സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഡാമുകളിലെ ജലനിരപ്പും ക്രമാതീതമായി ഉയരുകയാണ്. ചെറുതോണി, മൂഴിയാർ, പെരിങ്ങൽക്കുത്ത് അടക്കം ഏഴ് ഡാമുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. തൃശ്ശൂർ, പാലക്കാട് ജില്ലകളിലെ ജലസേചന അണക്കെട്ടുകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്
ഇടുക്കി ഡാമിലെ ജലനിരപ്പ് 2399.12 അടിയിലെത്തി. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് ഇടവിട്ട് മഴ ഇപ്പോഴും പെയ്യുകയാണ്. ജലനിരപ്പ് ഉയരുന്നത് സാവധാനമായതിനാൽ കൂടുതൽ വെള്ളം തുറന്നുവിടേണ്ടി വരില്ലെന്നാണ് കെ എസ് ഇ ബി കണക്കുകൂട്ടുന്നത്.
മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 140.35 അടിയായി. ഇടുക്കി ഡാമിൽ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ ചെറുതോണി ഡാമിന്റെ ഒരു ഷട്ടർ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കുകയാണ്.