Headlines

വഖ്ഫ് ബോര്‍ഡ് നിയമനം; ലീഗിന്റേത് അപകടകരമായ രാഷ്ട്രീയക്കളി: എ പി അബ്ദുല്‍ വഹാബ്

  കോഴിക്കോട്: വഖ്ഫ് ബോര്‍ഡ് നിമനങ്ങള്‍ പി എസ് സിക്ക് വിട്ട സര്‍ക്കാര്‍ നടപടിയെ മുസ്ലിം ലീഗ് വര്‍ഗീയവത്ക്കരിക്കുകയാണെന്ന് ഐ എന്‍ എല്‍. അപടകരമായ രാഷ്ട്രീയ കളിയാണ് ലീഗ് നടത്തുന്നതെന്ന് ഐ എന്‍ എല്‍ സംസ്ഥാന പ്രസിഡന്റ് എ പി അബ്ദുല്‍ വഹാബ് പറഞ്ഞു. വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച്, വര്‍ഗീയ ചേരിതിരിവ് സൃഷ്ടിച്ച് രാഷ്ട്രീയ മുതലെടുപ്പാണ് ലീഗിന്റെ ലക്ഷ്യം. അനാവശ്യ പ്രചാരണമാണ് ലീഗ് നടത്തുന്നത്. ലീഗിന്റെ വര്‍ഗീയ നീക്കങ്ങളെ ഐ എന്‍ എല്‍ പ്രതിരോധിക്കുകുയും ചെറുത്ത്‌തോല്‍പ്പിക്കുകയും ചെയ്യുമെന്ന് ഐ…

Read More

നടി ആക്രമിക്കപ്പെട്ട കേസ്; മൂന്നാം പ്രതിക്ക് ജാമ്യം

  കൊച്ചി: ഓടിക്കൊണ്ടിരുന്ന വാഹനത്തില്‍ നടിയെ ആക്രമിച്ച കേസിലെ പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചു. മൂന്നാം പ്രതി മണികണ്ഠനാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. 2017 മുതല്‍ ഇയാള്‍ റിമാന്‍ഡിലാണ്.നേരത്തെ പല തവണ മണികണ്ഠന്റെ ജാമ്യാപേക്ഷ കോടതി നിരസിച്ചിരുന്നു. എന്നാല്‍ വിചാരണ നീണ്ടുപോകുന്ന സാഹചര്യത്തിലാണ് ഇപ്പോള്‍ മണികണ്ഠന് കോടതി ജാമ്യം അനുവദിച്ചത്. കേസിലെ പ്രതികളായ പള്‍സര്‍ സുനി, വിജേഷ്, മാര്‍ട്ടിന്‍ എന്നിവര്‍ ഇപ്പോഴും വിചാരണത്തടവുകാരായി റിമാന്‍ഡില്‍ തന്നെയാണുള്ളത്. 2017 ലാണ് നടി ആക്രമിക്കപ്പെട്ടത്. ഇതിന് തൊട്ടുപിന്നാലെ മണികണ്ഠന്‍ അടക്കമുള്ള…

Read More

കൊച്ചിയില്‍ ബസ് നിയന്ത്രണം വിട്ട് പതിമൂന്ന് വാഹനങ്ങളില്‍ ഇടിച്ചു; നിരവധി പേര്‍ക്ക് പരുക്ക്

  എറണാകുളം: കൊച്ചിയില്‍ ബ്രേക്ക് നഷ്ടമായി നിയന്ത്രണം വിട്ട ബസ് നിരവധി വാഹനങ്ങളില്‍ ഇടിച്ചു. പതിമൂന്ന് വാഹനങ്ങളാണ് അപകടത്തില്‍ പെട്ടത്. കാറുകളില്‍ ഉണ്ടായിരുന്നവര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി . ഇടക്കൊച്ചിയില്‍ നിന്ന് കാക്കനാടേക്ക് പോയ ബസാണ് അപകടം വരുത്തിയത്. ഫൈന്‍ആര്‍ട്‌സ് ഹാളിന് സമീപം ഫോര്‍ ഷോര്‍ റോഡില്‍ ആണ് അപകടം ഉണ്ടായത്. 11മണിയോടെ ആയിരുന്നു സംഭവം .പോലീസെത്തി വാഹനങ്ങള്‍ മാറ്റിയശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്.

Read More

കഷണ്ടിക്ക് പരിഹാരം; മുടി വളർച്ചയെ സഹായിക്കുന്ന പ്രോട്ടീൻ കണ്ടെത്തി

  അസൂയയ്ക്കും കഷണ്ടിക്കും മരുന്നില്ല എന്ന ചൊല്ല് അപ്രസക്തമായേക്കാം. കാരണം കഷണ്ടി അകറ്റി മുടി വീണ്ടും കിളിർത്തുവരാൻ സഹായിക്കുന്ന ഒരു പ്രോട്ടീൻ ഗവേഷകർ കണ്ടെത്തിയിരിക്കുന്നു. മുടി കൊഴിയുന്നത് തടയുകയും പുതിയ തലമുടി കിളിർത്തു വരാൻ സഹായിക്കുകയും ചെയ്യുന്ന GAS6 എന്ന പ്രോട്ടീൻ ഹാർവഡ് സർവകലാശാല ഗവേഷകരാണ് കണ്ടെത്തിയത്. സ്‌ട്രെസ് ആണ് മുടികൊഴിച്ചിലിന് ഒരു കാരണം. ദേഷ്യം, വിഷമം, ഉത്കണ്ഠ ഇതെല്ലാം കഷണ്ടിയുമായി ബന്ധപ്പെട്ടിരിക്കുന്നു. കോവിഡ്– 19 ബാധിച്ചവർക്കും മുടികൊഴിച്ചിൽ ഉണ്ടാകുന്നുണ്ട്. സ്ത്രീകളിലും പുരുഷന്മാരിലും കഷണ്ടി വരാൻ സ്‌ട്രെസ്…

Read More

മുല്ലപ്പെരിയാർ മരംമുറി; ഫയലുകൾ വനം മന്ത്രിക്ക് കൈമാറിയിട്ടില്ല: പിന്തുണച്ച് വനംസെക്രട്ടറി

മുല്ലപ്പെരിയാർ മരംമുറി വിഷയത്തിൽ അവ്യക്തത തുടരുന്നു. മരം മുറിയുമായി ബന്ധപ്പെട്ട് ഫയലുകൾ വനം മന്ത്രിക്ക് കൈമാറിയട്ടില്ലെന്ന് വനം സെക്രട്ടറി രാജേഷ് സിൻഹ പറഞ്ഞു. തമിഴ്‌നാടും കേരളവുമായി നടന്ന സെക്രട്ടറി തല യോഗങ്ങളിൽ മരം മുറിക്കാൻ അനുമതി നൽകിക്കൊണ്ടുള്ള തീരുമാനങ്ങൾ എടുത്തിട്ടില്ല. ഇതു സംബന്ധിച്ച് വനം മന്ത്രിക്ക് വിശദീകരണം നൽകി. മന്ത്രിമാർ അറിഞ്ഞുകൊണ്ടാണ് മരംമുറി ഉത്തരവ് നൽകിയതെന്ന് ആരോപണം ഉയരുന്നതിനിടെയാണ് വനം സെക്രട്ടറിയുടെ വിശദീകരണം. മന്ത്രിയുടെ അനുമതിയില്ലാതെ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി നേടാൻ കഴിയില്ല. എന്നാൽ…

Read More

മദ്യപാനത്തിനിടെ തർക്കം: നെയ്യാറ്റിൻകരയിൽ അച്ഛൻ മകനെ കുത്തിക്കൊന്നു

നെയ്യാറ്റിൻകരയിൽ മദ്യപിച്ചുണ്ടായ തർക്കത്തിനിടെ അച്ഛൻ മകനെ കുത്തിക്കൊന്നു. പാതിരിശ്ശേരിയിൽ കുട്ടു എന്ന് വിളിക്കുന്ന എസ് എസ് അരുണാണ്(32) കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ അച്ഛൻ ശശിധരൻ നായരെ പോലീസ് കസ്റ്റഡിയിലെടുത്തു. ശശിധരൻ നായരും അരുണും ഒന്നിച്ചിരുന്ന് മദ്യപിക്കുന്നതും ഇതിന് ശേഷം വഴക്കിടുന്നതും പതിവാണ്. സംഭവദിവസം വാക്കു തർക്കം മൂർച്ഛിക്കുകയും വീട്ടിലുണ്ടായിരുന്ന കത്തിയെടുത്ത് ശശിധരൻ നായർ അരുണിനെ കുത്തുകയുമായിരുന്നു. കുത്തിയതിന് പിന്നാലെ ശശിധരൻ നായർ വീട്ടിൽ നിന്ന് രക്ഷപ്പെട്ടു. അരുണിന്റെ അമ്മയാണ് യുവാവിന്റെ സുഹൃത്തുക്കളെ വിളിച്ച് കാര്യം…

Read More

മണ്ഡല-മകര വിളക്ക് തീർഥാടനത്തിനായി ശബരിമല നട ഇന്ന് തുറക്കും; ഭക്തർക്ക് ദർശനാനുമതി നാളെ മുതൽ

മണ്ഡല മകര വിളക്ക് തീർഥാടനത്തിനായി ശബരിമല നട ഇന്ന് തുറക്കും. വൈകുന്നേരം അഞ്ച് മണിക്ക് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യ കാർമികത്വത്തിൽ ക്ഷേത്രം മേൽശാന്തി വി കെ ജയരാജ് പോറ്റി നട തുറന്ന് ദീപം തെളിയിക്കും. വൈകുന്നേരം ആറ് മണിക്ക് ശബരിമല, മാളികപ്പുറം മേൽശാന്തിമാർ ചുമതലയേൽക്കും. വൃശ്ചികം ഒന്നായ നാളെ മുതലാണ് ഭക്തർക്ക് ദർശനാനുമതി. പ്രതിദിനം മുപ്പതിനായിരം പേർക്കാണ് ദർശനത്തിന് അനുമതിയുണ്ടാകുക. മഴ തുടരുന്ന സാഹചര്യത്തിൽ ആദ്യ മൂന്ന് ദിവസം ഭക്തരുടെ എണ്ണം നിയന്ത്രിക്കും. പമ്പാ…

Read More

കനത്ത മഴയിൽ ജലനിരപ്പ് ഉയരുന്നു; ഏഴ് ഡാമുകളിൽ റെഡ് അലർട്ട്

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഡാമുകളിലെ ജലനിരപ്പും ക്രമാതീതമായി ഉയരുകയാണ്. ചെറുതോണി, മൂഴിയാർ, പെരിങ്ങൽക്കുത്ത് അടക്കം ഏഴ് ഡാമുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. തൃശ്ശൂർ, പാലക്കാട് ജില്ലകളിലെ ജലസേചന അണക്കെട്ടുകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് ഇടുക്കി ഡാമിലെ ജലനിരപ്പ് 2399.12 അടിയിലെത്തി. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് ഇടവിട്ട് മഴ ഇപ്പോഴും പെയ്യുകയാണ്. ജലനിരപ്പ് ഉയരുന്നത് സാവധാനമായതിനാൽ കൂടുതൽ വെള്ളം തുറന്നുവിടേണ്ടി വരില്ലെന്നാണ് കെ എസ് ഇ ബി കണക്കുകൂട്ടുന്നത്. മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 140.35 അടിയായി. ഇടുക്കി…

Read More

ആറ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, സർവകലാശാല പരീക്ഷകൾ മാറ്റി

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. മധ്യ വടക്കൻ കേരളത്തിലാണ് കനത്ത മഴ ലഭിക്കുക. ആറ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടായിരിക്കും. അതേസമയം റെഡ് അലർട്ടിന് സമാനമായ ജാഗ്രത എല്ലാ ജില്ലകളിലും തുടരണമെന്നാണ് ദുരന്ത നിവാരണ അതോറിറ്റി പറയുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്….

Read More

ശബരിമലയിൽ നാല് ദിവസത്തേക്ക് കടുത്ത നിയന്ത്രണം; പമ്പാ സ്‌നാനം അനുവദിക്കില്ല

മഴ മൂന്ന് ദിവസത്തേക്ക് കൂടി ശക്തമായി തുടരാൻ സാധ്യതയുള്ളതിനാൽ ശബരിമലയിൽ നിയന്ത്രണം. അടുത്ത മൂന്ന് നാല് ദിവസങ്ങളിൽ ശബരിമലയിൽ ആളുകളുടെ എണ്ണം നിയന്ത്രിക്കും. ജലനിരപ്പ് അപകടകരമായതിനാൽ പമ്പാ സ്‌നാനം അനുവദിക്കില്ല. മറ്റ് കുളിക്കടവിലും ഇറങ്ങരുത്. സ്‌പോട്ട് ബുക്കിംഗ് നിർത്തും. ആളുകളുടെ എണ്ണം നിയന്ത്രിക്കാൻ വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തവർക്ക് തീയതി മാറ്റി നൽകുന്ന കാര്യം പരിഗണിക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. മഴക്കെടുതി പ്രയാസമുള്ള ജില്ലകളിൽ സ്‌കൂളുകൾക്ക് അവധി നൽകുന്ന കാര്യം ജില്ലാ കലക്ടർമാർക്ക് തീരുമാനിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു…

Read More