാർട്ടറിൽ കടന്നു. ഇന്ന് നടന്ന മത്സരത്തിൽ എട്ട് വിക്കറ്റിനാണ് കേരളത്തിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത ഹിമാചൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 145 റൺസ് എടുത്തു. മറുപടി ബാറ്റിംഗിൽ കേരളം 19.3 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം മറികടന്നു. അർധ സെഞ്ച്വറിയുമായി നായകൻ സഞ്ജു സാംസൺ ക്രീസിലുണ്ടായിരുന്നു. മുഹമ്മദ് അസ്ഹറുദ്ദീനും അർധ സെഞ്ച്വറി നേടി. സഞ്ജു 29 പന്തിൽ ആറ് ഫോറും ഒരു…
