കുറ്റിപ്പുറത്ത് അമ്മയും കുട്ടിയും തീ കൊളുത്തി മരിച്ച നിലയിൽ
കുറ്റിപ്പുറം ഐങ്കലത്ത് സ്ത്രീയും കുട്ടിയെയും തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി.സുഹൈല നസ്‌റിൻ(19) , എട്ടു മാസം പ്രായമായ ഫാത്തിമ ഷഹ്‌റ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
കുറ്റിപ്പുറം ഐങ്കലത്ത് സ്ത്രീയും കുട്ടിയെയും തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി.സുഹൈല നസ്‌റിൻ(19) , എട്ടു മാസം പ്രായമായ ഫാത്തിമ ഷഹ്‌റ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർമാർ നാളെ അവധി പ്രഖ്യാപിച്ചു. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലാണ് മൂന്ന് ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചത്. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഓൺലൈൻ ക്ലാസുകൾ ക്രമീകരിക്കണം. അതേസമയം, സർക്കാർ ശമ്പളം നൽകുന്ന എല്ലാ സ്ഥാപനങ്ങളിലെയും അധ്യാപക, അനധ്യാപക ജീവനക്കാരുടെ സേവനം ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്ന പക്ഷം അതാതിടങ്ങളിൽ ലഭ്യമാക്കണം. നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിയതായി കേരള, എംജി…
പട്ടിയുടെ കടിയേറ്റ യുവതിയെ രക്ഷിക്കാൻ ശ്രമിച്ചവർക്കെതിരെ കേസ്. കോഴിക്കോട് അമ്പായത്തോട് പട്ടികടിയേറ്റ യുവതിയെ രക്ഷിക്കാന് ശ്രമിച്ച നാട്ടുകാർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. പട്ടിയുടെ ഉടമയെ അക്രമിച്ചുവെന്നാരോപിച്ചാണ് പൊലീസ് നാട്ടുകാർക്കെതിരെ കേസെടുത്തത്. കണ്ടാലറിയുന്ന ഇരുപതോളം പേർക്കെതിരെയാണ് താമരശ്ശേരി പൊലീസ് കേസെടുത്തത്. അതേസമയം, പട്ടിയുടെ ഉടമയായ റോഷൻ വടിവാളും തോക്കുമായി നിൽക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. സംഭവത്തിന് ശേഷം പൊലീസ് റോഷനെതിരെ കേസെടുത്തിരുന്നെങ്കിലും നിസാരവകുപ്പ് മാത്രമാണ് പൊലീസ് ചുമത്തിയതെന്ന് നാട്ടുകാർ ആരോപിക്കുന്നു.
കോഴിക്കോട് നഗരത്തിലെ ഓട്ടോ തൊഴിലാളികൾ പണിമുടക്കുന്നു. ഇന്ന് അർധരാത്രി മുതൽ നാളെ രാത്രി 12 വരെയാണ് പണിമുടക്ക്. എഫ് ഐ ടി യു ,എസ് ഡി ടി യു , ഐ എൻ എൽ സി, തൊഴിൽ സംരക്ഷണ സമിതി എന്നിവരുടെ നേതൃത്വത്തിലാണ് സി സി ഓട്ടോ സംയുക്ത സമരമുന്നണി പണിമുടക്ക് നടത്തുന്നത്. തൊഴിൽ മേഖല നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് സമരം.
സംസ്ഥാനത്ത് ഇന്ന് 4547 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 709, എറണാകുളം 616, കോഴിക്കോട് 568, തൃശൂര്‍ 484, കൊല്ലം 474, കണ്ണൂര്‍ 371, കോട്ടയം 226, ഇടുക്കി 203, പാലക്കാട് 176, പത്തനംതിട്ട 175, ആലപ്പുഴ 172, വയനാട് 168, മലപ്പുറം 159, കാസര്‍ഗോഡ് 46 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 50,638 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 39 തദ്ദേശ…
കോഴിക്കോട്ട് ഭാര്യയാണെന്ന് കരുതി യുവാവ് ബാങ്ക് ജീവനക്കാരിയെ വെട്ടിപ്പരിക്കേൽപ്പിച്ചു. നന്മണ്ട സഹകരണബാങ്കിലാണ് സംഭവം. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് നന്മണ്ട സ്വദേശിയായ മാക്കാടമ്പാത്ത് ബിജു ബാങ്കിലെത്തി ഒരു ജീവനക്കാരിയെ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ഇതേ ബാങ്കിലെ ജീവനക്കാരിയാണ് ബിജുവിന്റെ ഭാര്യ. ദീർഘനാളായി ബിജുവും ഭാര്യയും അകന്നുകഴിയുകയാണ്. ഭാര്യയോടുള്ള വിദ്വേഷം തീർക്കാനായി ബാങ്കിലെത്തിയതായിരുന്നു ഇയാൾ. എന്നാല്‍, ആളുമാറി വെട്ടിയത് ബാങ്കിലെ തന്നെ മറ്റൊരു ജീവനക്കാരിയായ മണ്ണാമ്പൊയിൽ സ്വദേശിയായ ശ്രീഷ്മയെയാണ്. യുവതിയെ ഉടൻ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചിട്ടുണ്ട്. യുവതിക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്….
കോട്ടയം നഗരസഭ ഭരണം യു.ഡി.എഫിന്. ഒറ്റ വോട്ടിന്റെ വ്യത്യാസത്തിലാണ് യു.ഡി.എഫ് ഭരണം നിലനിര്‍ത്തിയത്. 21 നെതിരെ 22 വോട്ടുകള്‍ നേടിയാണ് ബിന്‍സി സെബാസ്റ്റ്യന്‍ വീണ്ടും നഗരസഭാ അദ്ധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ടത്. ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം ഒരു സി.പി.എം അംഗം തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടു നിന്നതാണ് യു.ഡി.എഫിന് ഗുണം ചെയ്തത്. തുടക്കത്തില്‍ യുഡിഎഫ് 21, എല്‍ഡിഎഫ് 22, ബിജെപി 8 എന്നിങ്ങനെയായിരുന്നു നഗരസഭയിലെ അംഗബലം. അദ്ധ്യക്ഷ സ്ഥാനം വാഗ്ദാനം നല്‍കിയാണ് കോണ്‍ഗ്രസ് വിമതയായി ജയിച്ച ബിന്‍സി സെബാസ്റ്റ്യനെ കൂടെകൂട്ടിയത്….
തിരുവനന്തപുരം: വെഞ്ഞാറമൂട് നാലു വയസുകാരിയെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍. കമുകിന്‍കുഴി പ്രിയങ്കയുടെ മകള്‍ കൃഷ്ണപ്രിയയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിന് സമീപത്തെ കിണറ്റിലാണ് കുട്ടിയെ കണ്ടെത്തിയത്. അമ്മ പ്രിയങ്ക ഗോകുലം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ജീവനക്കാരിയാണ്. പ്രിയങ്ക നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടില്‍ എത്തിയ ശേഷം ഉറങ്ങുമ്പോഴായിരുന്നു സംഭവം. അമ്മൂമ്മയാണ് കൃഷ്ണപ്രിയയെ നോക്കിയിരുന്നത്. ഓടികൂടിയ നാട്ടുകാര്‍ കിണറ്റില്‍ നിന്ന് കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുട്ടി കാല്‍വഴുതി കിണറ്റില്‍ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം…
കോഴിക്കോട് ചെറുകുളത്തൂരില്‍ വീട് തകര്‍ന്നു വീണു. വീടിനുള്ളില്‍ കുടുങ്ങിയ എല്ലാ ആളുകളെയും രക്ഷപ്പെടുത്തി. വെൺമാറയിൽ അരുണിന്റെ വീടാണ് തകർന്നത്. ഫയര്‍ഫോഴ്സിന്‍റെ രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് കുടുങ്ങിക്കിടന്നവരെ രക്ഷിക്കാനായത്. ഉച്ചക്ക് 1:30ഓടെയാണ് സംഭവം നടന്നത്. ഒമ്പതുപേരെ സംഭവസ്ഥലത്തുനിന്നും രക്ഷപ്പെടുത്തി. കോണ്‍ക്രീറ്റ് കട്ടര്‍ ഉപയോഗിച്ച് ഒരു ഭാഗം വെട്ടിപ്പൊളിച്ചാണ് പലരെയും രക്ഷപ്പെടുത്തിയത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. വെള്ളിമാട്‍കുന്ന്, മുക്കം എന്നിവടങ്ങളില്‍ നിന്നുള്ള ഫയര്‍ഫോഴ്സാണ് സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തിനായി എത്തിയത്.
നമ്പി നാരായണന് മുന്‍ സിബിഐ അന്വേഷണ ഉദ്യോഗസ്ഥരുമായുള്ള ഭൂമിയിടപാട് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഐഎസ്ആര്‍ഒ ചാരക്കേസ് പ്രതികള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. എസ് വിജയന്‍ അടക്കമുള്ള പ്രതികള്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലുന്നു ഈ ആവശ്യം ഉന്നയിച്ചിരുന്നത്. നേരത്തെ തിരുവനന്തപുരം സിബിഐ കോടതിയും ഹര്‍ജി തള്ളിയിരുന്നു. ഭൂമിയിടപാട് നടന്നതിന് രേഖകള്‍ ഉണ്ടെങ്കില്‍ വിചാരണ കോടതിയെ സമീപിക്കാമെന്നും കോടതി പറഞ്ഞു. നമ്പി നാരായണന് സിബിഐ ഡിഐജിയായിരുന്ന രാജേന്ദ്രനാഥ് കൗളും, മുന്‍ ഡിജിപി രമണ്‍ ശ്രീ വാസ്തവയുടെ ഭാര്യ അഞ്ജലി ശ്രീവാസ്തവയുമായി…