തൃശൂര്‍ കുന്നംകുളം സ്റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ മര്‍ദിച്ച പൊലീസുകാരെ സര്‍വീസില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് എംഎല്‍എമാര്‍ നടത്തുന്ന സത്യഗ്രഹ സമരം രണ്ടാം ദിവസത്തിലേക്ക്. ടി ജെ സനീഷ് കുമാര്‍ ജോസഫ്, എകെഎം അഷ്‌റഫ് എന്നിവരാണ് നിയമസഭാ കവാടത്തിനു മുന്നില്‍ സത്യഗ്രഹസമരം നടത്തുന്നത്.
കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ വച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് വി.എസ് സുജിത്തിനെ അതിക്രൂരമായി മര്‍ദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ടാണ് സത്യഗ്രഹം. പൊലീസ് അതിക്രമവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഇന്നും സഭയില്‍ ചര്‍ച്ചയാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. ഇന്നലെ പൊലീസ് അതിക്രമം സഭനിര്‍ത്തി വെച്ച് ചര്‍ച്ച ചെയ്‌തെങ്കിലും ചോദ്യോത്തര വേളയില്‍ ഉള്‍പ്പെടെ ഇന്നും വിഷയം ആവര്‍ത്തിക്കാനാണ് പ്രതിപക്ഷ നേതാവ്. പൊലീസ് അതിക്രമം സജീവ ചര്‍ച്ചയാക്കി നിര്‍ത്തി രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ നിന്ന് പുറത്തു കടക്കാനാണ് യു.ഡി.എഫിന്റെ നീക്കം. അതിനിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്നും നിയമസഭയില്‍ എത്താന്‍ ഇടയില്ല.
അതിനിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്നും നിയമസഭയില്‍ എത്താന്‍ ഇടയില്ല.