മണ്ഡല-മകര വിളക്ക് തീർഥാടനത്തിനായി ശബരിമല നട ഇന്ന് തുറക്കും; ഭക്തർക്ക് ദർശനാനുമതി നാളെ മുതൽ

മണ്ഡല മകര വിളക്ക് തീർഥാടനത്തിനായി ശബരിമല നട ഇന്ന് തുറക്കും. വൈകുന്നേരം അഞ്ച് മണിക്ക് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യ കാർമികത്വത്തിൽ ക്ഷേത്രം മേൽശാന്തി വി കെ ജയരാജ് പോറ്റി നട തുറന്ന് ദീപം തെളിയിക്കും. വൈകുന്നേരം ആറ് മണിക്ക് ശബരിമല, മാളികപ്പുറം മേൽശാന്തിമാർ ചുമതലയേൽക്കും.

വൃശ്ചികം ഒന്നായ നാളെ മുതലാണ് ഭക്തർക്ക് ദർശനാനുമതി. പ്രതിദിനം മുപ്പതിനായിരം പേർക്കാണ് ദർശനത്തിന് അനുമതിയുണ്ടാകുക. മഴ തുടരുന്ന സാഹചര്യത്തിൽ ആദ്യ മൂന്ന് ദിവസം ഭക്തരുടെ എണ്ണം നിയന്ത്രിക്കും. പമ്പാ സ്‌നാനം അനുവദിക്കില്ല. സ്വാമി അയ്യപ്പൻ റോഡ് വഴിയാണ് പ്രവേശനം. കാനന പാത അനുവദിക്കില്ല.

ദർശനത്തിന് എത്തുന്നവർക്ക് രണ്ട് ഡോസ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റോ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ ആവശ്യമാണ്.