ശ്വാസകോശത്തിലെ അണുബാധ: ഈ മുന്നറിയിപ്പുകള്‍ കരുതിയിരിക്കാം
മുഖ്യധാരയില്‍ ചര്‍ച്ചാ വിഷയമാക്കിക്കൊണ്ടാണ് കോവിഡ് മഹാമാരി കടന്നു വന്നത്. എന്നാല്‍ കൊറോണ പോലത്തെ വൈറസ് മാത്രമല്ല പലതരം ബാക്ടീരിയകളും ഫംഗസുമെല്ലാം ശ്വാസകോശത്തില്‍ അണുബാധ ഉണ്ടാക്കാം. ഏറ്റവും പൊതുവായി കാണപ്പെടുന്നതും യുവാക്കളെയും കുട്ടികളെയും പോലും മരണത്തിലേക്ക് തള്ളി വിടുന്നതുമായ ശ്വാസകോശ അണുബാധയാണ് ന്യുമോണിയ. സാധാരണ ശ്വാസകോശ അണുബാധ പോലും കൃത്യസമയത്ത് ചികിത്സിക്കാതിരുന്നാല്‍ സങ്കീര്‍ണമായി മരണത്തിലേക്ക് നയിക്കാം. ഇതിനാല്‍ ശ്വാസകോശ അണുബാധയുമായി ബന്ധപ്പെട്ട ലക്ഷണങ്ങളെയും മുന്നറിയിപ്പുകളെയും കരുതിയിരിക്കേണ്ടത് അത്യാവശ്യമാണ്. ഇനി പറയുന്ന ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ വൈകാതെ ചികിത്സ തേടാന്‍…