Headlines

കാസർകോട് നിന്ന് 4 മണിക്കൂറിൽ തലസ്ഥാനത്ത് എത്തിയിട്ട് ആർക്ക് എന്താണ് കാര്യമെന്ന് പികെ കുഞ്ഞാലിക്കുട്ടി

  സംസ്ഥാന സർക്കാരിന്റെ സ്വപ്‌ന പദ്ധതിയായ കെ റെയിൽ സിൽവർ ലൈൻ പദ്ധതിയെ എതിർക്കുമെന്ന് യുഡിഎഫ് നേതാക്കൾ. യുഡിഎഫ് ഉപേക്ഷിച്ച പദ്ധതിയാണ് എൽ ഡി എഫ് പൊടി തട്ടിയെടുക്കുന്നതെന്ന് പി കെ കുഞ്ഞാലിക്കുട്ടി ആരോപിച്ചു. കാസർകോട് നിന്ന് നാല് മണിക്കൂർ കൊണ്ട് തലസ്ഥാനം എത്തിയിട്ട് എന്താണ് കാര്യമെന്നും ആർക്കാണ് പ്രയോജനമെന്നും പി കെ കുഞ്ഞാലിക്കുട്ടി ചോദിച്ചു കൊള്ളാവുന്ന ഭരണമില്ലെന്ന് കേരളത്തിലെ ജനങ്ങൾക്ക് മനസ്സിലായി. രണ്ടാമത് അധികാരം കിട്ടിയപ്പോൾ സർക്കാരിനുള്ളത് തല തിരിഞ്ഞ നയമാണെന്ന് മനസ്സിലാക്കാൻ പ്ലസ് വൺ…

Read More

കെ റെയിൽ പദ്ധതി ജനവിരുദ്ധം; എതിർക്കുമെന്ന് വി ഡി സതീശൻ

  കെ റെയിൽ നടപ്പാക്കുന്ന സെമി ഹൈസ്പീഡ് സിൽവർ ലൈൻ പദ്ധതി ജനവിരുദ്ധമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പരിസ്ഥിതി ആഘാത പഠനം പോലും നടത്താതെയാണ് പദ്ധതിയുമായി സർക്കാർ മുന്നോട്ടുപോകുന്നത്. കേരളം വൻ കടക്കെണിയിലേക്ക് പോകുന്ന സാഹചര്യമാണുള്ളത്. അതിനാൽ സിൽവർ ലൈൻ പദ്ധതിയെ എതിർക്കുക തന്നെ ചെയ്യുമെന്നും വി ഡി സതീശൻ പറഞ്ഞു കോഴിക്കോട് യുഡിഎഫ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വി ഡി സതീശൻ. മുല്ലപ്പെരിയാർ മരം മുറി വിവാദങ്ങളിൽ മുഖ്യമന്ത്രിയുടെ മൗനം…

Read More

കേരളത്തില്‍ ഇന്ന് 5516 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 5516 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 798, തൃശൂര്‍ 732, കോട്ടയം 624, കോഴിക്കോട് 615, എറണാകുളം 614, കണ്ണൂര്‍ 368, കൊല്ലം 357, പാലക്കാട് 285, പത്തനംതിട്ട 277, ഇടുക്കി 236, മലപ്പുറം 208, ആലപ്പുഴ 180, കാസര്‍ഗോഡ് 118, വയനാട് 104 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 70,576 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 39 തദ്ദേശ…

Read More

കിഫ്ബിയെ തകർക്കാൻ ശ്രമിക്കുന്നവർ സാഡിസ്റ്റുകളെന്ന് മുഖ്യമന്ത്രി

  കിഫ്ബിയെ തകർക്കാൻ ശ്രമിക്കുന്നവർ സാഡിസ്റ്റ് മനോഭാവമുള്ളവരെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം ഒരിഞ്ച് മുന്നോട്ടു പോകരുതെന്നാണ് ഇവരുടെ ആവശ്യം. കിഫ്ബിയുമായി സഹകരിച്ച് സർക്കാർ തുടങ്ങിയ പദ്ധതികൾ ഉപേക്ഷിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ചാൻസിലോർസ് അവാർഡുദാന ചടങ്ങിലാണ് മുഖ്യമന്ത്രിയുടെ പരാമർശം. ഗവർണറുടെ സാന്നിധ്യത്തിലായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ ധനമന്ത്രി കെ എൻ ബാലഗോപാലും കിഫ്ബിയെ വിമർശിക്കുന്നവർക്കെതിരെ രംഗത്തുവന്നിരുന്നു. കിഫ്ബിക്കെതിരായ വാർത്തകൾ ഗോസിപ് വാർത്തകളാണെന്നും അത് കേരളത്തെ തകർക്കുമെന്നും ധനമന്ത്രി പറഞ്ഞു.

Read More

കൃഷിചെയ്യാൻ ഇടമില്ലാതെ മലയോരജനത; കൂട്ടിക്കൽ, പ്ലാപ്പള്ളി ദുരന്തത്തിന് ഇന്ന് ഒരുമാസം

കൂട്ടിക്കൽ, പ്ലാപ്പള്ളി പ്രദേശങ്ങളിലുണ്ടായ ഉരുൾപൊട്ടലിന് ഇന്ന് ഒരുമാസം. ചെറിയ മണ്ണിടിച്ചിലും, ഉരുൾപൊട്ടലുകളും സാധാരണയാണെങ്കിലും മലയോര മണ്ണിന് മഴ ഇത്രയേറെ ആഘാതമേൽപ്പിക്കുന്നത് ഇതാദ്യമാവും. മഴക്കെടുതിയില്‍ ഈ പ്രദേശത്ത് 12 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. കഴിഞ്ഞ കുറേ ദിവസങ്ങളിലായുണ്ടായ തുടർച്ചയായ മഴയും ഉരുള്‍പൊട്ടലും തകർത്തത് മലയോരമേഖലയുടെ കർഷക മനസിനെയാണ്. ഇത്തവണ ഉരുൾപൊട്ടലിലും മിന്നൽ പേമാരിയിലും ഏറ്റവും കൂടുതൽ നഷ്ടമുണ്ടായത് കാർഷിക മേഖലയിലാണ്. കാഞ്ഞിരപ്പള്ളി താലൂക്കിൽ മാത്രം ഏഴായിരം ഏക്കറിലേറെ കൃഷി നാശവും അഞ്ഞൂറേക്കറിലേറെ സ്ഥലത്തെ കൃഷി ഭൂമി ഒലിച്ചു പോയെന്നുമാണ്…

Read More

മഴ മുന്നറിയിപ്പുകളിൽ മാറ്റം: സംസ്ഥാനത്ത് ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്

  സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. വയനാട്, കണ്ണൂർ ജില്ലകളിൽ കൂടി യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പാലക്കാട് പ്രഖ്യാപിച്ച യെല്ലോ അലർട്ട് പിൻവലിക്കുകയും ചെയ്തു. കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട് നിലവിലുള്ളത്. സംസ്ഥാനത്ത് മഴയുടെ തീവ്രത കുറയുന്നുണ്ട്. അറബിക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെടുന്നുണ്ടെങ്കിലും കേരളത്തെ കാര്യമായി ബാധിക്കില്ലെന്നാണ് അറിയുന്നത്. തുലാവർഷം പകുതി പിന്നിടുമ്പോൾ സംസ്ഥാനത്ത് പെയ്ത മഴ റെക്കോർഡ് മറികടന്നു. അറബിക്കടലിൽ കർണാടക തീരത്തോട് ചേർന്നാണ്…

Read More

വീണ്ടും തകർപ്പൻ അർധസെഞ്ച്വറിയുമായി സഞ്ജു; ഹിമാചലിനെ തകർത്ത് കേരളം ക്വാർട്ടറിൽ

  സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഹിമാചൽ പ്രദേശിനെ തകർത്ത് കേരളം ക്വാർട്ടറിൽ കടന്നു. ഇന്ന് നടന്ന മത്സരത്തിൽ എട്ട് വിക്കറ്റിനാണ് കേരളത്തിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത ഹിമാചൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 145 റൺസ് എടുത്തു. മറുപടി ബാറ്റിംഗിൽ കേരളം 19.3 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം മറികടന്നു. അർധ സെഞ്ച്വറിയുമായി നായകൻ സഞ്ജു സാംസൺ ക്രീസിലുണ്ടായിരുന്നു. മുഹമ്മദ് അസ്ഹറുദ്ദീനും അർധ സെഞ്ച്വറി നേടി. സഞ്ജു 29 പന്തിൽ ആറ് ഫോറും ഒരു…

Read More

കൊച്ചി വാഹനാപകടം: ഹോട്ടലിലെ ഡിവിആർ കൈമാറി; ഹോട്ടലുടമയെ ചോദ്യം ചെയ്യുന്നു

  കൊച്ചിയിൽ മുൻ മിസ് കേരളയുടെയും റണ്ണറപ്പിന്റെയും മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിൽ അന്വേഷണം പുരോഗമിക്കുന്നു. ഇവർ പങ്കെടുത്ത നൈറ്റ് പാർട്ടി നടന്ന ഹോട്ടലിലെ ഡിവിആർ പോലീസിന് കൈമാറി. ചൊവ്വാഴ്ച രാവിലെ ചോദ്യം ചെയ്യലിന് ഹാജരായ നമ്പർ 18 ഹോട്ടലുടമ റോയി വയലാട്ടാണ് സിസിടിവി ദൃശ്യങ്ങളടങ്ങിയ ഡിവിആർ പോലീസിന് കൈമാറിയത്. അതേസമയം ഹോട്ടലിലെ ദൃശ്യങ്ങൾ സൂക്ഷിച്ച മറ്റൊരു ഡി വി ആർ കൂടിയുണ്ടെന്ന് പോലീസ് പറയുന്നു. ഇതും ഹാജരാക്കാൻ റോയി വയലാട്ടിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. റോയിയെ പോലീസ് ചോദ്യം ചെയ്യുകയാണ്….

Read More

പാലക്കാട് ദേശീയപാതക്ക് സമീപം ആയുധങ്ങൾ ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ

പാലക്കാട് കണ്ണന്നൂർ ദേശീയപാതക്ക് സമീപം ആയുധങ്ങൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. നാല് വടിവാളുകളാണ് ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയത്. പോലീസ് സംഘം ആയുധങ്ങൾ കസ്റ്റഡിയിലെടുത്തു. ഫോറൻസിക് സംഘം പരിശോധന നടത്തുകയാണ്. കഴിഞ്ഞ ദിവസം ആർ എസ് എസ് പ്രവർത്തകനെ വെട്ടിക്കൊല്ലാൻ ഉപയോഗിച്ച ആയുധങ്ങളാണോ ഇതെന്ന് സംശയിക്കുന്നുണ്ട്. എന്നാൽ ശാസ്ത്രീയ പരിശോധനകൾക്ക് ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാകൂ. തിങ്കളാഴ്ച രാവിലെയാണ് പാലക്കാട് മമ്പറത്ത് ആർ എസ് എസ് പ്രവർത്തകനായ സഞ്ജിത്തിനെ കാറിലെത്തിയ സംഘം തടഞ്ഞുനിർത്തി വെട്ടിക്കൊന്നത്.

Read More

കണ്ണൂർ വിമാനത്താവളത്തിൽ 51 ലക്ഷം രൂപയുടെ സ്വർണവുമായി യാത്രക്കാരൻ പിടിയിൽ

  കണ്ണൂർ വിമാനത്താവളത്തിൽ 51 ലക്ഷം രൂപയുടെ സ്വർണവുമായി യാത്രക്കാരൻ പിടിയിൽ. ഷാർജയിൽ നിന്നെത്തിയ ആറളം സ്വദേശി എം ഫാസിലാണ് പിടിയിലായത്. ഇയാളിൽ നിന്ന് 1040 ഗ്രാം തൂക്കം വരുന്ന സ്വർണമാണ് പിടികൂടിയത്. കസ്റ്റംസും ഡിആർഡിഐയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് സ്വർണം പിടിച്ചെടുത്തത്.

Read More